twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മഞ്ജുവിന്റെ തിരിച്ചുവരവ് ധൈര്യം തരുന്നു: ആഷിഖ്‌

    By Nirmal Balakrishnan
    |

    മഞ്ജു വാര്യരുടെ തിരിച്ചുവരവ് സ്ത്രീപക്ഷ സിനിമകള്‍ കൂടുതല്‍ ചെയ്യാന്‍ ധൈര്യം പകരുന്നുവെന്ന് സംവിധായകന്‍ ആഷിഖ് അബു. ടീനേജ് പിന്നിട്ട രണ്ടു സ്ത്രീകളുടെ കഥ പറയുന്ന റാണി- പത്മിനി എന്ന ചിത്രം സംവിധാനം ചെയ്യാന്‍ധൈര്യം കിട്ടിയത് മഞ്ജുവിന്റെ തിരിച്ചുവരവാണെന്ന് ആഷിഖ് അബുപറഞ്ഞു.

    ഇടുക്കി ഗോള്‍ഡില്‍ മധ്യവയസ്‌കരായ പുരുഷന്‍മാരുടെ കഥയാണു പറഞ്ഞത്. അതേപോലെ സ്ത്രീകളുടെ കഥയാണ് റാണി പത്മിനി. മഞ്ജുവും റീമയുമാണു നായികമാര്‍. മലയാളത്തിലെ നായികമാര്‍ ഭൂരിപക്ഷവും വിവാഹത്തോടെ കളം വിടന്നതിനാല്‍ ഇത്തരത്തിലുള്ള സിനിമകള്‍ ചെയ്യാന്‍ ആളെ കിട്ടാത്ത പ്രശ്‌നമായിരുന്നു. സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ചെയ്യുമ്പോള്‍ നായികയായി വേറെ ഓപ്ഷന്‍ ഒന്നുമില്ലായിരുന്നെന്നും ആഷിഖ് അബു പറഞ്ഞു.

    manju-ashiq

    ഇന്റലിജന്റ് ആയ രണ്ടു സ്ത്രീകളുടെ വേറിട്ട യാത്രയാണു റാണി പത്മിനി. സ്ത്രീകള്‍ തമ്മിലുള്ള ബന്ധം ഇന്നത്തെ കാലത്ത് തെറ്റായ രീതിയിലാണു മീഡിയകള്‍ അവതരിപ്പിക്കുന്നത്. സ്ത്രീകളുടെ കഥ പറയുന്ന ചാനല്‍ പരമ്പകള്‍ ആ ബന്ധത്തെ മോശമായിട്ടാണു പറയുന്നത്.

    പഞ്ചാഗ്നിയും കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടിയും പോലെ സ്ത്രീകളുടെ പോരാട്ടത്തിന്റെ കഥ പറയുക തന്റെ മോഹമായിരുന്നു. ഇത്തരത്തിലുള്ള സ്ത്രീകളുടെ കഥകള്‍ മലയാളത്തില്‍ പിന്നെയുമുണ്ടായിരുന്നു. എന്നാല്‍ ആ റൂട്ടിലേക്ക് ആധികമാരും സഞ്ചരിച്ചില്ല. ട്രന്‍ഡിനു പിന്നാലെ പോകാന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും വ്യത്യസ്ത പാതയിലൂടെയാണു സഞ്ചരിക്കുന്നതെന്നും ആഷിഖ് പറഞ്ഞു. സിനിമയുടെ ഫ്രീഡത്തില്‍ നിന്നുകൊണ്ട് വ്യവസ്ഥാപിത ചട്ടക്കൂടുകള്‍ ലംഘിച്ച് ആരും പറയാത്ത കഥകള്‍ പറയാന് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞു.

    English summary
    Ashiq Abu telling about Manju Warrier
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X