»   » അമര്‍ അക്ബര്‍ അന്തോണിയ്ക്ക് പിന്നിലൊരു ജീവിതമുണ്ട്, പച്ചയായ ജീവിതം

അമര്‍ അക്ബര്‍ അന്തോണിയ്ക്ക് പിന്നിലൊരു ജീവിതമുണ്ട്, പച്ചയായ ജീവിതം

Posted By:
Subscribe to Filmibeat Malayalam


നാദിര്‍ഷയുടെ ആദ്യ സംവിധാനത്തില്‍ പുറത്തിറങ്ങിയ അമര്‍ അക്ബര്‍ അന്തോണിയെ പ്രേക്ഷകര്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു. ഒരു പക്ഷേ പ്രേക്ഷകര്‍ ഇന്നും അറിയാത്ത ഒരു സത്യമായിരിക്കാം ഇത്. അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന് പിന്നിലെ പച്ചയായ ജീവിതത്തെ കുറിച്ച്. അതേ അമര്‍ അകബര്‍ അന്തോണി മൂന്ന് യഥാര്‍ത്ഥ്യ ജീവിതങ്ങളുടെ കഥ പറഞ്ഞ ചിത്രമാണ്.

ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായ വിഷ്ണുവിന്റെയും ബിബിന്റെയും സുഹൃത്ത് റിപിന്റെയും പച്ചയായ ജീവിതത്തിനാണ് മലയാളി പ്രേക്ഷകര്‍ ഇപ്പോള്‍ സാക്ഷിയായത്. ജയസൂര്യ അവതരിപ്പിച്ച അക്ബര്‍ എന്ന വികലാംഗന്‍ ശരിക്കും തിരക്കഥാകൃത്തായ ബിബിന്റെ ജീവിതമായിരുന്നു. തുടര്‍ന്ന് വായിക്കുക.

അമര്‍ അക്ബര്‍ അന്തോണിയ്ക്ക് പിന്നിലൊരു ജീവിതമുണ്ട്, പച്ചയായ ജീവിതം

പോളിയോ ബാധിച്ച് തളര്‍ന്ന് പോയ ബിബിന്റെ ജീവിതമാണ് ജയസൂര്യ അവതരിപ്പിച്ച അക്ബര്‍. തന്നെ നോക്കിയാണ് ജയസൂര്യ ഈ കഥാപാത്രത്തെ പഠിച്ചെടുത്തതെന്ന് തിരക്കഥാകൃത്ത് ബിബിന്‍ പറയുന്നു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബിബിന്‍ ഇക്കാര്യം പറയുന്നത്.

അമര്‍ അക്ബര്‍ അന്തോണിയ്ക്ക് പിന്നിലൊരു ജീവിതമുണ്ട്, പച്ചയായ ജീവിതം

ജയസൂര്യ അവതരിപ്പിച്ച അക്ബറിന്റെ കുട്ടിക്കാലത്തെ എല്ലാം എന്റെ സ്വഭാവം തന്നെയാണ്. എന്നാല്‍ അക്ബറിന്റെ കുട്ടിക്കാലം കാണിക്കുമ്പോള്‍ നിക്കര്‍ ഊരി കാണിക്കുന്ന ആ സ്വഭാവം മാത്രം എനിക്കില്ലായിരുന്നു ബിബിന്‍ പറയുന്നു.

അമര്‍ അക്ബര്‍ അന്തോണിയ്ക്ക് പിന്നിലൊരു ജീവിതമുണ്ട്, പച്ചയായ ജീവിതം

ആറാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മുതല്‍ വിഷ്ണവും താനും റിപിനും സുഹൃത്തുക്കളാണ്. ഒരുപാട് രസകരമായ സംഭവങ്ങള്‍ ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്.

അമര്‍ അക്ബര്‍ അന്തോണിയ്ക്ക് പിന്നിലൊരു ജീവിതമുണ്ട്, പച്ചയായ ജീവിതം

റിലീസ് ചെയ്ത ദിവസം സിനിമ കാണാന്‍ തിയേറ്ററില്‍ പോയി. പക്ഷേ ആരും തിരിച്ചറിഞ്ഞിരുന്നില്ല. പക്ഷേ സിനിമ കണ്ടവര്‍ പലരും എന്നെ വിളിക്കുന്നുണ്ട്. ചിത്രത്തിലെ അക്ബര്‍ നീയല്ലേ എന്ന് ചോദിച്ച് ബിബിന്‍ പറയുന്നു.

English summary
bibin about amar akbar anthony.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam