ലിജോ മോളോട് ശരിയ്ക്കും പ്രണയം തോന്നി എന്ന് ആസിഫ് അലിയുടെ അനിയന്‍, ആസിഫും അത് പറഞ്ഞു!

By Rohini

ആസിഫ് അലിയുടെ കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടെ സിനിമാ ലോകത്ത് എത്തുകയാണ്, അനുജന്‍ അസ്‌കര്‍ അലി. ഹണീബി 2.5 എന്ന ചിത്രത്തിലൂടെയാണ് അസ്‌കറിന്റെ അരങ്ങേറ്റം. മഹേഷിന്റെ പ്രതികാരം, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ ലിജോമോളാണ് നായികയായെത്തുന്നത്. ചിത്രത്തിന്റെ പാട്ടുകളും ട്രെയിലറുമെല്ലാം ഇതിനോടകം ഹിറ്റായിക്കഴിഞ്ഞു.

ഇതെന്തൊരു ചുംബിക്കലാണെന്റെ സോണിയാ.. അതും ലിപ് ടു ലിപ്... ??

ചിത്രത്തിന്റെ ലൊക്കേഷനിലെ രസകരമായ അനുഭവങ്ങളെ കുറിച്ച് ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് ലിജോമോളോട് ശരിയ്ക്കും പ്രണയം തോന്നി എന്ന് അസ്‌കര്‍ പറഞ്ഞത്. ലിജോയും അസ്‌കറും ഒരുമിച്ചിരിക്കുന്നത് കാണുമ്പോള്‍ ആസിഫ് അലി ഉള്‍പ്പടെ പലരും ഇരുവരെയും കമിതാക്കള്‍ എന്ന് വിളിച്ചിട്ടുണ്ടത്രെ. ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഷൂട്ടിങ് അനുഭവത്തെ കുറിച്ചും സൗഹൃദത്തെ കുറിച്ചും അസ്‌കര്‍ എന്താണ് പറഞ്ഞത് എന്ന് വായിക്കാം..

ഫോട്ടോ കണ്ടപ്പോള്‍

ഫോട്ടോ കണ്ടപ്പോള്‍

ഷൈജു ഏട്ടന്‍ (സംവിധായകന്‍ ഷൈജു അന്തിക്കാട്) സിനിമയെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ നായികയാരാണെന്ന് ചോദിച്ചു. മഹേഷിന്റെ പ്രതികാരത്തില്‍ അഭിനയിച്ച സോണിയ ആണെന്നും ആളിപ്പോള്‍ കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുകയാണെന്നും പറഞ്ഞു. ഫോട്ടോ നോക്കിയപ്പോള്‍ പല്ലിന് ക്ലിപ്പൊക്കെ ഇട്ട ഒരു പെണ്‍കുട്ടി. ഇത്രയും നായികമാരുണ്ടായിട്ടും എനിക്ക് ഈ നടിയെ ആണോ കിട്ടിയത് എന്നപ്പോള്‍ ചിന്തിച്ചു എന്ന് അസ്‌കര്‍ ചിരിച്ചുകൊണ്ട് പറയുന്നു.

പിന്നെ പ്രണയം തോന്നി

പിന്നെ പ്രണയം തോന്നി

പക്ഷെ നേരിട്ട് കണ്ടപ്പോള്‍ തോന്നി, ഇടുക്കിയെ ഭംഗി അതുപോലെ എടുത്തു വച്ചൊരു പെണ്‍കുട്ടി ആണല്ലോ എന്ന്. അഭിനയത്തിന്റെ കാര്യത്തില്‍ ലിജോയ്ക്ക് ഒരു 'ഗിവ് ആന്റ് ടേക്ക്' ഉണ്ടായിരുന്നു. രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ച പരിചയവുമുണ്ട്. വളരെ സപ്പോര്‍ട്ടീവാണ്. അസ്‌കര്‍ അലിക്ക് ലിജോമോളോട് ഭയങ്കരമായി പ്രണയം തോന്നിപ്പോയി എന്ന് നടന്‍ പറയുന്നു.

സെറ്റിലെ സംസാരം

സെറ്റിലെ സംസാരം

ഇവര്‍ തമ്മില്‍ ഭയങ്കര പ്രണയത്തിലാണെന്ന് സെറ്റിലും ഒരു സംസാരമുണ്ടായിരുന്നു എന്ന് അസ്‌കര്‍ പറഞ്ഞു. ഞങ്ങള്‍ ഇരിക്കുന്നത് കണ്ടപ്പോള്‍ ഇക്ക (ആസിഫ് അലി) തന്നെ പറഞ്ഞു, കമിതാക്കള്‍ ഇരിക്കുന്നത് കണ്ടോ എന്ന്.

എന്താണ് ഹണീബി 2.5

എന്താണ് ഹണീബി 2.5

ഹണീബി 2 ന്റെ ലൊക്കേഷനില്‍ ചിത്രീകരിച്ച പടമാണ് ഹണീബി 2.5. ഹണീബി 2 ന്റെ ലൊക്കേഷനില്‍ അവസരം ചോദിച്ച് വരുന്ന ചെറുപ്പക്കാരനായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. ഭാവനയുടെ ടച്ച് അപ്പ് ഗേളായി ലിജോ അഭിനയിക്കുന്നു. അവിടെ ഉണ്ടാവുന്ന രസകരമായ സംഭവങ്ങളാണ് ഹണീബി 2.5 എന്ന ചിത്രം. ആദ്യമായിട്ടാണ് ഒരു ചിത്രത്തിന്റെ ലൊക്കേഷനില്‍ മറ്റൊരു ചിത്രം സംവിധാനം ചെയ്യുന്ന സംഭവം ഉണ്ടാവുന്നത്.

ആസിഫ് അലി എന്ത് പറഞ്ഞു

ആസിഫ് അലി എന്ത് പറഞ്ഞു

ഇക്ക വലിയ സീരിയസാണ്. ഞാന്‍ ഉമ്മയുടെ കൂടെ വഴക്കിട്ടാലും ഇക്കയുടെ ശബ്ദം കേട്ടാല്‍ സയലന്റാവും. ലാല്‍ സര്‍ വിളിച്ച് സിനിമയെ കുറിച്ച് പറഞ്ഞു എന്ന് പറഞ്ഞപ്പോള്‍ പതിവ് പോലെ ഗൗരവത്തോടെ ഒന്ന് മൂളുക മാത്രമായിരുന്നു. അവര്‍ക്കൊരു ബാധ്യതയാകരുത് എന്ന് പറഞ്ഞു. പക്ഷെ ഞാനറിയാതെ ഇക്ക സെറ്റില്‍ കാര്യങ്ങളൊക്കെ അന്വേഷിക്കുന്നുണ്ടായിരുന്നു- അസ്‌കര്‍ പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X