»   » പ്രണയമാണ്, ഭ്രാന്താണ്, കണ്ടില്ലെങ്കില്‍ മരിച്ചുപോകും... അനുശ്രീയ്ക്ക് ലഭിച്ച ആ പ്രണയാഭ്യര്‍ത്ഥന

പ്രണയമാണ്, ഭ്രാന്താണ്, കണ്ടില്ലെങ്കില്‍ മരിച്ചുപോകും... അനുശ്രീയ്ക്ക് ലഭിച്ച ആ പ്രണയാഭ്യര്‍ത്ഥന

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ ഇപ്പോള്‍ കല്യാണ സീസമാണ്. നടി അനുശ്രീയ്ക്കും വിവാഹ പ്രായമൊക്കെ ആയി. ഇപ്പോള്‍ വയസ്സ് 28 ആണ്. ഇനി എന്നാണ് വിവാഹം എന്ന് ചോദിക്കുമ്പോള്‍ വിചിത്രമായ മറുപടിയാണ് നടിയില്‍ നിന്ന് ലഭിച്ചത്.

രണ്ട് മോഹന്‍ലാല്‍ സിനിമകള്‍ കൈവിട്ടു, പുലിമുരുകനിലെ നായികാ വേഷം അനുശ്രി ഒഴിവാക്കാന്‍ കാരണം?

വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും അനുശ്രീ തുറന്ന് പറയുകയുണ്ടായി. പ്രണയവും പ്രണയാഭ്യര്‍ത്ഥനകളുമൊക്കെയുണ്ടായിരുന്നു. പക്ഷെ ഇപ്പോഴൊന്നും ഇല്ലെന്ന് നടി വ്യക്തമാക്കി.

പ്രണയലേഖനം കിട്ടിയിട്ടുണ്ടോ?

റിയാലിറ്റി ഷോ ചെയ്തുകൊണ്ടിരിയ്ക്കുന്ന സമയത്ത് ഒരു മാഗസിനില്‍ അഡ്രസ് വന്നത് കണ്ട് വീട്ടിലേക്ക് ഒരുപാട് കത്തുകള്‍ വരാറുണ്ടായിരുന്നു. എന്നാല്‍ അതൊന്നും പ്രണയ ലേഖനങ്ങളായിരുന്നില്ല.

സോഷ്യല്‍ മീഡിയ പ്രപ്പോസല്‍

ഇപ്പോള്‍ ഫേസ്ബുക്കില്‍ പ്രപ്പോസല്‍ മസേജുകള്‍ വരാറുണ്ട്. പ്രണയമാണ്, ഭ്രാന്താണ്, മരിച്ചുപോകും എന്നൊക്കെയായിരിക്കും മസേജ്. ഇതേ മെസേജ് തന്നെ ഇവര്‍ മറ്റ് നടിമാര്‍ക്കും അയക്കുന്നുണ്ടാവും.

പ്രണയം ഉണ്ടായിരുന്നു

പണ്ട് എനിക്കൊരു ചെറിയ പ്രണയം ഉണ്ടായിരുന്നു. ഇപ്പോള്‍ സീരിയസായി ഒന്നുമില്ല. വിവാഹവും പ്രണയവും തമാശയ്ക്ക് കാണേണ്ടതല്ലല്ലോ. തോന്നുമ്പോള്‍ ഉപേക്ഷിച്ച് പോകാനാണെങ്കില്‍ പിന്നെ എന്തിനാണ് പ്രണയവും വിവാഹവും.

വിവാഹം പേടിയാണ്

ഇപ്പോഴുള്ള ഓരോ വാര്‍ത്തകള്‍ കാണുമ്പോള്‍ വിവാഹം കഴിക്കാതിരുന്നാലോ എന്ന് പോലും ആലോചിച്ചിട്ടുണ്ട്. നടിമാരുടെ വിവാഹ വാര്‍ത്തകള്‍ കാണുമ്പോഴേ ആളുകള്‍ പറയും, ഉടനെ ഡൈവേഴ്‌സ് വാര്‍ത്ത കേള്‍ക്കാമെന്ന്. വിവാഹം കഴിച്ചില്ലെങ്കില്‍ കഴിച്ചില്ല എന്നേയുള്ളൂ..

വീട്ടിലൊരു വിവാഹമുണ്ട്

ഞാനിപ്പോള്‍ വിവാഹത്തെ കുറിച്ചൊന്നും സീരിയസായി ചിന്തിച്ചിട്ടില്ല. എന്റെ ഈ നില്‍പ് കാണ്ട് വീട്ടുകാര്‍ ചേട്ടന്റെ വിവാഹം ഉറപ്പിച്ചു. വീട്ടിലിപ്പോള്‍ വിവാഹ ഒരുക്കങ്ങള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്. ജൂണ്‍ 12 ന് ചേട്ടന്‍ അനൂപിന്റെയും ആതിരയുടേയും വിവാഹമാണ്. ഞാന്‍ നാത്തൂന്‍ പോരിനുള്ള തയ്യാറെടുപ്പിലാണ്- അനുശ്രീ

English summary
Anusree about love and marriage

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam