twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ മനസില്‍ വരുന്ന പാട്ടാണത്, സ്വന്തം പാട്ട്! അയ്യപ്പനും കോശിയും ഗാനത്തെക്കുറിച്ച് നഞ്ചമ്മ

    By Midhun Raj
    |

    Recommended Video

    Nanjamma Exclusive interview | Ayyappanum Koshiyum | FilmiBeat Malayalam

    പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒന്നിച്ച എറ്റവും പുതിയ ചിത്രമാണ് അയ്യപ്പനും കോശിയും. സച്ചിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ സിനിമയിലെ ഒരു ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. നഞ്ചമ്മ പാടിയ കലക്കാത്ത എന്ന ടൈറ്റില്‍ സോംഗാണ് സംഗീതാസ്വാദാകരുടെ മനസില്‍ ഇടംപിടിച്ചത്. പാടത്തും പറമ്പിലുമൊക്ക സ്ഥിരം പാടിനടക്കുന്ന ഒരു പാട്ടാണ് നഞ്ചമ്മ ചിത്രത്തിന് വേണ്ടി പാടിയിരിക്കുന്നത്.

    ഒരൊറ്റ പാട്ടുകൊണ്ട് മലയാളികളുടെ മനസില്‍ ഇടംപിടിച്ചിരിക്കുകയാണ് നഞ്ചമ്മ. ഗാനത്തിന്റെ വരികള്‍ നഞ്ചമ്മയുടെത് തന്നെയാണ്. പാട്ടിന് ലഭിച്ച സ്വീകരണത്തിലുളള സന്തോഷം വണ്‍ ഇന്ത്യയോട് നഞ്ചമ്മ പങ്കുവെച്ചിരുന്നു.തന്‌റെ
    പാട്ട് എല്ലാവര്‍ക്കും ഇഷ്ടമായതില്‍ സന്തോഷമുണ്ടെന്ന് അഭിമുഖത്തില്‍ നഞ്ചമ്മ പറഞ്ഞു.

    സിനിമാ താരമായ ആദിവാസി കലാകാരന്‍

    സിനിമാ താരമായ ആദിവാസി കലാകാരന്‍ പഴനിസാമി നേതൃത്വം നല്‍കുന്ന ആസാദ് കലാസംഘത്തിലെ അംഗമാണ് നഞ്ചമ്മ. അയ്യപ്പനും കോശിയും അണിയറ പ്രവര്‍ത്തകര്‍ക്ക് നഞ്ചമ്മയെ പരിചയപ്പെടുത്തുന്നത് പഴനി സാമിയാണ്. തനിക്ക് കിട്ടിയ അഭിനന്ദനങ്ങളെല്ലാം പഴനി സാമിയുടെ നല്ല മനസിന് അര്‍ഹതപ്പെട്ടതാണെന്ന് നഞ്ചമ്മ പറയുന്നു.

    ഇത് തന്റെ സ്വന്തം

    ഇത് തന്റെ സ്വന്തം പാട്ടാണെന്നും ചെറുപ്പം തൊട്ടേ താന്‍ പാടാറുണ്ടായിരുന്നുവെന്നും നഞ്ചമ്മ പറഞ്ഞു. അവരൊക്കെ പാടുന്നത് ശ്രദ്ധിച്ച് കേട്ടിരിക്കാറുണ്ട്. ആരുടെയും പാട്ട് എഴുതി യെടുത്തതോ എനിക്ക് പാട്ട് വേണമെന്ന് ആരോടും ചോദിച്ചോ എടുത്തതല്ല ഈ പാട്ടുകളെന്നും സ്വന്തം പാട്ടാണ് ഇതെന്നും നഞ്ചമ്മ പറഞ്ഞു.

    ആ പാട്ടാക്കെ

    ആ പാട്ടാക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണെന്നും നഞ്ചമ്മ പറയുന്നു. മരത്തെപറ്റി, കുട്ടികളെപറ്റി. ചോറുകൊടുക്കുന്നതിനെ പറ്റിയൊക്കെയാണ് ആ പാട്ട്. എന്റെ മനസില്‍ എപ്പോഴും വരുന്ന പാട്ടാണത്. ചെറുപ്പത്തില്‍ തൊട്ട് കളിക്കാന്‍ പോകും, മരിപ്പിന് പോകും. അവിടയൊക്കെ പോയി എല്ലാം കണ്ടും കേട്ടും ഉണ്ടാക്കിയ പാട്ടാണ് ഇതൊക്കയെന്നും നഞ്ചമ്മ പറഞ്ഞു.

    സുജോ-സാന്ദ്ര ബന്ധത്തിനെതിരെ തുറന്നടിച്ച് പവന്‍! അവള് കാരണം ഇവന്റെ ഭാവി തീരുമാനമാകുംസുജോ-സാന്ദ്ര ബന്ധത്തിനെതിരെ തുറന്നടിച്ച് പവന്‍! അവള് കാരണം ഇവന്റെ ഭാവി തീരുമാനമാകും

    പഴനിസാമിയുടെ സംഘത്തിനൊപ്പം

    അട്ടപ്പാടിക്ക് പുറത്ത് പഴനിസാമിയുടെ സംഘത്തിനൊപ്പം പരിപാടിയ്ക്കായി പോകാറുണ്ടെന്നും നഞ്ചമ്മ പറഞ്ഞു. ഞങ്ങള്‍ ഒരു ടീമായിട്ട് 24 പേരുണ്ട്. പഴശ്ശി സാമിയാണ് ഇവിടം വരെ എത്തിച്ചതെന്നും നഞ്ചമ്മ പറഞ്ഞു. പുതിയ നാടാക്കെ കണ്ടു, എല്ലാ മക്കളേം കണ്ടു. പാട്ടൊക്കെ പാടി. സ്റ്റേജിലൊക്കെ കേറി. അറിയാത്ത മൈക്കൊക്കെ കൈയ്യില്‍ പിടിച്ചു. ഇനി എനിക്ക് ഒന്നും വേണ്ട. സ്വത്തും സുഖവുമൊന്നും തനിക്ക് വേണ്ടെന്നും അഭിമുഖത്തില്‍ നഞ്ചമ്മ പറഞ്ഞു.

    വീ സ്റ്റാന്‍ഡ് വിത്ത് വിജയ്! നടന് പിന്തുണയുമായി ആരാധകര്‍,20 മണിക്കൂര്‍ പിന്നിട്ട് ചോദ്യം ചെയ്യല്‍വീ സ്റ്റാന്‍ഡ് വിത്ത് വിജയ്! നടന് പിന്തുണയുമായി ആരാധകര്‍,20 മണിക്കൂര്‍ പിന്നിട്ട് ചോദ്യം ചെയ്യല്‍

    അഭിമുഖം കാണാം

    Read more about: prithviraj biju menon sachi
    English summary
    ayyappanum koshiyum singer nanjamma interview
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X