For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മിന്നൽ മുരളി എന്ന പേര് കിട്ടിയത് ഇങ്ങനെ, വെളിപ്പെടുത്തി ബേസിൽ, ടൈറ്റിൽ മാറ്റാൻ തയ്യാറായിരുന്നില്ല

  |

  മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ഗോദയ്ക്ക് ശേഷം ബേസിൽ ജോസഫ് ടൊവിനോ കൂട്ട് കെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ആദ്യ ചിത്രമായ കുഞ്ഞിരാമായണത്തിലൂടെ തന്നെ തന്റെ സംവിധാന മികവ് ബേസിൽ തെളിയിച്ചിരുന്നു. അതിന് ഒരു തരിപോലും കോട്ടം തട്ടാതെയായിരുന്നു ഗോദ കഥ പറഞ്ഞത്. ഈ രണ്ട് സിനിമകളും പ്രേക്ഷർക്ക് നൽകിയ പ്രതീക്ഷയാണ് മിന്നൽ മുരളിക്കായുള്ള ആകാംക്ഷ വർധിപ്പിച്ചിരിക്കുന്നത്. തിയേറ്റർ ലക്ഷ്യം വെച്ച് ഒരുങ്ങിയ ചിത്രം ഇപ്പോഴിത നെറ്റ്ഫ്ളിക്സിലൂടെയാണ് പുറത്ത് എത്തുകയാണ്. ഡിസംബർ 24 ന് ആണ് സിനിമയു‍ടെ റിലീസ്. മലയാളത്തെ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് ഹിന്ദി ഭാഷകളിലും ചിത്രം എത്തുന്നുണ്ട്.

  Super Fun Interview with Basil Joseph and Tovino Thomas

  വായിൽ കൊണ്ട വെള്ളം ഒരു സൈഡിലൂടെ പോയി, മുഖം ഒരു വശത്തേക്ക് കോടി, സംഭവിച്ചതിനെക്കുറിച്ച് ബീന

  ടെവിനോ തോമസിനോടൊപ്പം വൻനാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. അജുവർഗീസ്, ഹരിശ്രീ അശോകൻ, മാമുക്കോയ, ബൈജു സന്തോഷ്, , ഗുരു സോമസുന്ദരം , ബിജു കുട്ടൻ,ഫെമിന ജോർജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല പിന്നിലും പ്രമുഖരാണ് അണിനിരന്നിരിക്കുന്നത്. സോഫിയ പോളാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

  സാന്ത്വനം; മുല്ലപ്പൂവുമായി ശിവൻ, തന്റെ മുന്നിൽ ജാഡയിട്ട ശിവേട്ടന് നൈസ് പണി കൊടുത്ത് അഞ്ജലി

  സിനിമയിൽ മാറ്റമില്ലാത്തത് അത് മാത്രം, ഇതിനെതിരെ പരാതിപ്പെട്ടിട്ടും കാര്യവുമില്ല,തുറന്ന് പറഞ്ഞ് അംബിക

  ഇപ്പോഴിത സിനിമയുടെ വിശേഷം പങ്കുവെയ്ക്കുകയാണ് ബേസിലും ടൊവിനോ തോമസും. മിന്നൽ മുരളിയുടെ റിലീസിങ്ങ് ഡേറ്റ് പുറത്ത് വിട്ടപ്പോൾ തന്നെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. സിനിമയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. ഇപ്പോഴിത അതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ. ഫിൽമീബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ടാം ഭാഗത്തിനെ കുറിച്ച് ഡിംസബർ 24ന് ശേഷം മാത്രമേ പറയാൻ സാധിക്കുകയുള്ളൂവെന്നാണ് സംവിധായകൻ പറയുന്നത്.

  മിന്നൽ മുരളിയുടെ രണ്ടാഭാഗം തിയേറ്ററുകളിൽ കാണാൻ സാധിക്കുമോ എന്ന അവതാരകന്റെ ചോദ്യത്തിനായിരുന്നു ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ സാധ്യതയെ കുറിച്ച് ബേസിൽ പറഞ്ഞത്. '' മിന്നൽ മിരളിയുടെ രണ്ടാം ഭാഗത്തെ കുറിച്ച് 24ാം തീയതിയ്ക്ക് ശേഷം മാത്രമേ നമുക്ക് എന്തെങ്കിലും പറയാൻ സാധിക്കുകയുള്ളൂ. രണ്ടാം ഭാഗം ഇറക്കണമെന്നും വലിയ രീതിയിൽ തിയേറ്ററിലേയ്ക്ക് എത്തിക്കണമെന്നും നമുക്ക് എല്ലാവർക്കും ആഗ്രഹമുണ്ട്. തിയേറ്റർ റിലീസായിട്ടാണ് ഒന്നാം ഭാഗം ചിത്രീകരിച്ചത്. എന്നാൽ സഹചര്യം കൊണ്ടാണ് നെറ്റ്ഫ്ലിക്സ് പോലത്തെ ഒരു പ്ലാറ്റ്ഫോമിലേയ്ക്ക് മാറുന്നത്. എന്നാൽ മറ്റൊരു വശം ആലോചിക്കുകയാണെങ്കിൽ ഗ്ലോബൽ പ്ലാറ്റ്ഫോമാണ്. 200 ഓളം രാജ്യങ്ങളിൽ സിനിമ റിലീസ് ചെയ്യുന്നുണ്ട്. എല്ലാ രാജ്യത്ത് ഇരിക്കുന്ന മലയാളികൾ അല്ലാത്തവർക്കും ഈ സിനിമ കാണാൻ സാധിക്കും. ഇതൊക്കെ വലിയ സന്തോഷം തരുന്ന കാര്യമാണെന്നും രണ്ടാം ഭാഗത്തിന്റെആഗ്രഹം പങ്കുവെച്ച് കൊണ്ട് ബേസിൽ പറയുന്നു.

  മിന്നൽ മുരളിയിൽ ഒരു തരത്തിലുമുളള പൊളിറ്റിക്സും ചർച്ച ചെയ്യുന്നില്ലെന്നും ബേസിൽ പറയുന്നു. ഒരു സൂപ്പർ ഹീറോയുടെ കഥയാണ്. കഥയും കഥാപാത്രങ്ങളുമെല്ലാം വേറയൊണ്. പൊളിറ്റിക്സ് പറയാനുള്ള സാഹചര്യമോ സന്ദർഭമോ സിനിമയിൽ ഇല്ല. ഒരു കോമിക് ബുക്ക് വായിക്കുന്നത് പോലെ കണ്ട് പോകാവുന്ന കുട്ടികൾക്കൊക്കെ കാണാൻ പറ്റുന്ന സിനിമയാണിത്. അതിനാൽ തന്നെ പൊളിറ്റിക്സ് ഉൾപ്പെടുത്തുന്നത് ഈ സിനിമയ്ക്ക് തന്നെ അനിയോജ്യമല്ലെന്നും അത് ശ്രമിച്ചിട്ടില്ലെന്നും സംവിധായകൻ പറഞ്ഞു

  മിന്നൽ മുരളി എന്ന് പേര് വന്നതിനെ കുറിച്ചും അഭിമുഖത്തിൽ പറയുന്നുണ്ട്. മിന്നൽ മുരളി എന്ന് തന്നെയായിരുന്നു ആദ്യം മുതലെ സിനിമയുടെ ടൈറ്റിൽ . ആ ഐഡിയയിൽ തന്നെയായിരുന്നു സിനിമ ആരംഭിച്ചതും. മീശമാധവൻ, മിന്നൽ പ്രതാപൻ എന്നൊക്കെ പറയുന്നത് പോലെ പെട്ടെന്ന് റിലേറ്റ് ചെയ്യാൻ പറ്റുന്ന, മലയാളി സൂപ്പർ ഹീറോയ്ക്ക് വരാൻ സാധ്യതയുള്ള പേരാണിത്. കഥാപരമായ മാറ്റം സംഭവിച്ചപ്പോഴും ടൈറ്റിൽ ഒരിക്കലും മാറ്റിയില്ല. മിന്നൽ മുരളി എന്ന പേര് നിലനിർത്തുകയായിരുന്നെന്നും ബേസിൽ പറയുന്നു.

  English summary
  Basil Joseph Reveals The reason Behaind Minnal Murali Name, Latest Interview Went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X