»   » സിനിമയെക്കുറിച്ച് സംസാരിച്ചു തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതിനെക്കുറിച്ച് ഭാവന !!

സിനിമയെക്കുറിച്ച് സംസാരിച്ചു തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയതിനെക്കുറിച്ച് ഭാവന !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ അഭിനേത്രിയായ ഭാവനയും കന്നഡ നിര്‍മ്മാതാവും തമ്മിലുള്ള വിവാഹം തീരുമാനിച്ചിട്ട് നാളുകളേറെയായി. കമല്‍ സംവിധാനം ചെയ്ത നമ്മളിലെ പരിമളത്തിലൂടെ തുടങ്ങിയ ഭാവനയുടെ ജൈത്രയാത്ര മലയാളവും കടന്ന് തമിഴും തെലുങ്കും കന്നഡയും കീഴടക്കി. ഭാവനയുടെ ആദ്യ കന്നഡ ചിത്രമായ റോമിയോയുടെ നിര്‍മ്മാതാവ് നവീനായിരുന്നു.

ജീവിതത്തില്‍ താരം നേരിട്ട പ്രതിസന്ധികളില്‍ സര്‍വ പിന്തുണയുമായി നവീനും കൂടെയുണ്ടായിരുന്നു. റോമിയോയുടെ കഥ പറയാന്‍ കൊച്ചിയിലെത്തിയപ്പോഴാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്.സിനിമയുമായി ബന്ധപ്പെട്ട കാര്യമായിരുന്നു അന്നു സംസാരിച്ചതും. നവീനുമായുള്ള പ്രണയത്തെക്കുറിച്ച് പ്രമുഖ മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് താരം വെളിപ്പെടുത്തിയിട്ടുള്ളത്.

സാവിത്രി'യാവാന്‍ തയ്യാറെടുത്ത് കീര്‍ത്തി സുരേഷ്, ശരീരഭാരം കുറയ്ക്കുന്നു !!

റോമിയോയുടെ കഥ പറയാന്‍ വന്നപ്പോള്‍ കണ്ടു

റോമിയോ സിനിമയുടെ നിര്‍മ്മാതാവു കൂടിയായ നവീനെ ഭാവന ആദ്യമായി കാണുന്നത് കൊച്ചിയില്‍ വച്ചാണ്. ചിത്രത്തിന്റെ കഥ പറയാനെത്തിയ നവീന്‍ സിനിമാ കാര്യങ്ങള്‍ മാത്രമേ അന്ന് സംസാരിച്ചിരുന്നുവെള്ളുവെന്നും താരം ഓര്‍ക്കുന്നു.

നവീനും അമ്മയും സംസാരിച്ചു

റോമിയോ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ ഭാവനയുടെ അമ്മയും നവീനും അര മണിക്കൂറോളം സംസാരിച്ചിരുന്നു. എന്നാല്‍ മലയാളം അറിയാത്ത നവീനും മലയാളം മാത്രം അറിയുന്ന നവീനും എങ്ങനെ അരമണിക്കൂര്‍ സംസാരിച്ചുവെന്ന് അറിയില്ലെന്നും ഭാവന പറയുന്നു.

ഇതുപോലെയുള്ള പയ്യനാണ് മനസ്സില്‍

നവീനോട് സംസാരിച്ചതിനു ശേഷം ഇതു പോലെയുള്ള പയ്യനാണ് മകളെ കല്ല്യാണം കഴിക്കാന്‍ വരേണ്ടതെന്ന് അന്ന് അമ്മ പറഞ്ഞിരുന്നുവെങ്കിലും താന്‍ അത് കാര്യമായി എടുത്തിരുന്നില്ല.

വിളിക്കുമ്പോഴെല്ലാം സംസാരിച്ചിരുന്നത് സിനിമയെക്കുറിച്ച്

തന്നെ വിളിക്കുമ്പോഴെല്ലാം നവീന്‍ സംസാരിച്ചിരുന്നത് സിനിമയെക്കുറിച്ച് മാത്രമായിരുന്നു. തിരക്കുള്ള ആളാണെങ്കിലും നല്ല സുരക്ഷിതത്വ ബോധം തരാന്‍ നവീന് കഴിഞ്ഞിരുന്നുവെന്നും ഭാവന പറയുന്നു.

പ്രണയത്തിലേക്ക് വഴി മാറിയ സൗഹൃദം

തങ്ങളുടെ സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുന്നതായി ഇരുവരും തിരിച്ചറിഞ്ഞിരുന്നു. പരസ്പരം വിളിക്കാന്‍ വേണ്ടി രണ്ടുപേരും കാത്തിരിക്കുമായിരുന്നു. പക്ഷേ പ്രണയം തുറന്നു പറയാന്‍ രണ്ടു പേര്‍ക്കും മടിയായിരുന്നു.

പ്രണയം തുറന്നു പറഞ്ഞത്

കന്നഡ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് രാജസ്ഥാനില്‍ ആയിരിക്കുന്ന സമയത്താണ് ഇരുവരും ഇഷ്ടം തുറന്നു പറഞ്ഞത്. താനും നവീനും പ്രണയത്തിലാണെന്ന് വീട്ടില്‍ അറിയിച്ചപ്പോള്‍ അമ്മയ്ക്ക് ഏറെ സന്തോഷമായിരുന്നു. എന്നാല്‍ മലയാളിയല്ലെന്നറിഞ്ഞതോടെ അച്ഛന് അത്ര താല്‍പര്യം തോന്നിയിരുന്നില്ലെന്നും താരം പറഞ്ഞു.

English summary
Bhavana talks about her love.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam