»   » അത്രയും ഉയരത്തിലിരിയ്ക്കുന്ന മോഹന്‍ലാലിനെ പോലൊരു നടനില്‍ നിന്ന് അത് പ്രതീക്ഷിച്ചില്ല: ബോളിവുഡ് താരം

അത്രയും ഉയരത്തിലിരിയ്ക്കുന്ന മോഹന്‍ലാലിനെ പോലൊരു നടനില്‍ നിന്ന് അത് പ്രതീക്ഷിച്ചില്ല: ബോളിവുഡ് താരം

Posted By: Rohini
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോര്‍ഡര്‍ എന്ന ചിത്രത്തിലൂടെ മറ്റൊരു ബോളിവുഡ് താരം കൂടെ മലയാള സിനിമയിലെത്തുന്നു, അരുണോദയ് സിംഗ്!.. ആറടി നലിഞ്ച് ഉയരവും 96 കിലോ ഭാരവുമുള്ള അരുണോദയ് റോയ് എന്തുകൊണ്ടും ഈ പട്ടാള ചിത്രത്തിലെ കഥാപാത്രത്തിന് യോഗ്യനാണ് എന്ന് തോന്നിയതുകൊണ്ടാണ് മേജര്‍ രവി നടനെ സമീപിച്ചത്.

നീ പെണ്ണാകൂ, നമുക്ക് കല്യാണം കഴിക്കാം; ആദ്യ പ്രണയത്തെ കുറിച്ച മമ്മൂട്ടിയുടെ ട്രാന്‍സ്ജെന്‍ഡര്‍ നായിക


1971 ബിയോണ്ട് ദ ബോര്‍ഡേഴ്‌സ് എന്ന ചിത്രം തിരഞ്ഞെടുക്കാനുള്ള കാരണത്തെ കുറിച്ചും മേജര്‍ രവി എന്ന സംവിധായകനെ കുറിച്ചും മോഹന്‍ലിനൊപ്പം അഭിനയിച്ച അനുഭവത്തെ കുറിച്ചും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അരുണോദയ് സംസാരിയ്ക്കുകയുണ്ടായി.


സിനിമ തിരഞ്ഞെടുക്കാന്‍ കാരണം

എന്റെ ചില സിനിമകള്‍ കണ്ടതിന് ശേഷമാണ് മേജര്‍ രവി എന്നെ വിളിച്ച് ഈ സിനിമയുടെ തിരക്കഥ പറയുന്നത്. കഥ കേട്ടപ്പോള്‍ എനിക്ക് വളരെ ഏറെ ഇഷ്ടപ്പെട്ടു. യഥാര്‍ത്ഥ ഹീറോസായ സൈനികരെ കുറിച്ച് പറയുന്ന കഥയാണ് എന്നെ ആകര്‍ഷിച്ചത്. ഇതുപോലൊരു സിനിമ ഞാന്‍ മുമ്പൊന്നും ചെയ്തിട്ടില്ല. യുദ്ധ സിനിമകളുടെ വലിയ ആരാധകനാണ് ഞാന്‍. അതുകൊണ്ട് തന്നെ ഇങ്ങനെ രെു ഓഫര്‍ വന്നപ്പോള്‍ നോ എന്ന് പറയാന്‍ കഴിഞ്ഞില്ല.


എന്റെ കഥാപാത്രം

മോഹന്‍ലാല്‍ സാറിന്റെ എതിരാളിയാണ് ചിത്രത്തില്‍ ഞാന്‍. പാകിസ്ഥാന്‍ സൈനിക ഉദ്യോഗസ്ഥനാണ്. മോഹന്‍ലാല്‍ സര്‍ ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥനും. അതുകൊണ്ട് തന്നെ അദ്ദേഹത്തിനൊപ്പം വലിയ കുറേ കോമ്പിനേഷന്‍ രംഗങ്ങള്‍ ലഭിച്ചു. രാജസ്ഥാനിലാണ് എന്റെ ഭാഗങ്ങള്‍ അധികവും ചിത്രീകരിച്ചത്. ഉറുദുവാണ് എന്റെ കഥാപാത്രം സംസാരിക്കുന്നത്.


മേജര്‍ രവിയ്‌ക്കൊപ്പം

മേജര്‍ രവിയെ പോലൊരു സംവിധായകനൊപ്പം പ്രവൃത്തിയ്ക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. താന്‍ ചെയ്യുന്ന പ്രവൃത്തിയില്‍ വളരെ ആത്മവിശ്വാസമുള്ള സംവിധായകനാണ്. എന്താണ് തനിയ്ക്ക് വേണ്ടത് എന്ന് കൃത്യമായി അദ്ദേഹത്തിനറിയാം. എന്തും തുറന്ന് പറയുന്നത് പ്രകൃതക്കാരനാണ്. അത് നമ്മുടെ ജോലിയെ സഹായിക്കും.


മോഹന്‍ലാല്‍ ഒരു അത്ഭുതം

മോഹന്‍ലാല്‍ സാറിനൊപ്പമുള്ള അഭിനയാനുഭവം തീര്‍ത്തും വ്യത്യസ്തമാണ്. ഞങ്ങള്‍ തമ്മില്‍ സൗഹൃദപരമായ ഒരു രംഗം പോലുമില്ല. എന്നിട്ടും അദ്ദേഹത്തിന്റെ തോളോട് ചേര്‍ന്ന് നിന്ന് അഭിനയിക്കുക എന്നത് സ്വപ്‌നതുല്യമാണ്. താനൊരു വലിയ സ്റ്റാറാണെന്ന ഒരു ഭാവവുമില്ലാതെ, കൂടെ അഭിനയിക്കുന്നവര്‍ക്ക് അതിനുള്ള ഇടം നല്‍കുന്ന നടനാണ് അദ്ദേഹം. കൂടെ അഭിനയിക്കുമ്പോള്‍ ഞാനൊരു ചെറിയ നടനാണ് എന്ന തോന്നലുണ്ടാകാന്‍ അദ്ദേഹം അനുവദിച്ചിട്ടില്ല. അതാണ് അദ്ദേഹത്തെ ഇത്രയും വലിയ ഉയരത്തിലെത്തിയ്ക്കുന്നത്.


ബോളിവുഡ് പോലെ ബിഗ് ബജറ്റല്ലല്ലോ മലയാളം

അതൊരു പ്രശ്‌നമേ അല്ല. എന്നെ സംബന്ധിച്ച് കഥയുടെ ക്വാളിറ്റിയ്ക്കാണ് പ്രധാനം. നല്ലൊരു കഥ ലഭിച്ചാല്‍ ഒരു കലാകാരന്‍ എന്ന നിലയില്‍ ബജറ്റിനെ കുറിച്ച് ഞാന്‍ ആലോചിക്കുന്നേയില്ല. മേജര്‍ രവിയെ പോലൊരു സംവിധായകനൊപ്പം, ലാല്‍ സാറിനൊപ്പം ഒരു യുദ്ധ സിനിമയില്‍ അഭിനയിക്കാന്‍ കഴിയുന്നതിനപ്പുറം എനിക്കെന്താണ് വേണ്ടത്- അരുണോദയ് പറഞ്ഞു.


English summary
Mohanlal sir never made me feel like I was an amateur in front of a master: Arunoday Singh

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam