For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പാപ്പാ എന്നായിരുന്നു വിളിച്ചിരുന്നത്.. കലൈഞ്ജറുടെ ഓര്‍മകള്‍ പങ്കുവെച്ച് ഭാഗ്യശ്രീ

  |

  കലൈഞ്ജരുടെ വിയോഗം ഉള്‍ക്കൊള്ളാനാവാതെ തമിഴ് മക്കളുടെ മനസ് വിങ്ങുകയാണ്. ഒരു മേഖലയിലല്ല അദ്ദേഹത്തിന്‍റെ കരങ്ങള്‍ സ്പര്‍ശിച്ചത്. സിനിമാ മേഖലയിലുള്ളവരുടെ നെഞ്ചില്‍ അത്രമേല്‍ മധുരമുള്ള ഓര്‍മകളാണ് അദ്ദേഹം ബാക്കി വെച്ചത്. അദ്ദേഹത്തിന്‍റെ ഒരേ രക്തം എന്ന നാടകം സിനിമയപ്പോള്‍ അതില്‍ അഭിനയിച്ച ഭാഗ്യശ്രീ എന്ന നടി അദ്ദേഹത്തെക്കുറിച്ച് ഓര്‍മിക്കുന്നു.

  നെഞ്ചുവിരിച്ച് തന്‍റേടത്തോടെ മോഹന്‍ലാല്‍! അമ്മ യോഗത്തിനെത്തിയ താരങ്ങള്‍! ചിത്രങ്ങളും വീഡിയോയും കാണാം

  കലൈഞ്ജറുടെ സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമല്ലേ?

  കലൈഞ്ജറുടെ സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമല്ലേ?

  വലിയ ഭാഗ്യം തന്നെയാണ്. അന്ന് സിനിമകളില്‍ അവസരത്തിന് ആഗ്രഹിച്ചിരിക്കുമ്പോഴാണ് അദ്ദേഹത്തിന്‍റെ മുന്നില്‍ എന്‍റെ ഫോട്ടോ എത്തുന്നത്. അങ്ങനെ അദ്ദേഹത്തിന്‍റെ ഒരേ രക്തം എന്ന നാടകം സിനിമയാക്കിയപ്പോള്‍ അതില്‍ പ്രധാനപ്പെട്ട കഥാപാത്രം ചെയ്യാന്‍ അവസരം തരുകയായിരുന്നു. സീതയും സീതയുടെ കൂട്ടുകാരിയുമായിരുന്നു അതിലെ പ്രധാന കഥാപാത്രം. അതില്‍ സീതയുടെ കൂട്ടുകാരിയായിട്ടാണ് ഞാന്‍ വേഷമിട്ടത്. വളരെ സന്തോഷം തോന്നി. അതിന് ശേഷം ഒരു ഫങ്ഷനില്‍ അദ്ദേഹത്തെ കണ്ടു. അപ്പോ അടുത്ത് വിളിച്ച് പാപ്പാ ഇങ്ങ് വാ എന്ന് പറഞ്ഞു. പാപ്പാ എന്നായിരുന്നു എന്നെ വിളിച്ചിരുന്നത്. ഒരേ രക്തത്തില്‍ അഭിനയിച്ചത് നന്നായിട്ടുണ്ട്. നല്ലൊരു ഭാവിയുണ്ട് നിനക്ക് എന്ന് പറഞ്ഞ് തലയില്‍ കൈവെച്ച് അനുഗ്രഹിച്ചു. പിന്നീട് അദ്ദേഹത്തിന്‍റെ മകനൊപ്പവും അഭിനയിച്ചു. അ‍ച്ഛന്‍ പറഞ്ഞിട്ടുണ്ട് ഭാഗ്യശ്രീയക്കുറിച്ച് എന്നൊക്കെ അദ്ദേഹവും പറയുമായിരുന്നു.

  എങ്ങനെ ഓര്‍മിക്കുന്നു കലൈഞ്ജര്‍ എന്ന കലാകാരനെ?

  എങ്ങനെ ഓര്‍മിക്കുന്നു കലൈഞ്ജര്‍ എന്ന കലാകാരനെ?

  അദ്ദേഹത്തിന്‍റെ വിയോഗം ഞങ്ങള്‍ തമിഴ് മക്കള്‍ക്ക് വലിയ ദുഖമാണ്. അതിനെ താങ്ങാന്‍ കഴിയുന്നില്ല. ഇനിയിപ്പോ ആരാ ഉള്ളത്. അത്ര വലിയൊരു വ്യക്തിത്വത്തിനുടമയായ അദ്ദേഹത്തിന്‍റെ വിയോഗം സഹിക്കാന്‍ കഴിയുന്നില്ല. ജയലളിത- കരുണാനിധി എന്ന രണ്ട് പേരും പോയി.

  രണ്ടാം വരവിലും കലൈഞ്ജര്‍ ഭാഗ്യശ്രീയെ മറന്നില്ല?

  രണ്ടാം വരവിലും കലൈഞ്ജര്‍ ഭാഗ്യശ്രീയെ മറന്നില്ല?

  അതേ, അഭിനയത്തില്‍ ഒരിടവേളക്ക് ശേഷം തിരികെ വന്നപ്പോഴായിരുന്നു കലൈഞ്ജറുടെ രാമാനുജന്‍ എന്ന സീരിയല്‍ വന്നത്. നല്ല ക്യാരക്ടര്‍ ഉണ്ട്. അത് ചെയ്താല്‍ നന്നായിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ആ സീരിയലില്‍ നല്ല അവസരം കിട്ടി. സീരിയലായും സിനിമയായാലും അദ്ദേഹം വീട്ടിലിരുന്ന് കാണും. ഓരോരുത്തരുടേയും അഭിനയം സസൂഷ്മം നിരീക്ഷിക്കുകയും അഭിപ്രായം പറയുകയും ചെയ്യും. ഒരു നൂറ് വയസുവരെ അദ്ദേഹത്തിന് ആയുസുണ്ടാകുമെന്നാണ് വിചാരിച്ചത്.

  മലയാളത്തിലും തെലുങ്കിലും നിരവധി സിനിമകളില്‍ ഭാഗ്യശ്രീ അഭിനയിച്ചിട്ടുണ്ട്. മലയാളത്തില്‍ ഭാഗ്യലക്ഷ്മി എന്ന പേരിലായിരുന്നു അറിയപ്പെട്ടിരുന്നത്. ഇത്തിരിപ്പൂവേ ചുവന്ന പൂവേ, എങ്ങനെ നീ മറക്കും, ഞാന്‍ പിറന്ന നാട്ടില്‍, പറന്ന് പറന്ന്, ഇടനിലങ്ങള്‍, പാവം ക്രൂരന്‍ തുടങ്ങി പതിനാലോളം സിനിമകളില്‍ ഭാഗ്യ ശ്രീ അഭിനയിച്ചിട്ടുണ്ട്.

  കുങ്കുമം വാരികയിലാണ് ആദ്യം ഒരേ രക്തം എന്ന നോവല്‍ അദ്ദേഹം എഴുതുന്നത്. പിന്നീട് അദ്ദേഹം തന്നെ അത് നാടകമാക്കി. നാടകം കുറച്ചു പേരിലേക്ക് മാത്രമേ എത്തുകയുള്ളൂ എന്ന ചിന്തയിലാണ് സിനിമ എന്ന ആശയത്തിലേക്ക് അദ്ദേഹം എത്തിച്ചേരുന്നത്. ജാതിയതക്കെതിരെയുള്ള കഥയാണ് ഇതില്‍ പറയുന്നത്. ജാതി മേല്‍ക്കോയ്മയില്‍ വിശ്വസിച്ചിരുന്നയാളുടെ മകള്‍ ഒരു താഴ്ന്ന ജാതിക്കാരനെ വിവാഹം കഴിക്കുന്നതിന്‍റെ കഥയാണ് ഒരേ രക്തം പറയുന്നത്. അദ്ദേഹത്തിന്‍റെ മകന്‍ റിബലായിട്ടുള്ള കഥാപാത്രത്തെയും ഇതില്‍ അവതരിപ്പിച്ചു. കലൈഞ്ജര്‍ തന്‍റെ സിനിമകളിലെ അഭിനേതാക്കളെ ഓരോരുത്തരേയും മനസില്‍ കൊണ്ടു നടക്കുമായിരുന്നെന്ന് തമിഴ് സിനിമാ ലോകം ഒന്നടങ്കം പറയുന്നു. അത്രമേല്‍ സിനിമയെ അദ്ദേഹം നെഞ്ചില്‍ സൂക്ഷിക്കുകയായിരുന്നു. കലൈഞ്ജറുടെ നാടകങ്ങളുടേയും സിനിമകളുടേയും ഭാഗമാകാന്‍ ഭാഗ്യം സിദ്ധിച്ചവര്‍ അദ്ദേഹത്തെ കുറിച്ച് പറയുമ്പോള്‍ വാചാലയാകുന്നതില്‍ അതിശയോക്തിയില്ല.

  English summary
  bhagyasree sharing her memories of karunanithi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X