ദുല്‍ഖര്‍ നിര്‍ദേശിച്ച ചില മാറ്റങ്ങള്‍ വരുത്തിയാണ് യമണ്ടന്‍ പ്രേമകഥ എഴുതിയത്! തുറന്ന് പറഞ്ഞ് ബിബിന്‍

By Midhun

ദുല്‍ഖര്‍ സല്‍മാന്റെ പുതിയ മലയാള ചിത്രത്തിനായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മുന്‍പ് മലയാളത്തില്‍ നിന്നും ഒരിടവേളയെടുത്ത ദുല്‍ഖര്‍ അന്യ ഭാഷാ ചിത്രങ്ങളിലായിരുന്നു തിളങ്ങിയിയിരുന്നത്. ബോളിവുഡിലും തെന്നിന്ത്യയിലെ മറ്റു ഭാഷകളിലുമടക്കം നടന്‍ സിനിമകള്‍ ചെയതിരുന്നു. ദുല്‍ഖറിന്റെ ആദ്യ തെലുങ്ക് ചിത്രം മഹാനടിക്കും ബോളിവുഡ് ചിത്രം കര്‍വാനും മികച്ച സ്വീകാര്യതയായിരുന്നു സിനിമാ പ്രേമികള്‍ നല്‍കിയിരുന്നത്.

സോളോ എന്ന ചിത്രത്തിനു ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ തിരിച്ചെത്തുന്ന സിനിമയാണ് ഒരു യമണ്ടന്‍ പ്രേമകഥ. പ്രഖ്യാപന മേളമുതല്‍ ചിത്രത്തിന്റെ വിശേഷങ്ങളറിയാനായി വലിയ താല്‍പര്യമാണ് ആരാധകര്‍ കാണിക്കാറുളളത്. അമര്‍ അക്ബര്‍ അന്തോണി,കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്‍ എന്നീ സിനിമകളുടെ തിരക്കഥാകൃത്തുക്കളായ ബിബിന്‍ ജോര്‍ജ്ജും വിഷ്ണു ഉണ്ണികൃഷ്ണനും ചേര്‍ന്നാണ് ചിത്രത്തിന് കഥയെഴുതിയിരിക്കുന്നത്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ ദുല്‍ഖറിന്റെ യമണ്ടന്‍ പ്രേമകഥയെക്കുറിച്ച് തിരക്കഥാകൃത്തുകളിലൊരാളായ ബിബിന്‍ ജോര്‍ജ്ജ് സംസാരിച്ചിരുന്നു.

ദുല്‍ഖറിന്റെ തിരിച്ചുവരവ്

ദുല്‍ഖറിന്റെ തിരിച്ചുവരവ്

അന്യഭാഷാ ചിത്രങ്ങളുടെ തിരക്കുകള്‍ കഴിഞ്ഞാണ് ദുല്‍ഖര്‍ മലയാളത്തില്‍ വീണ്ടും സജീവമാകുന്നത്. ബിജോയ് നമ്പ്യാരുടെ സോളോയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ സിനിമകള്‍ ചെയ്തില്ലായിരുന്നു. മറ്റു ഭാഷകളില്‍ തിളങ്ങിനില്‍ക്കുമ്പോഴും ദുല്‍ഖര്‍ മലയാളത്തിലേക്ക് എപ്പോള്‍ തിരിച്ചുവരുമെന്നായിരുന്നു മുന്‍പ് എല്ലാവരും ചോദിച്ചിരുന്നത്. ദുല്‍ഖറിന്റെ പുതിയ മലയാളചിത്രത്തെക്കുറിച്ച് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ഷൂട്ടിംഗ് അടുത്തിടെയായിരുന്നു ആരംഭിച്ചിരുന്നത്. ഇത്തവണ ഹാസ്യത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. ദുല്‍ഖര്‍ ഇതുവരെ ചെയ്ത സിനിമകളില്‍ നിന്നെല്ലാം വ്യത്യസ്ഥമാര്‍ന്നൊരു കഥാപാത്രമായിരിക്കും പുതിയ ചിത്രത്തിലുണ്ടാവുക എന്നാണറിയുന്നത്.

ഒരു യമണ്ടന്‍ പ്രേമകഥ

ഒരു യമണ്ടന്‍ പ്രേമകഥ

ഒരു യമണ്ടന്‍ പ്രേമകഥ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നേരത്തെ ആരംഭിച്ചിരുന്നു. നവാഗതനായ ബിസി നൗഫലാണ് ദുല്‍ഖര്‍ സല്‍മാന്റെ പുതിയ മലയാള ചിത്രം സംവിധാനം ചെയ്യുന്നത്. ടെലിവിഷന്‍ പരിപാടികളിലൂടെ പ്രേക്ഷകര്‍ക്ക് സുപിരിചിതനായ ആളാണ് ബിസി നൗഫല്‍. മട്ടാഞ്ചേരിയും ഫോര്‍ട്ട് കൊച്ചിയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. നടനും സംവിധായകനുമായ നാദിര്‍ഷയാണ് ചിത്രത്തിന് വേണ്ടി സംഗീതമൊരുക്കുന്നത്.

നായികമാര്‍

നായികമാര്‍

തീവണ്ടിയിലൂടെ തിളങ്ങിനില്‍ക്കുന്ന നടി സംയുക്താ മേനോനും നിഖില വിമലുമാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. വിനീത് ശ്രീനിവാസന്‍ ചിത്രം അരവിന്ദന്റെ അതിഥികളില്‍ ശ്രദ്ധേയമാര്‍ന്ന പ്രകടനം കാഴ്ചവെച്ച നടിയാണ് നിഖില. ദിലീപീന്റെ നായികയായി ലവ് 24*7 എന്ന ചിത്രത്തിലും നിഖില അഭിനയിച്ചിരുന്നു. ഇവര്‍ക്കൊപ്പം മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ബിബിന്‍ ജോര്‍ജ്ജും വിഷ്ണുവും

ബിബിന്‍ ജോര്‍ജ്ജും വിഷ്ണുവും

ആദ്യ രണ്ടു ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളിലൂടെ മലയാളത്തില്‍ തിളങ്ങിനില്‍ക്കുന്ന വിഷ്ണുവും ബിബിനുമാണ് ദുല്‍ഖറിന്‍െറെ യമണ്ടന്‍ പ്രേമകഥയുമായി എത്തുന്നത്. ദുല്‍ഖറിന് വേണ്ടി മികച്ചൊരു തിരക്കഥ തന്നെയാണ് ഇവര്‍ തയ്യാറാക്കിയിരിക്കുന്നത്. എഴുത്തിനു പുറമെ ചിത്രത്തില്‍ ഇരുതാരങ്ങളും അഭിനയിക്കുന്നുമുണ്ട്. വിഷ്ണു ഉണ്ണികൃഷ്ണനു പിന്നാലെ അടുത്തിടെയായിരുന്നു നായകനായി ബിബിന്‍ ജോര്‍ജ്ജും അഭിനയി്ച്ചിരുന്നത്. ഒരു യമണ്ടന്‍ പ്രേമകഥയും ഇവരുടെ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മികച്ചൊരു ചിത്രമായിരിക്കും എന്നു തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ബിബിന്‍ ജോര്‍ജ്ജ് പറഞ്ഞത്

ബിബിന്‍ ജോര്‍ജ്ജ് പറഞ്ഞത്

അടുത്തിടെ നടന്നൊരു അഭിമുഖത്തിലായിരുന്നു ദുല്‍ഖറിന്റെ യമണ്ടന്‍ പ്രേമകഥയെക്കുറിച്ച് ബിബിന്‍ ജോര്‍ജ്ജ് സംസാരിച്ചത്. ഒരു ഷൂട്ടിംഗിനിടെ വിഷ്ണുവിന് പരിക്ക് പറ്റിയ സമയത്താണ് തിരക്കഥ എഴുതാന്‍ തുടങ്ങിയതെന്ന് ബിബിന്‍ പറയുന്നു. ആദ്യം ഒരു കഥ ഉണ്ടാക്കുന്നു. നിര്‍മ്മാതാവ് ആന്റോ ജോസഫ് ഞങ്ങളെ സമീപിക്കുന്നു. തീരുമാനിച്ച കഥ അദ്ദേഹത്തിന് ഇഷ്ടമാവുന്നു,ഫുള്‍ സീന്‍ ഒര്‍ഡറോടെയാണ് കഥ പറയാന്‍ പോയത്.

തിരക്കഥയില്‍ ചില തിരുത്തലുകള്‍

തിരക്കഥയില്‍ ചില തിരുത്തലുകള്‍

ആ സമയത്ത് ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ സംവിധായകരാണ് ദുല്‍ഖറിനെ സമീപിക്കാന്‍ വന്നത്. അത്രയ്ക്കു തിരക്കേറിയ നടനായി ദുല്‍ഖര്‍ വളര്‍ന്നിരുന്നു. തിരക്കഥ വായിച്ച് ദുല്‍ഖര്‍ ചില നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ക്ക് നല്‍കിയിരുന്നു. ഞങ്ങള്‍ അത് പോസിറ്റീവായി കണ്ടു. തുടര്‍ന്ന് തിരക്കഥയില്‍ വീണ്ടും ചില തിരുത്തലുകള്‍ നടത്തി. അങ്ങനെയാണ് യമണ്ടന്‍ പ്രേമകഥ ഉണ്ടാകുന്നത്. ബിബിന്‍ ജോര്‍ജ്ജ് പറഞ്ഞു,

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X