For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സിനിമയില്‍ അവസരം കുറഞ്ഞതുകൊണ്ടാണ് ഫോട്ടോഷൂട്ടെന്ന് പറഞ്ഞു, എനിക്ക് അങ്ങനെ ചെയ്യേണ്ട കാര്യമില്ല

  |

  ഗ്ലാമര്‍ ഫോട്ടോഷൂട്ടിലൂടെ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞ താരമാണ് നടി രാജിനി ചാണ്ടി. ബിഗ് ബോസ് താരം കൂടിയായ നടിയുടെ ഫോട്ടോഷൂട്ട് എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു പുറത്തുവന്നത്. നിരവധി പേരാണ് രാജിനി ചാണ്ടിയുടെ ചിത്രങ്ങള്‍ക്ക് താഴെ കമന്റുകളുമായി എത്തിയത്. കുറെ പേര്‍ നന്നായിട്ടുണ്ടെന്ന് പറഞ്ഞപ്പോള്‍ മറ്റുചിലര്‍ രൂക്ഷ വിമര്‍ശനങ്ങളുമായും എത്തി. അതേസമയം തന്‌റെ ഫോട്ടോഷൂട്ടിനെ കുറിച്ച് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി സംസാരിച്ചിരുന്നു.

  ഫോട്ടോഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചതിനെ കുറിച്ചും കുടുംബത്തില്‍ നിന്നും ലഭിച്ച പിന്തുണയെ കുറിച്ചുമെല്ലാം രാജിനി ചാണ്ടി മനസുതുറന്നു. ശരിക്കും പറഞ്ഞാല് എന്റെ അന്തരവളോട് ഒകെ ചോദിച്ചാല്‍ പറഞ്ഞ് തരും. എന്റെ മേക്കോവര്‍ എന്ന് പറഞ്ഞാല്‍ ശരിക്കും ചട്ടയും മുണ്ടും ആണെന്ന്. അപ്പോ ഞാന്‍ വലിയൊരു സംഭവം ചെയ്തൂ എന്നുളള ഫീലൊന്നും എനിക്ക് ഇപ്പോഴില്ല, രാജിനി ചാണ്ടി പറയുന്നു.

  എനിക്ക് എന്റെ ഫീല് ഇതായിരുന്നു ഇവിടെയുളളവര്‍ക്ക്, എന്നെ കുറിച്ച് അറിയാത്തവര്‍ക്ക് ഇത് കാണുമ്പോ ഒരു ഷോക്ക് ആയിരിക്കും എന്നുളളത്. അതെനിക്ക് തോന്നിയിരുന്നു. ഭര്‍ത്താവില്‍ നിന്നും ആദ്യം പെര്‍മിഷന്‍ വാങ്ങിച്ച ശേഷമാണ് ആതിര ഫോട്ടോഷൂട്ട് നടത്തിയത്. ഇതിനെ കുറിച്ച് ചര്‍ച്ചകള്‍ നടന്നപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞിരുന്നു ആതിരാ ഞാന്‍ അങ്കിളിനോട് ചോദിച്ച ശേഷമേ ചെയ്യൂളളൂ. അപ്പോ ആതിര അദ്ദേഹത്തോട് ഇക്കാര്യം പറഞ്ഞപ്പോ സമ്മതം മൂളി.

  ഏതായാലും ഇത്രയൊക്കെ ആയതല്ലെ, ഇനി ചെയ്‌തോട്ടെ എന്ന് പറഞ്ഞു. അപ്പോ പുളളിക്ക് അങ്ങനെ പ്രശ്‌നമൊന്നും ഇല്ലായിരുന്നു. അദ്ദേഹം എഞ്ചോയ് ചെയ്യുന്നുണ്ടായിരുന്നു. പുളളി ഫോട്ടോസ് കണ്ട് മോശമൊന്നും പറഞ്ഞില്ല. ഞങ്ങള്‍ അമ്പത് അമ്പതൊന്നു വര്‍ഷമായില്ലേ ഒരുമിച്ച്. അപ്പോ പുളളിക്ക് അറിയാം ഞാന്‍ എന്താണ് എങ്ങനെയാണ് എന്നുളളത്. പുളളി എന്നോട് ഇത് ചെയ്യേണ്ടായിരുന്നു എന്ന് പോലും പറഞ്ഞിട്ടില്ല.

  മോള്‍ക്ക് പക്ഷേ ഭയങ്കര വിഷമമായിരുന്നു. റിയാലിറ്റി ഷോ കഴിഞ്ഞിട്ടുളള ആ കമന്റ്‌സൊക്കെ അവളെയും വല്ലാതെ ബാധിച്ചിട്ടുണ്ട്. അപ്പോ അവള്‍ക്ക് കുറച്ച് പേടിയായിരുന്നു. മമ്മീ ഇത് വേണ്ടായിരുന്നു, സൂക്ഷിക്കണം, ബി കെയര്‍ഫുള്‍. അപ്പോ അവള്‍ക്ക് എന്നെ നന്നായി അറിയാവുന്നത് കൊണ്ട് എന്തിനായിരുന്നു മമ്മീ എന്നൊക്കെ ചോദിച്ചിരുന്നു.

  ഞാന്‍ അധികമൊന്നും ചിന്തിക്കാതെ തീരുമാനം എടുക്കുന്നൊരു ആളാണ്. എനിക്ക് എന്റെ ലൈഫില് സന്തോഷമായിട്ട് കഴിയണം. ഞാന്‍ എഞ്ചോയ് ചെയ്യണം എന്നുളളതുകൊണ്ട് ചെയ്യുന്നതാണ്. അപ്പോ സത്യം പറഞ്ഞാല്‍ ഞാന്‍ സമൂഹത്തെ കുറിച്ച് ചിന്തിച്ചിരുന്നേയില്ല. യെസ് പറഞ്ഞുകഴിഞ്ഞപ്പോഴാണ് ആ റിയാലിറ്റി ഷോയെ കുറിച്ചും കമന്റ്‌സിനെ കുറിച്ചുമെല്ലാം വീണ്ടും മനസില്‍ വന്നത്. അയ്യോ വേണായിരുന്നോ ഇത് എന്ന് എന്റെ മനസില്‍ കൂടി ഒരു മിന്നായം പോലെ പോയതല്ലാതെ എന്നെ സംബന്ധിച്ച് ഈ ഡ്രസൊരു പ്രശ്‌നമേ അല്ലായിരുന്നു.

  പരസ്യ ചിത്രീകരണ സമയത്താണ് ആതിരയെ പരിചയപ്പെട്ടത്. അന്ന് ഞങ്ങള്‍ അടുത്തിരുന്നപ്പോള്‍ ഫോട്ടോഷൂട്ടില്‍ താല്‍പര്യമുണ്ടോയെന്ന് ആതിര ചോദിച്ചു. സ്വിം സ്യൂട്ട് ഇടുന്നതില്‍ ബുദ്ധിമുട്ടുണ്ടോ എന്ന് അവള്‍ ചോദിച്ചിരുന്നു. അപ്പോള്‍ ഞാന്‍ പറഞ്ഞു കുഴപ്പമില്ല ഇടാമെന്ന്. അങ്ങനെ ഡ്രസിന്റെ അളവ് എടുക്കാന്‍ ആള് വന്ന് ഫോട്ടോഷൂട്ട് നടത്താന്‍ ഒരു ദിവസം തീരുമാനിച്ചു. പിന്നെയാണ് സ്വിമ്മിംഗ് സ്യൂട്ട് വേണ്ടായെന്ന് തീരുമാനിച്ചത്. അതില്‍ എന്നെ ആളുകള്‍ കണ്ടാല്‍ അവരെന്ത് പറയും, എന്ത് വിചാരിക്കും എന്നുളളതായി മനസില്‍, അപ്പോ അതൊഴിവാക്കി. പിന്നെ മറ്റു ഡ്രസുകള്‍ ധരിച്ച് ഫോട്ടോഷൂട്ട് നടത്തി.

  ഫോട്ടോഷൂട്ട് ഇത്ര വൈറലാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും നടി പറഞ്ഞു. ഞാന്‍ കുറെ മോശം കമന്റുകളാണ് പ്രതീക്ഷിച്ചത്. ഒന്നാമത് ടെക്‌നോളജിയെ കുറിച്ചൊന്നും എനിക്ക് അധികം അറിയില്ല. അപ്പോ പുറത്തുളളവര്‍ കാണുമ്പോ ഇത്ര സംഭവമാക്കുമെന്ന് പ്രതീക്ഷിച്ചില്ല. പിന്നെ മുത്തശ്ശി ഗദയിലെ റോള്‍ വെച്ചായിരുന്നു കളിയാക്കലുകള്‍ വന്നത്. പിന്നെ ചിലയാളുകള്‍ പറഞ്ഞത് സിനിമയില്‍ അവസരം കുറഞ്ഞതുകൊണ്ടാണ് ഫോട്ടോഷൂട്ട് നടത്തിയത് എന്നാണ്. എന്നാല്‍ എനിക്ക് അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല.

  എന്റെ മാപ്പിള എനിക്കുളളതെല്ലാം ഉണ്ടാക്കിവെച്ചിട്ടുണ്ട്. അപ്പോ അങ്ങനെ ചെയ്യേണ്ട കാര്യമില്ല. പിന്നെ കുറെ ആളുകള്‍ നല്ലത് പറഞ്ഞിട്ടുണ്ട്, ചെറുപ്പക്കാരൊക്കെ കുറെ പേര്‍ വിളിച്ച് നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ഞങ്ങള്‍ ഞെട്ടിപ്പോയെന്നും അങ്ങനെ പ്രതീക്ഷിച്ചില്ലെന്നും അവര്‍ പറഞ്ഞു. ബിഗ് ബോസിലെ സുഹൃത്തുക്കളും വിളിച്ചിരുന്നു. ഞങ്ങള്‍ക്കൊരു ഗ്രൂപ്പുണ്ട്. അതില് ഞങ്ങള്‍ക്കൊക്കെ ഒരു കോംപറ്റീഷനായല്ലോ അമ്മച്ചീ എന്നൊക്കെ പറഞ്ഞു.

  അഭിമുഖം കാണാം

  ഗ്ലാമറസായി നടി മാളവിക മോഹനന്‍, പുതിയ ചിത്രങ്ങള്‍ കാണാം

  Read more about: rajini chandy bigg boss 2
  English summary
  bigg boss fame rajini chani talks about her glamour photoshoot
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X