മഞ്ജു വാര്യരോട് സത്യന്‍ അന്തിക്കാട് പറഞ്ഞു, മോശമായി അഭിനയിക്കൂ എന്ന്

By Aswathi

സല്ലാപം എന്ന ആദ്യ ചിത്രത്തിന് ശേഷം മഞ്ജു അഭിനയിച്ചത് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത തൂടവല്‍ക്കൊട്ടാരം എന്ന ചിത്രത്തിലാണ്. രണ്ടാം വരവിലും രണ്ടാമത്തെ ചിത്രം സത്യന്‍ അന്തിക്കാടിന്റെ തന്നെയായത് നിമിത്തം മാത്രം. അന്ന് കണ്ട പതിനാറുകാരിയില്‍ നിന്ന് ഇന്നത്തെ മഞ്ജുവിന് ഒരുപാട് വ്യത്യസങ്ങള്‍ വന്നു എന്ന് മുമ്പും സത്യന്‍ അന്തിക്കാട് പറഞ്ഞിട്ടുള്ളതാണ്.

തൂവല്‍കൊട്ടാരം എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ പതിനാറ് പതിനേഴ് വയസ്സേ മഞ്ജുവിന് ഉണ്ടായിരുന്നുള്ളൂ. പറഞ്ഞുകൊടുക്കുന്ന രംഗങ്ങള്‍ കൃത്യമായി ചെയ്യും എന്നല്ലാതെ സംശയങ്ങളൊന്നും ചോദിക്കുമായിരുന്നില്ല. എങ്കിലും തൂവല്‍ക്കൊട്ടാരം എന്ന ചിത്രത്തിലൂടെ തന്നെ മഞ്ജുവിലെ അഭിനയപാടവം തനിയ്ക്ക് തിരിച്ചറിയാന്‍ സാധിച്ചിരുന്നു എന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.

manju-sathyan-anthikkad

അതില്‍ സുകന്യയോടൊപ്പമുള്ള ഒരു നൃത്തരംഗമുണ്ടായിരുന്നു. മഞ്ജുവിന്റെ കഥാപാത്രമായ ദേവപ്രഭ സുകന്യയുടെ കഥാപാത്രത്തെക്കാള്‍ ഒരുപടി താഴെ നില്‍ക്കണം. പ്രേക്ഷകര്‍ കാണുമ്പോള്‍ സുകന്യയുടെ നൃത്തം നല്ലതായി തോന്നണം. പക്ഷെ ഷൂട്ടിങിന്റെ സമയത്ത് മഞ്ജുവിന്റെ നൃത്തമായിരുന്നു മികച്ചത്. സുകന്യ കലാക്ഷേത്രത്തില്‍ നിന്നും ഗോള്‍ഡ് മെഡലൊക്കെ നേടിയ അനുഭവമുള്ള നടിയാണ്. എന്നിട്ടും അവരെക്കാള്‍ മികച്ചു നിന്നത് പുതുമുഖ നടിയായ മഞ്ജുവിന്റെ പ്രകടനമാണ്.

അവസാനം കലാമാസ്റ്റര്‍ക്കും എനിക്കും പറയേണ്ടി വന്നു, മഞ്ജു കുറച്ച് മോശമായി അഭിനയിക്കൂ എന്ന്. ശോഭന കഴിഞ്ഞാല്‍ മലയാളത്തില്‍ ഇത്ര മനോഹരമായി നൃത്തം ചെയ്യുന്ന നടി മഞ്ജു വാര്യര്‍ ആയിരക്കുമെന്നാണ് സത്യന്‍ അന്തിക്കാടിന്റെ അഭിപ്രായം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X