»   » ഫ്ളാറ്റില്‍ കൊണ്ടുപോകും, അവിടെ 5 പേരുണ്ട്, മയക്ക് മരുന്ന് കുത്തിവെക്കും, ബലാത്സംഗം ചെയ്യും.. ഭാവന

ഫ്ളാറ്റില്‍ കൊണ്ടുപോകും, അവിടെ 5 പേരുണ്ട്, മയക്ക് മരുന്ന് കുത്തിവെക്കും, ബലാത്സംഗം ചെയ്യും.. ഭാവന

Posted By: Rohini
Subscribe to Filmibeat Malayalam

കൊച്ചിയില്‍ ആ രാത്രി ആക്രമിയ്ക്കപ്പെട്ട നടി ഭാവനയാണെന്ന സത്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. അറിയാത്തവര്‍ക്കായി ഭാവന തന്നെ വേണമെങ്കില്‍ വെളിപ്പെടുത്താം. അന്ന് നടന്നത് എന്തൊക്കെയാണെന്ന് ലോകം അറിയണം.. ഒരു പെണ്‍കുട്ടിയ്ക്കും അത്തരമൊരു അനുഭവം വരാതിരിയ്ക്കാന്‍ എന്തും തുറന്ന് പറയാന്‍ താന്‍ തയ്യാറാണെന്ന് ഭാവന പറയുന്നു.

സംവിധായകന്റെ കൂടെ കിടന്ന് അവസരങ്ങളുണ്ടാക്കി, പത്ത് തവണ അബോര്‍ഷന്‍ ചെയ്തു, കഥകളെ കുറിച്ച് ഭാവന

വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ആ രാത്രി സംഭവിച്ച കാര്യങ്ങളെ കുറിച്ചെല്ലാം ഭാവന വെളിപ്പെടുത്തി. ആ സമയത്ത് ഇതിലും ഭേദം മരണമാണെന്ന് വരെ ചിന്തിച്ചുപോയി എന്നാണ് ഭാവന പറഞ്ഞത്...

വണ്ടി ഉരസി, തര്‍ക്കമുണ്ടായി

സന്ധ്യ കഴിഞ്ഞാണ് തൃശൂരിലെ വീട്ടില്‍നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടത്. അതിനിടെ പിന്നാലെ വന്ന കാറ്ററിങ് വാന്‍ ഞാന്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയും എന്റെ ഡ്രൈവറും വാനിലുളളവരുമായി ചില വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു.

വണ്ടിയില്‍ ചിലര്‍ കയറിവന്നു

പെട്ടെന്ന് രണ്ടുപേര്‍ പിന്‍സീറ്റില്‍ എന്റെ ഇരുവശവുമായി കയറി. എന്റെ കൈയില്‍ ബലമായി പിടിച്ചു. മൊബൈല്‍ പിടിച്ചു വാങ്ങി. എന്റെ ശരീരം വല്ലാതെ തണുത്തു. എന്നെ ഉപദ്രവിക്കാന്‍ വന്നതല്ല, ഡ്രൈവറെയാണ് അവര്‍ക്കു വേണ്ടത്, അയാള്‍ക്കിട്ട് തല്ലു കൊടുക്കാനുളള ക്വട്ടേഷനുണ്ട്. എന്നെ ഞാന്‍ പറയുന്നിടത്ത് ഇറക്കിയിട്ട് ഡ്രൈവറെ അവര്‍ കൊണ്ടുപോകും എന്നൊക്കെയാണ് ആദ്യം പറഞ്ഞത്. അതുകേട്ട് ഞാന്‍ സമാധാനിച്ചു. എന്നെ ലാല്‍ മീഡിയയില്‍ ഇറക്കണേയെന്നു പറഞ്ഞു.

ആരെയൊക്കെയോ വിളിക്കുന്നു

കാറ്ററിങ് വാന്‍ അപ്പോഴും പിന്നാലെയുണ്ട്. ഇടയ്ക്ക് ഡ്രൈവറോട് പറഞ്ഞ് കാര്‍ നിര്‍ത്തിക്കുന്നു. ചിലര്‍ ഇറങ്ങുന്നു, മറ്റു ചിലര്‍ കയറുന്നു. അതോടെ എനിക്കെന്തോ ചില പിശകുകള്‍ തോന്നിത്തുടങ്ങി. ഇതിനിടയില്‍ ഇവര്‍ ആരെയൊക്കെയോ വിളിക്കുന്നുണ്ട്. വണ്ടി എവിടെ എത്തിയെന്നൊക്കെ ലൊക്കേഷന്‍ പറയുന്നുണ്ട്. ഞാന്‍ ഇടയ്ക്കിടയ്ക്ക് ചോദിച്ചു, നിങ്ങള്‍ ആരെയാണ് വിളിക്കുന്നത്? എന്താ നിങ്ങളുടെ പ്രശ്‌നം.

ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീ

ഇതിനിടയില്‍ പ്രധാന വില്ലനും കാറില്‍ കയറി. ഹണി ബീ ടുവിന്റെ ഷൂട്ടിങ്ങിനു ഗോവയില്‍ പോയപ്പോള്‍ എയര്‍പോര്‍ട്ടില്‍ എന്നെ വിളിക്കാന്‍ വന്നത് ഇയാളായിരുന്നു. ഇത് എനിക്കെതിരെയുളള ക്വട്ടേഷനാണെന്നും അതു തന്നത് സ്ത്രീയാണെന്നും അയാളാണ് കാറില്‍ വച്ച് പറഞ്ഞത്. ഞങ്ങള്‍ക്ക് നിന്റെ വിഡിയോ എടുക്കണം, ബാക്കി ഡീല്‍ ഒക്കെ അവര്‍ സംസാരിച്ചോളും എന്നും പറഞ്ഞു

ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി

ആ സമയത്ത് ഇതിലും ഭേദം മരണമാണെന്ന് എനിക്ക് തോന്നിപ്പോയി. അവനിങ്ങനെ ആജ്ഞാപിക്കുകയാണ്. എനിക്ക് അനങ്ങാന്‍ പോലും കഴിയാതെ എന്റെ കൈ പിടിച്ചുവച്ചിരിക്കുകയാണ്. വീഡിയോ എടുക്കാന്‍ സമ്മതിച്ചില്ലെങ്കില്‍ ഒരു ഫ്‌ലാറ്റില്‍ കൊണ്ടുപോകും. അവിടെ അഞ്ചുപേര്‍ കാത്തിരിക്കുകയാണ്. മയക്കുമരുന്ന് കുത്തിവച്ചശേഷം ബലാത്സംഗം ചെയ്യും. അതു വിഡിയോയില്‍ പകര്‍ത്തും. പിന്നെ എന്തൊക്കെ സംഭവിക്കുമെന്ന് പറയാന്‍ പറ്റില്ല. എന്നു വീണ്ടും വീണ്ടും ഭീഷണികള്‍.

ഉപദ്രവിച്ചുകൊണ്ടിരുന്നു

ഇതിനിടയില്‍ അവന്‍ എന്നെ പല രീതിയിലും ഉപദ്രവിക്കുന്നുണ്ടായിരുന്നു. ഒരുപാടു സംഭവ വികാസങ്ങള്‍ ആ വണ്ടിക്കുളളില്‍ നടന്നു. ശരിക്കും നിസഹായിയാകുക എന്നു പറയില്ലേ അതായിരുന്നു എന്റെ അവസ്ഥ.

നമ്പര്‍ ചോദിച്ചു

എല്ലാം കഴിഞ്ഞ് അവന്‍ പറഞ്ഞു ഫോണ്‍ നമ്പര്‍ തരൂ, ഡീല്‍ സംസാരിക്കാന്‍ നാളെ വിളിക്കും എന്ന്. ഇത്രയൊക്കെ ചെയ്യാന്‍ പറ്റുമെങ്കില്‍ പിന്നെ, എന്റെ നമ്പര്‍ കിട്ടാനാണോ നിനക്കൊക്കെ പ്രയാസം എന്നു ഞാന്‍ ദേഷ്യത്തോടെ ചോദിച്ചു.

ദൈവം സാക്ഷി

ഈ സംഭവങ്ങള്‍ക്കൊക്കെ സാക്ഷിയായി ആ വണ്ടിയില്‍ ഒരു കുരിശുമാല തൂങ്ങിക്കിടപ്പുണ്ടായിരുന്നു. ഇടയ്ക്കിടയ്ക്ക് അതുനോക്കി പ്രാര്‍ഥിച്ചു കൊണ്ടിരുന്നു- ഭാവന ആ രാത്രി നടന്ന സംഭവങ്ങള്‍ വിവരിച്ചു പറഞ്ഞു.

English summary
Bhavana explains about the attack on her

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam