»   » ഒരാളെ വേദനിപ്പിച്ചിട്ടാണോ തമാശ കാണിക്കുന്നത്: ആസിഫ് അലി

ഒരാളെ വേദനിപ്പിച്ചിട്ടാണോ തമാശ കാണിക്കുന്നത്: ആസിഫ് അലി

Posted By:
Subscribe to Filmibeat Malayalam

സെലിബ്രിട്ടികളെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്ന ഫേസ്ബുക്ക് കമന്റുകള്‍ക്കെതിരെ ആസിഫ് അലി. സോഷ്യല്‍ മീഡിയ കമന്റുകള്‍ ചിലപ്പോള്‍ വേദനിപ്പിക്കാറുണ്ടെന്ന് ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആസിഫ് പറഞ്ഞു.

സോഷ്യല്‍ മീഡിയയിലെ കമന്റുകള്‍ വേദനിപ്പിക്കാറുണ്ടെന്ന് പറഞ്ഞ ആസിഫ്, ഇത് സംബന്ധിച്ച തന്റെ ഒരു അനുഭവവും അഭിമുഖത്തില്‍ പങ്കുവച്ചു. അഭിനയം നിര്‍ത്തി പോയിക്കൂടെ, നിനക്കൊന്നും അഭിനയിക്കാന്‍ അറിയില്ല എന്ന് ഒരു മഹാന്‍ ആസിഫിന്റെ ഫോട്ടോയ്ക്ക് താഴെ കമന്റിട്ടത്രെ.

Asif Ali

കമന്റ് കണ്ടപ്പോള്‍ ദേഷ്യവും സങ്കടവും വന്നു. റിപ്ലേ ചെയ്തിട്ട് സംസാരിക്കണമെന്ന് ആസിഫ് അലി ആവശ്യപ്പെട്ടത്രെ. എന്നാല്‍ അയാള്‍ റിപ്ലേ ചെയ്തില്ല. ഒടുവില്‍ അയാളുടെ പ്രൊഫൈലിലില്‍ പോയി ഫോണ്‍ നമ്പര്‍ തപ്പി പിടിച്ച് അയാളെ വിളിച്ചു.

കാര്യം ചോദിച്ചപ്പോള്‍ തമാശയ്ക്ക് കമന്റിട്ടതാണെന്നായിരുന്നു പോലും അയാളുടെ മറുപടി. ഒരാളെ വേദനിപ്പിച്ചാണോ തമാശ കാണിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അയാളൊന്നും പറഞ്ഞില്ല- ആസിഫ് പറഞ്ഞു.

English summary
Asif Ali against facebook comment

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam