For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആ പ്രണയം ഞാനാണ് പൊളിച്ചത്; ബിഗ് ബോസിനുള്ളിലെ പ്രണയം ഒരു അഭിനയമായിരുന്നു, അതിനിയും പറയുമെന്ന് രജിത് കുമാര്‍

  |

  ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിലൂടെ ഏറ്റവുമധികം ആരാധകരെ നേടിയെടുത്ത താരമാണ് ഡോ. രജിത് കുമാര്‍. പാതിവഴിയില്‍ മത്സരത്തില്‍ നിന്നും പുറത്തായെങ്കിലും ഒത്തിരി ഫാന്‍സാണ് രജിത്തിനെ പിന്തുണച്ച് രംഗത്ത് വന്നത്. പിന്നീട് വന്ന സീസണുകൡ എല്ലാവരും അഭിനയമായിരുന്നുവെന്നാണ് രജിത് പറയുന്നത്.

  ഒരു വിവാഹാഘോഷത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രതികരണത്തില്‍ സംസാരിക്കുകയായിരുന്നു താരം. തന്റെ സീസണില്‍ ഉണ്ടായിരുന്ന ഫേക്ക് പ്രണയത്തെ താന്‍ പൊളിച്ചടുക്കിയ കഥയും ഈ സീസണിലെ പ്രണയത്തെ കുറിച്ചും രജിത്ത് മനസ് തുറന്നിരിക്കുകയാണ്.

  ഇപ്രാവിശ്യത്തെ ബിഗ് ബോസ് കണ്ടിരുന്നു. വളരെ നല്ല ബിഗ് ബോസായിരുന്നു. യഥാര്‍ഥത്തില്‍ നല്ല സീസണ്‍ രണ്ടാമത്തേതാണ്. അതില്‍ എല്ലാവരും പച്ചയായിട്ട് കളിച്ചു. ആത്മാര്‍ഥമായി കളിച്ചു. അത് കണ്ടിട്ട് വരുമ്പോള്‍ സീസണ്‍ മൂന്നും നാലുമൊക്കെ കുറേ കോപ്പിയാണ്. പലരും ഫേക്ക് ആയിട്ട് റിയല്‍ സ്വഭാവം കാണിക്കാതെ അഭിനയിച്ചു. എല്ലാവരുമല്ല, കുറേ പേര്‍ അങ്ങനെയായിരുന്നുവെന്ന് രജിത്ത് പറയുന്നു.

  Also Read: ചെറിയ പ്രായത്തില്‍ കല്യാണം കഴിച്ച് ദുബായിലേക്ക്; 29 വര്‍ഷത്തെ ദാമ്പത്യം പൂര്‍ത്തിയാക്കി ആശ ശരത്തും ഭര്‍ത്താവും

  ഡോ. റോബിന്‍ രാധകൃഷ്ണനെ കുറിച്ചുള്ള ചോദ്യത്തിന് റോബിന്‍ നല്ല പ്ലേയര്‍ ആയിരുന്നുവെന്ന് രജിത്ത് പറഞ്ഞു. എല്ലാവരും എന്റെ അനിയനും അനിയത്തിയുമാണ്. റോബിനും ദില്‍ഷയുമൊക്കെ നല്ല പ്ലേയേഴ്‌സ് ആണ്. ബ്ലെസ്ലി അതിനെക്കാളും വേറിട്ട പ്ലേയര്‍ ആയിരുന്നു. റിയാസ് അതിനെയെല്ലാം കടത്തിവെട്ടി. ജാസ്മിനും എല്ലാവരില്‍ നിന്നും വ്യത്യസ്തമായി നിന്നു. ഓരോരുത്തര്‍ക്കും അവരുടേതായ ഗെയിം സ്ട്രാറ്റര്‍ജിയുണ്ട്. റോബിന്‍ നല്ല രീതിയില്‍ തന്നെ കളിച്ചു.

  Also Read: ലേഡീസ് ബാഗ് വിറ്റ് നടന്നു; സിനിമയിലേക്ക് വന്നത് സുകുമാരന്‍ കാറില്‍ പോവുന്നത് കണ്ടിട്ടെന്ന് ഇന്നസെൻ്റ്

  ഈ സീസണില്‍ എനിക്ക് ഫേവറൈറ്റ് ആയിട്ടുള്ള ഒരു മത്സരാര്‍ഥിയില്ല. ഞാന്‍ ഗീതയും ഖുറാനും ബൈബിളുമൊക്കെ അറിയാവുന്നത് കൊണ്ട് ഒരു നീതിബോധത്തോട് കൂടിയാണ് ഞാന്‍ പറയാറുള്ളത്. അതുകൊണ്ട് സീസണ്‍ ഫോറിനെ സംബന്ധിച്ച് പ്രിയപ്പെട്ടൊരു മത്സരാര്‍ഥിയെ പറ്റി ജെനുവിനായി പറയാന്‍ സാധിക്കില്ല.

  Also Read: പ്രകൃതി പടമാണോ അത്; അങ്ങനൊരു ടാഗില്‍ സിനിമകളെ മാറ്റി നിര്‍ത്തേണ്ട ആവശ്യമുണ്ടോന്ന് നടി ഉണ്ണിമായ പ്രസാദ്

  ഞാന്‍ രണ്ടാം സീസണില്‍ പങ്കെടുത്തപ്പോള്‍ നിങ്ങള്‍ എന്നെ സ്‌നേഹിച്ചത് എന്ത് കൊണ്ടാണ്? 'ഞാന്‍ സ്വാര്‍ഥത കാണിച്ചില്ല, ആരെയും ആക്രമിച്ചില്ല, ആരോടും മോശമായി പെരുമാറിയില്ല, സത്യസന്ധമായിട്ടാണ് നിന്നത്' അതുകൊണ്ടാണ്. ധാര്‍മികതയിലും ആയിരുന്നു. എന്തൊക്കെ ഗെയിം കളിച്ചാലും സംഘാടകര്‍ മോഷ്ടിക്കാം, അത് ചെയ്യാം ഇത് ചെയ്യാം എന്നൊക്കെ പറയും. എന്നാലും ജനം മുഴുവന്‍ നോക്കുമ്പോള്‍ നമ്മള്‍ അധര്‍മ്മത്തിലൂടെ ഫ്‌ളാറ്റോ കോടികളോ വങ്ങിയത് കൊണ്ട് കാര്യമുണ്ടോന്ന് രജിത് കുമാര്‍ ചോദിക്കുന്നു.

  പുറത്തുള്ള രജിത് കുമാറിനെയാണ് നിങ്ങള്‍ ബിഗ് ബോസില്‍ കണ്ടത്. എന്നാല്‍ പലരും അങ്ങനെയല്ല. പേളിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അവര്‍ ജെനുവിനായിരുന്നു. ആ പ്രണയം എനിക്ക് ഇഷ്ടമാണ്. എന്റെ സീസണില്‍ പൊങ്ങി വന്ന പ്രണയത്തെ ഞാന്‍ ഞാന്‍ പൊളിച്ചിരുന്നു. ഇത് ഉഡായിപ്പാണെന്ന് അന്ന് പറഞ്ഞു. ഈ സീസണിലെ കാര്യം ഞാന്‍ പറയുന്നില്ല. അതിനകത്ത് പിടിച്ച് നില്‍ക്കാന്‍ പലരും അഭിനയിക്കും. അന്ന് പറഞ്ഞ അതേ കാര്യങ്ങള്‍ ഞാന്‍ ഇന്നും പറയുമെന്നും രജിത്ത് വ്യക്തമാക്കുന്നു.

  English summary
  Bigg Boss Fame Rajith Kumar Opens Up About Love Strategy In The Show
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X