ബിഗ് ബോസിന് ശേഷം സംഭവിച്ചത് സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങളെന്ന് അരിസ്റ്റോ സുരേഷ്
Recommended Video
ബിഗ് ബോസിന് ശേഷം ജീവിതത്തിൽ ഒട്ടേറെ മാറ്റങ്ങൾ സംഭവിച്ചെന്ന് സിനിമാതാരവും ഗാനരചയിതാവും ഗായകനുമായ അരിസ്റ്റോ സുരേഷ്. ബിഗ് ബോസ് ഹൗസിൽ നിന്നും കുറേ കാര്യങ്ങൾ പഠിച്ചു. കൂടുതൽ സഹനശക്തി ആർജ്ജിച്ചെന്നും സുരേഷ് പറഞ്ഞു. റിയാലിറ്റി ഷോ അവസാനിച്ച് 10 മാസങ്ങൾ പിന്നിടുമ്പോഴാണ് ഷോയിലെ വളരെ ജനപ്രീതി നേടിയ താരത്തിന്റെ വെളിപ്പെടുത്തൽ.

20 ദിവസത്തെ ഷൂട്ട് മാത്രമേ ഉണ്ടാവൂ എന്ന് പറഞ്ഞത് വിശ്വസിച്ചാണ് ഷോയിൽ പങ്കെടുത്തത്. പക്ഷേ ഷൂട്ട് പിന്നെയും നീണ്ടുപോയി. സിനിമയിൽ അഭിനയിക്കാനും പാട്ടെഴുതാനും അഡ്വാൻസ് വാങ്ങിയിരുന്നു. ഷൂട്ടിംഗ് നീണ്ടുപോയപ്പോൾ മൊത്തം കാര്യങ്ങൾ അവതാളത്തിലായി. ഷോ കഴിഞ്ഞ ശേഷം അവർക്കെല്ലാം അഡ്വാൻസ് തിരികെ കൊടുത്തു. പ്രശ്നങ്ങൾ അപ്പോഴും അവസാനിച്ചില്ല. ആസ്തി, വിവാഹം എന്നിവ സംബന്ധിച്ച് അപവാദങ്ങൾ പ്രചരിക്കുന്നു. കോടികളുടെ ആസ്തിയും ലക്ഷ്വറി കാറും തനിക്കുണ്ടെന്ന് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. അതിനെതിരെ കേസ് കൊടുക്കാൻ പലരും പറഞ്ഞു. തന്റെ വിവാഹം കഴിഞ്ഞെന്ന പേരിൽ ഒരു യുവതിയോടൊപ്പം നിൽക്കുന്ന ഫോട്ടോ പ്രചരിക്കുന്നുണ്ട്. അതിൽ സത്യാവസ്ഥയില്ല. എവിടെ ചെല്ലുമ്പോഴും ആളുകൾ തന്റെ വിവാഹത്തെക്കുറിച്ചാണ് ചോദിക്കുന്നത്. മറുപടി പറഞ്ഞുപറഞ്ഞ് വയ്യാണ്ടായെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷം അരങ്ങേറിയ ബിഗ് ബോസ് മലയാളം സീസൺ 1 ഏറെ ശ്രദ്ധേയമായ റിയാലിറ്റി ഷോ ആയിരുന്നു. സിനിമാതാരവും അവതാരകനുമായ സാബുമോൻ ആയിരുന്നു സീസൺ 1ലെ വിജയി. അരിസ്റ്റോ സുരേഷ് 5ാം സ്ഥാനം നേടിയിരുന്നു.


Click it and Unblock the Notifications











