»   » ഭാവനയുടെ വിവാഹം ഒക്ടോബറില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച്, വിവാഹ വിശേഷങ്ങളുമായി ഭാവന !!

ഭാവനയുടെ വിവാഹം ഒക്ടോബറില്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച്, വിവാഹ വിശേഷങ്ങളുമായി ഭാവന !!

Posted By: Nihara
Subscribe to Filmibeat Malayalam

കമല്‍ സംവിധാനം ചെയ്ത നമ്മളിലൂടെ സിനിമയിലേക്കെത്തിയതാണ് ഭാവന. തമിഴ് ബാലികയായി തകര്‍ത്തഭിനയിച്ച നമ്മളിനു ശേഷം നിരവധി സിനിമയിലൂടെ പ്രേക്ഷക മനം കവര്‍ന്ന ഭാവന വിവാഹത്തിരക്കിലാണ്. വിവാഹ നിശ്ചയം കഴിഞ്ഞപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ക്ക് ആകാംക്ഷയാണ് വിവാഹത്തെക്കുറിച്ച് അറിയാന്‍. നടിയുടെ ഓരോ അഭിമുഖത്തിന് വേണ്ടിയും ആരാധകര്‍ കാത്തിരിപ്പിലാണ്. എന്നാല്‍ കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ടുകൊണ്ട് ഇതാദ്യമായി വിവാഹ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് ഭാവന. മാധ്യമങ്ങള്‍ക്കു നല്‍കിയ അഭിമുഖത്തിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

ജീവിതയാത്രയില്‍ ഇടയ്ക്ക് കാലൊന്നിടറിയപ്പോഴും മറ്റു പ്രതിസന്ധികളിലും ഒപ്പം നിന്ന നവീനുമായുള്ള ജീവിതം തുടങ്ങാനുള്ള കാത്തിരിപ്പിലാണ് ഭാവന. അഞ്ചു മാസം കൂടി കാത്തിരിക്കണം ആ ശുഭമുഹൂര്‍ത്തത്തിനായി. ആഡംബരങ്ങളൊന്നുമില്ലാത്ത വിവാഹമാണ് തന്റെ സ്വപ്‌നമെന്ന് മുന്‍പു തന്നെ താരം വ്യക്തമാക്കിയിരുന്നു.

ആഡംബരങ്ങളൊന്നുമില്ലാതെ ലളിത വിവാഹം

അധികം ആഡംബരങ്ങളൊന്നുമില്ലാതെ അടുത്ത സുഹൃത്തുക്കളെ മാത്രം അറിയിച്ചായിരുന്നു നിശ്ചയം നടത്തിയിരുന്നത്. സിനിമയില്‍ നിന്നും മഞ്ജു വാര്യരും സംയുക്താ വര്‍മ്മയുമായിരുന്നു പങ്കെടുത്തത്. ഒക്ടോബറില്‍ തൃശ്ശൂരില്‍ വെച്ച് ലളിതമായി വിവാഹം നടത്താനാണ് പരിപാടിയെന്ന് ഭാവന പറഞ്ഞു.

സാരിയിലും മാലയിലും ആഡംബരമില്ല

വിവാഹത്തീയതി കുറിച്ചിട്ടില്ലെങ്കിലും മറ്റു കാര്യങ്ങളെക്കുറിച്ച് കൃത്യമായ പ്ലാനിങ്ങുണ്ട് ഭാവനയ്ക്ക്. കല്ല്യാണ സാരിയിലോ ആഭരണങ്ങളിലോ യാതൊരുവിധ ആഡംബരവും കാണിക്കില്ലെന്ന് താരം ഉറപ്പിച്ചു പറയുന്നു. ഒരു മാല തന്നെ ധാരാളമെന്നാണ് തന്റെ അഭിപ്രായമെന്നും താരം പറയുന്നു.

അഭിനയ രംഗത്ത് തുടരും

വിവാഹത്തോടെ സിനിമയോട് ഗുഡ് ബൈ പറഞ്ഞു പോകുന്ന പതിവു നായികമാരെപ്പോലെയാവില്ല ഭാവന. കന്നഡ നിര്‍മ്മാതാവായ നവീനും കുടുംബത്തിനും വിവാഹ ശേഷവും സിനിമയില്‍ തുടരുന്നതിനോട് യാതൊരു എതിര്‍പ്പുമില്ല. അതിനാല്‍ത്തന്നെ സിനിമയില്‍ തുടരാനാണ് തന്റെ തീരുമാനമെന്നും ഭാവന പറഞ്ഞു.

ആദം ജോണിനൊപ്പം സ്‌കോട്ട്‌ലന്‍ഡില്‍

പൃഥ്വിരാജ് നരേന്‍ ടീമിന്റെ ആദം ജോണിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സ്‌കോട്ടലന്‍ഡില്‍ നിന്നും മടങ്ങിയെത്തിയാലുടന്‍ വിവാഹത്തീയതി തീരുമാനിക്കും. മറ്റു കാര്യങ്ങളും പൂര്‍ത്തിയാക്കുമെന്നും താരം വ്യക്തമാക്കി.

English summary
Actress Bavana opens up about her marriage.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam