»   » സംവിധായകന്‍ മോഹന്‍ലാലിനോട് ആവശ്യപ്പെട്ടത് മൂന്നേ മൂന്നു കാര്യങ്ങള്‍, മോഹന്‍ലാല്‍ നല്‍കിയതോ ??

സംവിധായകന്‍ മോഹന്‍ലാലിനോട് ആവശ്യപ്പെട്ടത് മൂന്നേ മൂന്നു കാര്യങ്ങള്‍, മോഹന്‍ലാല്‍ നല്‍കിയതോ ??

Posted By: Nihara
Subscribe to Filmibeat Malayalam

മോഹന്‍ലാലിനെ നായകനാക്കി ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്ത പവിത്രം എന്ന സിനിമ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ചേട്ടനും അനിയത്തിയും തമ്മിലുള്ള ബന്ധത്തെ ഇത്രമേല്‍ ഹൃദയ സ്പര്‍ശിയായി അവതരിപ്പിച്ച ചിത്രം പ്രേക്ഷക ഹൃദയത്തിലും ഇടം പിടിച്ചു. ചിത്രത്തിലെ ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മോഹന്‍ലാലിന്റെ ചേട്ടച്ഛനെയും അവിസ്മരണീയമായ മൂഹൂര്‍ത്തങ്ങളും ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങള്‍ അത്രമേല്‍ സ്വാധീനിച്ചിരുന്നു പ്രേക്ഷകനെ. അനിയത്തിയെ നഷ്ടപ്പെട്ട ചേട്ടന്റെ വേദന അത്രമേല്‍ തന്‍മയത്തത്തോടെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ചിത്രത്തിലെ മോഹന്‍ലാലിന്റെ അവിസ്മരണീയ പ്രകടനത്തെ ഓര്‍ത്തെടുക്കുകയാണ് സംവിായകന്‍ ടികെ രാജീവ് കുമാര്‍. സിനിമ റിലീസായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സംവിധായകന്റെ മനസ്സില്‍ ഇപ്പോഴും പവിത്രം സിനിമയുടെ ചിത്രീകരണ അനുഭവങ്ങള്‍ മായാതെ കിടപ്പുണ്ട്.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍ നിന്ന് മായുന്നില്ല

1994 ലാണ് പവിത്രം സിനിമ പുറത്തിറങ്ങിയത്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സംവിധായകന്‍ സിനിമയുടെ ചിത്രീകരണ അനുഭവങ്ങള്‍ ഓര്‍ത്തിരിക്കുന്നുണ്ട്. ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനം ഇപ്പോഴും സംവിധായകന്റെ മനസ്സില്‍ നിന്ന് മാഞ്ഞുപോയിട്ടില്ല.

ക്ലൈമാക്‌സ് ആദ്യമേ ഷൂട്ട് ചെയ്തിരുന്നു

ഷൂട്ടിങ്ങ് തുടങ്ങി പത്തു ദിവസം കഴിഞ്ഞാണ് സിനിമയുടെ ക്ലൈമാക്‌സ് ഷൂട്ട് ചെയ്തത്. കഥാപാത്രത്തിന്റെ മൂഡും എടുക്കാന്‍ പോകുന്ന സീനിനെക്കുറിച്ചും മാത്രമാണ് സംവിധായകന്‍ മോഹന്‍ലാലിന് വിവരിച്ചുകൊടുത്തത്.

ആവശ്യപ്പെട്ടത് മൂന്നു കാര്യങ്ങള്‍

ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് മോഹന്‍ലാലിനോട് മുന്നു കാര്യങ്ങളാണ് സംവിധായകന്‍ ആവശ്യപ്പെട്ടത്. ഖണ്‍വെന്‍ഷനല്‍ ഭ്രാന്തിന്റെ അവസ്ഥയിലല്ല ചേട്ടച്ഛന്‍, മാനസികമായി ആഘാതമേറ്റെങ്കിലും അത് ഡിപ്രഷനല്ല. ഷോക്കിന്റെ വേദന മുഖത്തുണ്ടാകണം എന്നാല്‍ മുഴു ഭ്രാന്തനായി മാറുകയും ചെയ്യരുത്. ജീവിതത്തിലേക്ക് തിരിച്ചു വരാമെന്ന പ്രതീക്ഷ നല്‍കുന്ന തരത്തില്‍ അഭിനയിക്കണമെന്നാണ് സംവിധായകന്‍ നിര്‍ദേശിച്ചത്.

സ്വന്തം താല്‍പര്യത്തോടെ ചെയ്തു

സീനും കഥാപാത്രത്തിന്റെ മൂഡും മാത്രമേ സംവിധായകന്‍ പറഞ്ഞു കൊടുത്തിട്ടുണ്ടായിരുന്നുള്ളൂ. അഭിനയകലയുടെ ചക്രവര്‍ത്തിയായ മോഹന്‍ലാല്‍ സ്വന്തം താല്‍പര്യത്തിനനുസരിച്ച് മനസ്സില്‍ തോന്നിയതു പോലെ ചെയ്താണ് ആ രംഗം പൂര്‍ത്തിയാക്കിയത്.

സീന്‍ തുടങ്ങുന്നതിനു മുന്‍പ് മോഹന്‍ലാല്‍ പറഞ്ഞത്

ഈ സ്വിറ്റുവെഷന്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് മോഹന്‍ലാലിനും അറിയില്ലായിരുന്നു. നിരവധി തവണ സീനിനെക്കുറിച്ച് സംവിധായകനുമായി താരം ചര്‍ച്ച നടത്തി. രംഗത്തിന്റെ വിവരണം കേള്‍ക്കുകയും ചെയ്തു.

ഇഷ്ടപ്പെട്ടാല്‍ മാത്രം ഷൂട്ട് ചെയ്താല്‍ മതി

ഞാനൊരു സംഭവം ചെയ്യാം. ഇഷ്ടപ്പെട്ടാല്‍ മാത്രം അത് ഷൂട്ട് ചെയ്താല്‍ മതിയെന്നാണ് ആ രംഗം ചിത്രീകരിക്കുന്നതിന് മുന്‍പ് മോഹന്‍ലാല്‍ പറഞ്ഞത്. പല്ലുകള്‍ കടിച്ചു പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും അലറി നടക്കുന്ന ക്ലൈമാക്‌സിലെ ചേട്ടച്ഛന്‍ പിറവിയെടുത്തത് അങ്ങനെയായിരുന്നു.

സംവിധായകനും ക്യാമറാമനും മോഹന്‍ലാലിന്റെ അവിസ്മരണീയ പ്രകടനം ഇഷ്ടമായി. ഇത് സംവിധായകന്‍ പറഞ്ഞു കൊടുത്ത് ചെയ്യിച്ചതാണോയെന്നാണ് ക്യാമറാമാനായ സന്തോഷ് ശിവന്‍ ചോദിച്ചത്.

അഭിനന്ദനവുമായി മനശാസ്ത്രഞ്ജന്‍ വിളിച്ചു

ചിത്രം റിലീസ് ചെയ്ത് തൊട്ടടുത്ത ദിവസം തന്നെ സംവിധായകനെത്തേടി പ്രമുഖ മനശാസ്ത്രഞ്ജന്റെ ഫോണ്‍കോളെത്തി. സംവിധായകനെ അഭിനന്ദിച്ചതിനോടൊപ്പം മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇതിലും മനോഹരമായി ആ ക്ലൈമാക്‌സ് സീന്‍ ചെയ്യാനാവില്ലെന്ന് പ്രേക്ഷകര്‍ ഒന്നടങ്കം വിധിയെഴുതുകയും ചെയ്തു.

English summary
Background stories of the film Pavithram.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X