'' ഒരു തുണ്ടുപടത്തെ'' കുറിച്ച് അദ്ദേഹം ഒരു വാക്ക് മിണ്ടില്ല!! വൈദികനായ അച്ഛന്റെ സിനിമക്കാരനായ മോൻ!!

സിനിമയുമായി ഒരു ബന്ധമില്ലാത്ത കുടുംബത്തിൽ നിന്ന് ബോസിൽ വെള്ളിത്തിരയിൽ എത്തിയത്.

കുഞ്ഞിരാമായണം , ഗോദ എന്നീ ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സംവിധായകനാണ് ബേസിൽ ജോസഫ്. ചത്രങ്ങൾ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഗോദയും കുഞ്ഞിരാമായണവുമെല്ലാം പ്രേക്ഷകരുടെ മനസിൽ നിറ‍ഞ്ഞു നിൽക്കുകയാണ്. രണ്ടു സിനികളിലൂടെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ബേസിൽ എന്ന യുവ സംവിധായകന് ലഭിച്ചത്. കുഞ്ഞിരാമായണവും ഗോദയുമെല്ലാം ബോക് ഓഫിൽ മികച്ച കളക്ഷൻ നേടിയ നേടിയ ചിത്രങ്ങളാണ്. ഒരു സിനിമ സംവിധായകനായതിനെ കുറിച്ച് ബേസിൽ തന്നെ വെളിപ്പെടുത്തുകയാണ്.

കപ്പ ടിവിയുടെ ഹാപ്പിനസ് പ്രൊജക്ട് എന്ന പരിപാടിയിലാണ് ബേസിൽ തന്റെ സിനിമ പ്രവേശനത്തിനെ കുറച്ച് തുറന്നു പറ‍ഞ്ഞത്. സിനിമയുമായി ഒരു ബന്ധമില്ലാത്ത കുടുംബത്തിൽ നിന്ന് ബേസിൽ വെള്ളിത്തിരയിൽ എത്തിയത്. ചെറുപ്പത്തിൽ സിനിമ കാണാൻ പോലും നിയന്ത്രണങ്ങളുണ്ടായിരുന്നെന്ന് ബോസിൽ വെളിപ്പെടുത്തി. കരിയറിൽ ഉണ്ടായ രസകരമായ സംഭവം പങ്കുവെയ്ക്കുകയാണ് ബേസിൽ

വൈദികന്റെ മകൻ

വൈദികന്റെ മകൻ

ഓർത്തഡോക്സ് ഫാമിലിയിലാണ് ജനിച്ചത്. കൂടാതെ തന്റെ അച്ഛൻ ഒരു വൈദികൻ കൂടിയാണ്. സിനിമയുമായി യാതൊരു പാരമ്പര്യവുമില്ല. മലയാള സിനിമകൾ ഒക്കെ തിയേറ്ററിൽ പോയി കാണുന്നത് വല്ലപ്പോഴും മാത്രമാണ്. അച്ഛൻ തങ്ങളുടെ ഒപ്പം വരാറു പോലുമില്ല. പള്ളിലച്ചന്മാർ സിനിമയ്ക്ക് പോകാൻ പാടില്ലെന്നുള്ള ഒരു പൊതു സങ്കൽപം മുണ്ടല്ലോ. വിരലിൽ എണ്ണാവുന്ന സിനികൾക്ക് മാത്രമാണ് അദ്ദേഹം വന്നിട്ടുള്ളത്. അതു തിയേറ്ററിൽ ക്യാബിനിലൊക്കെ കൊണ്ടിരുത്തിയാണ് സിനിമ കാണിച്ചു കൊടുത്തിട്ടുള്ളത്.

നോമ്പ് കാലത്തെ സിനിമ

നോമ്പ് കാലത്തെ സിനിമ

അമ്പതാം നോമ്പിന്റെ സമയത്താണ് വെക്കേഷൻ ആരംഭിക്കുന്നത്. അതിനാൽ തന്നെ സിനിമ കാണാൻ അമ്മ അനുവദിക്കാറില്ല. ആ സമയത്താകും കൂടുതൽ സിനിമകൾ പുറത്തു ഇറങ്ങുന്നത്. പള്ളിലച്ഛന്റെ മോനാണ് നോമ്പ് കാലത്ത് സിനിമയ്ക്ക് പോകുന്നതെന്ന് പറഞ്ഞ് അമ്മ കട്ടയ്ക്ക് നിൽക്കാറുണ്ടായിരുന്നു. ചെരുപ്പം മുതലെ സിനിമയിൽ ഭയങ്കര താൽപര്യമായിരുന്നു തനിയ്ക്കെന്നും ബേസിൽ പറഞ്ഞു.

മിമിക്രി ചെയ്യും

മിമിക്രി ചെയ്യും

മിമിക്രിയിലും താൽപര്യമുണ്ടായിരുന്നു. അന്ന് ചെയ്തിരുന്നത് സിനിമ താരങ്ങളുടെ വീട്ടിലെ പട്ടിയുടെ ശബ്ദമായിരുന്നു അനുകരിച്ചിരുന്നത്. സിനിമയുമായി ബന്ധമില്ലെങ്കിലും വീട്ടുകാർ കലയെ പ്രോൽസാഹിപ്പിക്കുന്നവരായിരുന്നു. വീട്ടിൽ ആരെങ്കിലും എത്തുമ്പോൾ അച്ഛൻ നമ്മളെ വിളിച്ച് മിമിക്രിയൊക്കെ കാണിപ്പിക്കുമായിരുന്നു. കൂടാതെ അമ്മയും അച്ഛനും നാടകത്തിൽ അഭിനയിച്ചിട്ടുള്ള വ്യക്തികളാണ്.

 ഷോട്ട് ഫിലിമിന്റെ പേര് പ്രശ്നം

ഷോട്ട് ഫിലിമിന്റെ പേര് പ്രശ്നം

താൻ ഷേർട്ട് ഫിലിം അച്ഛന് ഒരു പ്രധാന വെല്ലുവിളിയായിരുന്നു. ഷോർട്ടിലിന്റെ പേരായിരുന്നു അദ്ദേഹത്തിന്റെ പ്രശ്നം. വീട്ടിൽ ആരെങ്കിലും വന്ന് മകന്റെ ഷോർട്ട് ഫിലിമിന്റെ പേര് എന്താണെന്ന് ചോദിച്ചാൽ ഒരു തുണ്ട് പടം എന്ന് പറയാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടായിരുന്നു. അതിനാൽ തന്നെ അതിനെപ്പറ്റി ഒരക്ഷരം അദ്ദേഹം മിണ്ടുകയില്ല. അതേസമയം പ്രിയംവദ കാതരയാണോ എന്ന ഷോർട്ട്ഫിലിമിനെ കുറിച്ച് സംസാരിക്കാറുണ്ട്. എങ്കിലും തുണ്ടുപടത്തിനെ കുറിച്ച് ഒരക്ഷരം മിണ്ടുകയില്ല.

 സിനിമയ്ക്ക്  പിന്തുണ

സിനിമയ്ക്ക് പിന്തുണ

ഇങ്ങനെയൊക്കെയാണെങ്കിലും അച്ഛന് താൻ സിനിമയിൽ വന്നതിൽ ഒരു എതിർപ്പുമില്ല. അദ്ദേഹത്തിന് താൻ എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നാണ്. കൂടാതെ വൈദികന്റെ മകനായതു കൊണ്ട് നാട്ടുകാർക്കും ഇടവകാർക്കുമൊക്കെ ആദ്യകാലങ്ങളിൽ അൽപം പ്രശ്നമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതൊക്കെ മാറിയിട്ടെണ്ടന്നും ബോസിൽ പറ‍ഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X