പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നു, വിനീതിന് ടെന്‍ഷന്‍ കൂടുന്നു
വളരെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന്റെ റിലീസിങിനായി കാത്തിരിയ്ക്കുന്നത്. ചിത്രത്തിന്റെ മേക്കിങ് വീഡിയോയും ട്രെയിലറും കൂടെ കണ്ടപ്പോള്‍ പ്രതീക്ഷ ഇരട്ടിച്ചു. ഇവിടെ പ്രതീക്ഷയുയരുമ്പോള്‍, അവിടെ വിനീതിന് ടെന്‍ഷന്‍ കൂടുകയാണ്.
വളരെ സിംപിള്‍ ആയിട്ടുള്ളൊരു ട്രെയിലര്‍ ഒരുക്കാനായിരുന്നു ഉദ്ദേശിച്ചത്. എന്നാല്‍ ട്രെയിലര്‍ കണ്ടിട്ട് ആളുകള്‍ 'എക്‌സ്‌പെക്ടിങ് എ ലോട്ട്' എന്നൊക്കെ പറഞ്ഞ് മസേജ് അയക്കുമ്പോള്‍ സന്തോഷമുണ്ടെങ്കിലും എന്തോ ഒരു ടെന്‍ഷനുമുണ്ടെന്ന് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വിനീത് പറഞ്ഞു. റിലീസ് ചെയ്തു കഴിഞ്ഞാലേ പ്രേക്ഷകരുടെ പ്രതികരണം അറിയാന്‍ സാധിക്കൂ- വിനീത് ശ്രീനിവാസന്‍ പറയുന്നു.

പ്രജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നതിനൊപ്പം മര്‍മ്മപ്രധാനമായ ഒരു വേഷവും വിനീത് കൈകാര്യം ചെയ്യുന്നുണ്ട്. നിവിന്‍ പോളിയും അജു വര്‍ഗീസും ഭഗത്തും നീരജ് മാധവുമൊക്കെ എത്തുന്ന ചിത്രത്തില്‍ മഞ്ജിമ മോഹനാണ് നായിക. വളരെ കഴിവുള്ള നടിയാണ് മഞ്ജിമയെന്ന് വിനീത് പറയുന്നു. നല്ല ഹാര്‍ഡ് വര്‍ക്കിങ് ആയിരുന്നു. ഓരോ സീനും സ്‌ട്രെന്‍ എടുത്തു ചെയ്തു- വിനീത് പറഞ്ഞു.
ഇപ്പോള്‍ ഒരു സെക്കന്റ് ക്ലാസ് യാത്ര എന്ന ചിത്രത്തിലാണ് വിനീത് അഭിനയിക്കുകണ്ടിരിയ്ക്കുന്നത്. മെയില്‍ ചിത്രം റിലീസ് ചെയ്യും. അതിന് ശേഷം മറ്റൊരു ചിത്രത്തില്‍ കൂടെ അഭിനയിക്കും. അത് കഴിഞ്ഞാല്‍ താന്‍ തന്നെ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം. ജൂണിലേ അതിന്റെ എഴുത്തു തുടങ്ങുകയുള്ളൂ എന്നും വിനീത് അറിയിച്ചു.


Click it and Unblock the Notifications