ശരിക്കും ആദിവാസിയാണോ എന്ന് പലരും ചോദിച്ചു: ഫില്‍മിബീറ്റിനോട് അയ്യപ്പനും കോശിയും നായിക
Recommended Video
പൃഥ്വിരാജും ബിജു മേനോനും തകര്‍ത്തഭിനയിച്ച അയ്യപ്പനും കോശിയും തിയ്യേറ്ററുകളില്‍ നിറഞ്ഞോടുകയാണ്. സച്ചി സംവിധാനം ചെയ്ത സിനിമയ്ക്ക് ആദ്യ ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയില്‍ പൃഥ്വിയ്ക്കും ബിജു മേനോനും പുറമെ മറ്റു താരങ്ങളും കൈയ്യടി നേടിയിരുന്നു. സിനിമയില്‍ അയ്യപ്പന്‍ നായരുടെ ഭാര്യയായി അഭിനയിച്ച നടി ഗൗരി നന്ദയുടെ പ്രകടനത്തിനും മികച്ച പ്രേക്ഷക പ്രശംസകളാണ് ലഭിക്കുന്നത്.
ബോള്‍ഡായിട്ടുളള കണ്ണമ്മ എന്ന കഥാപാത്രത്തെയാണ് അയ്യപ്പനും കോശിയില്‍ നടി അവതരിപ്പിക്കുന്നത്. അയ്യപ്പനും കോശിയും വിശേഷങ്ങള്‍ ഫില്‍മിബീറ്റുമായി ഗൗരി പങ്കുവെച്ചിരുന്നു.

സച്ചി സര്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ സാധിക്കുക എന്നത് ഏതൊരു ആര്‍ട്ടിസ്റ്റിനെയും സംബന്ധിച്ച് ഭാഗ്യമാണ്. രാജുവേട്ടനെയും ബിജു ഏട്ടനെയും പോലെയുളള താരങ്ങളും, രഞ്ജിത്ത് സാറും ശശിധരന്‍ സാറും പ്രൊഡ്യൂസ് ചെയ്ത സിനിമയില്‍ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കാനാതില്‍ വലിയ സന്തോഷമുണ്ട്. ഇത് ഒരു വലിയ ടെക്‌നിക്കല്‍ ക്രൂ ഒന്നിക്കുന്ന സിനിമയാണ്. കണ്ട പ്രേക്ഷകര്‍ക്ക് മനസിലാകും. അത്രത്തോളം വലിയ സ്റ്റാര്‍ കാസ്റ്റുളള സിനിമ. കണ്ണമയായി അഭിനയിക്കാന്‍ സാധിച്ചത് ഭാഗ്യമാണ്.

പൃഥ്വിരാജാണ് നായകന്‍ അങ്ങനെ കേട്ടപ്പോള്‍ ഉളള എക്‌സൈറ്റ്‌മെന്റ്
ഇതില്‍ രണ്ടുപേരും ടൈറ്റില്‍ ക്യാരക്ടേഴ്‌സാണ്. ബിജു ചേട്ടന്‍ ചെയ്യുന്നത് അയ്യപ്പന്‍ നായര്‍, രാജുവേട്ടന്‍ ചെയ്യുന്നത് കോശി കുര്യന്‍. ഇതിന്റെ കഥ പറയുമ്പോള്‍ തന്നെ സച്ചി സര്‍ പറഞ്ഞിരുന്നു ഇതില്‍ നായകന്മാരില്ല. രണ്ട് പേരും എന്റെ കഥാപാത്രങ്ങളാണെന്ന്. അപ്പോ അവരുടെ രണ്ട് പേരുടെ കൂടെയും അഭിനയിക്കാന്‍ സാധിച്ചത് എന്നെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണ്. എക്‌സൈറ്റഡ് ആയിരുന്നു. ആ ഒരു സമയത്ത് ഇവരുടെ കൂടെ സിനിമകള്‍ ചെയ്യണമെന്ന് ഒരുപാട് ആഗ്രഹിച്ചിരുന്നു.

കണ്ണമ്മയെക്കുറിച്ച് വ്യക്തമായി സച്ചി സര്‍ പറഞ്ഞിരുന്നു. കണ്ണമ്മ കരുത്തുളള സ്ത്രീയാണ്. അവള്‍ക്ക് കുറച്ച് രാഷ്ട്രീയമുണ്ട്. അവള്‍ എസ് ഐ അയ്യപ്പന്‍ നായരുടെ ഭാര്യയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. ന്യായത്തിന് വേണ്ടി പോരാടുന്ന അല്ലെങ്കില്‍ അന്യായം കണ്ടാല്‍ പ്രതികരിക്കുന്ന മുഖം നോക്കാതെ റിയാക്ട് ചെയ്യുന്ന ഒരു ക്യാരക്ടറാണെന്ന് സര്‍ പറഞ്ഞിരുന്നു. അ കഥാപാത്രത്തിനായി തയ്യാറെടുപ്പുകള്‍ എടുത്തിരുന്നു.

കാരണം ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീയാണ് കണ്ണമ്മ. അപ്പോള്‍ അതുപോലെ ശരീര പ്രകൃതി ആക്കിയെടുക്കാന്‍ കഷ്ടപ്പെട്ടിരുന്നു. സ്‌ക്രിനീല്‍ കാണുമ്പോള്‍ കഥാപാത്രം റിയലായി തോന്നണമെന്ന് ആഗ്രഹിച്ചിരുന്നു. കാണുന്ന പ്രേക്ഷകന് നാച്ചുറലായി തോന്നണം. അങ്ങനെ തോന്നിയെന്ന് സിനിമ കണ്ട പ്രേക്ഷകര്‍ പറഞ്ഞിരുന്നു. സര്‍ പറഞ്ഞത് കൊണ്ടാണ് അങ്ങനെ ചെയ്യാന്‍ സാധിച്ചത്.

സിനിമ കണ്ട ശേഷം ആദിവാസി വിഭാഗത്തില്‍പ്പെട്ട ആളാണോ എന്ന് പലരും ചോദിച്ചതായും നടി പറഞ്ഞു. അത് സന്തോഷമുണ്ടാക്കിയെന്നും ഞാന്‍ ഇവിടെയുളള ആളാണെന്നും നടി പറഞ്ഞു. സുരേഷ് ഗോപി നായകനായ കന്യാകുമാരി എക്‌സപ്രസ് എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്. എന്നാല്‍ സിനിമ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. തുടര്‍ന്ന് തമിഴിലും തെലുങ്കിലും സിനിമകള്‍ ചെയ്തു.

ഇതിനിടെ രഞ്ജിത്ത് സാറിന്റെ ലോഹത്തിലും പദ്മകുമാര്‍ സാറിന്റെ കനല്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. മലയാളത്തില്‍ നല്ല കഥാപാത്രങ്ങള്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. അതിനായി മനപൂര്‍വ്വം സിനിമയില്‍ നിന്നും ഇടവേളയെടുത്തു. കാത്തിരിപ്പിനൊടുവിലാണ് അയ്യപ്പനും കോശിയില്‍ നല്ലൊരു കഥാപാത്രത്തെ ലഭിച്ചത്.

പൃഥ്വിരാജ് ഒരു സൂപ്പര്‍താരമാണ് എന്നത് മറന്നുകൊണ്ടാണ് ആ രംഗത്തില്‍ അഭിനയിച്ചതെന്ന് ഗൗരി പറഞ്ഞു. ആ സീനെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും നല്ല സപ്പോര്‍ട്ടാണ് ലഭിച്ചത്. ഇടയ്ക്ക് വന്ന് ഗൗരി ആ ഡയലോഗ് ഇങ്ങനെ പറഞ്ഞൂടെ എന്നൊക്കെ പറയുമായിരുന്നു. രാജുവേട്ടന്റെ കൂടി സപ്പോര്‍ട്ട് ഉണ്ടായത് കൊണ്ടാണ് ആ രംഗം അങ്ങനെ ചെയ്യാന്‍ പറ്റിയത്.


Click it and Unblock the Notifications











