»   » സംവിധായകന്റെ കൂടെ കിടന്ന് അവസരങ്ങളുണ്ടാക്കി, പത്ത് തവണ അബോര്‍ഷന്‍ ചെയ്തു, കഥകളെ കുറിച്ച് ഭാവന

സംവിധായകന്റെ കൂടെ കിടന്ന് അവസരങ്ങളുണ്ടാക്കി, പത്ത് തവണ അബോര്‍ഷന്‍ ചെയ്തു, കഥകളെ കുറിച്ച് ഭാവന

By: Rohini
Subscribe to Filmibeat Malayalam

പണവും പ്രശസ്തിയും നേടാന്‍ ഏറ്റവും ഏളുപ്പമുള്ള വഴിയാണ് സിനിമ. അതേ സമയം പേരുദോഷം കേള്‍ക്കുന്നതും സിനിമയില്‍ നിന്ന് തന്നെയാണ്. സിനിമാ താരങ്ങളെ കുറിച്ച് എന്തും പറയാം എന്ന നിലയിലേക്കും മാധ്യമങ്ങളും ആളുകളും മാറിയിരിയ്ക്കുന്നു.

സിനിമയില്‍ എനിക്ക് ശത്രുക്കളുണ്ട്; ആ സംഭവത്തിന് ശേഷം ആദ്യമായി ഭാവന വെളിപ്പെടുത്തുന്നു

പതിനഞ്ചാം വയസ്സില്‍ സിനിമയിലെത്തിയതാണ് ഭാവന. അന്ന് മുതല്‍ തനിക്ക് കേള്‍ക്കേണ്ടി വന്ന അപവാദ പ്രചരണങ്ങളെ കുറിച്ച് വനിത മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഭാവന പറയുകയുണ്ടായി. ജീവിതത്തിലെ ആ നശിച്ച രാത്രിയെ കുറിച്ചും ഭാവന പറയുന്നു.

പതിനഞ്ചാം വയസ്സില്‍ സിനിമയില്‍

പതിനഞ്ചാം വയസ്സിലാണ് സിനിമയില്‍ വരുന്നത്. അന്ന് മുതല്‍ കേള്‍ക്കുന്ന അപവാദങ്ങള്‍ക്ക് കൈയ്യും കണക്കുമില്ല. തന്നെ കുറിച്ച് പ്രചരിയ്ക്കുന്ന വാര്‍ത്തകളില്‍ അധികവും അബോര്‍ഷനെ കുറിച്ചാണെന്നും ഭാവന പറയുന്നു.

അബോര്‍ഷന്‍ കഥകള്‍

ഞാന്‍ അമേരിക്കയില്‍ പോയി അബോര്‍ഷന്‍ ചെയ്തു. ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു. തൃശ്ശൂരില്‍ പോയി ചെയ്തു. ഒരു വര്‍ഷം കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും എന്റെ പേരില്‍ അബോര്‍ഷന്‍ കഥകള്‍ പ്രചരിക്കാറുണ്ട്.

സംവിധായകന്റെ കൂടെക്കിടന്നു എന്ന്

പല സംവിധായകരുടെയും കൂടെ ഞാന്‍ കിടന്നു എന്ന തരത്തിലും ഗോസിപ്പുകള്‍ പ്രചരിച്ചിട്ടുണ്ട്. അതുകൊണ്ടാണ് എനിക്ക് ധാരാളം അവസരം കിട്ടിയത് എന്നൊക്കെയാണ് പറഞ്ഞ് പ്രചരിപ്പിച്ചത്. അപ്പോള്‍ എനിക്ക് 16 വയസ്സാണ് എന്ന് പോലും ഓര്‍ത്തിരുന്നില്ല ആരും. സ്വന്തം വീട്ടിലെ പെണ്‍കുട്ടികളെ കുറിച്ചായിരുന്നെങ്കില്‍ ഇങ്ങനെ പറയുമായിരുന്നോ..

എന്റെ കണ്ണുനീര്

മനസ്സില്‍ പോലും കരുതാത്ത കാര്യങ്ങളും ഗോസിപ്പുകളും കേട്ട് ഞാന്‍ തലകറങ്ങി വീണിട്ടുണ്ട്. അപവാദങ്ങള്‍ കേട്ട് ഞാന്‍ കരഞ്ഞത്രയൊന്നും മറ്റാരും കരഞ്ഞിട്ടുണ്ടാവില്ല. എല്ലാം തുറന്ന് പറയുന്ന സ്വഭാവമായതിനാല്‍ തനിക്ക് നഷ്ടങ്ങളാണ് കൂടുതലും ഉണ്ടായത് എന്നും ഭാവന പറഞ്ഞു.

ആരെയും തള്ളിപ്പറയില്ല

ഒരു കാര്യം നേടാന്‍ ഒരാളെ കൂട്ടുപിടിയ്ക്കുക, പിന്നീട് അയാളെ തള്ളിപ്പറയുക എന്ന സ്വഭാവം എനിക്കില്ല. ചെയ്യാത്ത തെറ്റിന് മാപ്പ് പറയുന്നതിനെക്കാള്‍ ഭാവന അഹങ്കാരിയാണെന്ന് പറയുന്നതാണ് ഇഷ്ടമെന്ന് നടി പറയുന്നു.

അന്ന് രാത്രി സംഭവിച്ചത്

ഞാനൊരിക്കലും വിദൂരമായ സ്വപ്‌നത്തില്‍ പോലും കാണാത്ത സംഭവങ്ങളാണ് അന്ന് രാത്രി സംഭവിച്ചത്. എന്റെ ജീവിതത്തില്‍ ഏറ്റവും ദൗര്‍ഭാഗ്യകരമായ സംഭവം ഉണ്ടായപ്പോള്‍ എനിക്ക് പിന്തുണ തന്നവരും എനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ചവരും സത്യം പുറത്ത് കൊണ്ടുവരാന്‍ ആവശ്യപ്പെട്ടവരും ഒരുപാടുണ്ട്- ഭാവന പറഞ്ഞു.

English summary
Bhavana Opens Up About The Rumours Regarding Her Abortion

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam