For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബിഗ് ബോസ് 3 മല്‍സരാര്‍ത്ഥികള്‍ക്ക് ഒരു ഉപദേശവുമായി ഫുക്രു, തനിക്കെതിരെ വരുന്ന അറ്റാക്കുകളെ കുറിച്ചും താരം

  |

  ബിഗ് ബോസ് രണ്ടാം സീസണിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളായിരുന്നു ഫുക്രു. ടിക്ക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധിക്കപ്പെട്ട ശേഷമാണ് കൃഷ്ണജീവ് എന്ന ഫുക്രു ഷോയിലെത്തിയത്. ബിഗ് ബോസില്‍ തുടക്കം മുതല്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഫുക്രു അവസാനം വരെ നിന്നിരുന്നു. ബിഗ് ബോസിന് പിന്നാലെ വെബ് സീരിസുകള്‍ ചെയത് വീണ്ടും ആക്ടീവായിരുന്നു താരം. കൂടാതെ ഇന്‍സ്റ്റഗ്രാമിലൂടെയും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട് ഫുക്രു.

  ഗ്ലാമറസ് ചിത്രങ്ങളുമായി ജാക്വലിന്‍, പുതിയ ചിത്രങ്ങള്‍ കാണാം

  അതേസമയം തനിക്ക് എതിരെ വരുന്ന അറ്റാക്കുകളെ കുറിച്ച് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫുക്രു തുറന്നുപറഞ്ഞിരുന്നു. വ്യക്തിഹത്യ ഇപ്പോഴുമുണ്ടെന്ന് ബിഗ് ബോസ് താരം പറയുന്നു. ഫുക്രു ഉളളിടത്തോളം ഉണ്ടല്ലോ അത്. ബിഗ് ബോസില്‍ പങ്കെടുത്ത ശേഷവും മാറിയില്ലെ എന്ന ചോദ്യത്തിന് ഇല്ല എന്ന് ഫുക്രു പറയുന്നു.

  എനിക്ക് ഇപ്പോ എന്തെങ്കിലും അവാര്‍ഡ് കിട്ടിയെന്ന് അറിഞ്ഞാലും എന്തെങ്കിലുമൊരു കാരണം പറഞ്ഞ് എന്നെ കുറ്റം പറഞ്ഞുകൊണ്ടിരിക്കും ആള്‍ക്കാര്. എന്റെ പ്രായത്തിലുളളവര്‍ തന്നെയാണ് എന്നെ കുറ്റം പറയുന്നത്. ഞാന്‍ പിന്നെ അതിനെ കുറിച്ച് വലിയ പഠനം ഒന്നും നടത്താന്‍ നിന്നില്ല. പിന്നെ എന്റെ പേരുദോഷം മാറ്റാനും ശ്രമിച്ചിട്ടില്ല. ബിഗ് ബോസ് സീസണ്‍ 3 കാണാറുണ്ടെന്നും ഫുക്രു പറഞ്ഞു.

  എല്ലാവരും ഗെയിം കളിക്കാന്‍ കയറിയവരാണ്. എല്ലാവരും പല പല സ്ട്രാറ്റര്‍ജിയും കൊണ്ട് കയറിയവരാണ്. ഇവരെല്ലാം ആദ്യ ആഴ്ച മുതലെ ഫുള്‍ ആക്ടിവായിട്ട് പവറായിട്ട് നില്‍ക്കാനായിട്ടുളള രീതിയിലാ കയറിയിരിക്കുന്നേ. എന്നാല്‍ ഇതിന്‌റെ ഒരു സംഭവം എന്ന് പറഞ്ഞാല്‍ ഒരു സാധാരണ മനുഷ്യന്‍ ഇരുപത് ദിവസം കഴിഞ്ഞാല്‍ തനിസ്വഭാവം പുറത്തുവരും. അപ്പോ ആ ഒരു ടൈം ആവുമ്പോഴത്തേക്ക് ഇവരെല്ലാം വീക്ക് ആവാതെ നിന്നാമതിയായിരുന്നു.

  എനിക്ക് അത്രയേ പറയാനുളളൂ. എനിക്ക് അതിന്‌റയകത്ത് ഇതുവരെ ആരും ഫേവറൈറ്റ് ആയിട്ടില്ല. റംസാന്‍ എന്റെ ഫ്രണ്ടാണ്. നോബി ചേട്ടന്‍ എന്റെ ഫ്രണ്ടാണ്. പിന്നെ അതില്‍ എനിക്ക് അധികം ആരെയും പരിചയമില്ല. പിന്നെ എനിക്ക് നോമിനേഷന്‍ ചെയ്തതില്‍ മണിക്കുട്ടന്‍ ചേട്ടനെ ഇഷ്ടപ്പെട്ടു. നോമിനേഷനില്‍ വളരെ വ്യക്തമായ കാരണം പറഞ്ഞതാണ് ഇഷ്ടമായത്. പുളളിയോടും ചെറിയൊരു ഇഷ്ടമുണ്ട്.

  ഒരു ഇരുപത് ദിവസം കഴിഞ്ഞാല്‍ ആരെയാണ് കൂടുതല്‍ ഇഷ്ടമെന്ന് എനിക്ക് പറയാന്‍ പറ്റും. ബിഗ് ബോസ് വീടും ആ ആമ്പിയന്‍സും ഭയങ്കരമായിട്ട് മിസ് ചെയ്യുന്നുണ്ട്. ഭയങ്കര ഓര്‍മ്മകളാണ്. ഞാന്‍ അതില്‍ ജയിക്കാന്‍ വേണ്ടി പോയ ഒരാളല്ല. എനിക്ക് രണ്ടാഴ്ച നില്‍ക്കണം എന്ന് കൂട്ടുകാരുടെ അടുത്ത് പറഞ്ഞിട്ടാണ് പോയത്.

  എന്നെ കുറിച്ച് പറഞ്ഞ് പരത്തിയ കുറെ കാര്യങ്ങള് ആ വലിയ പ്ലാറ്റ്‌ഫോമില്‍ വെച്ച് തിരുത്തിപറയണം. അത് അങ്ങനെയല്ല ഇങ്ങനെയാണെന്ന്. വലിയൊരു ഓഡിയന്‍സിന്‌റെ അടുത്ത് പറയണം എന്ന രീതിയിലാണ് ഞാന്‍ പോയത്. പക്ഷേ അതൊന്നും നടന്നില്ല. എനിക്കത് പറയാനും പറ്റിയിട്ടില്ല. ഈ രണ്ട് ആഴ്ചയെന്ന് പറഞ്ഞുപോയ ഞാന്‍ ഈ ഗെയിം എന്നുളള രീതിയില് ഒരു എഴുപത്തിയഞ്ച് ദിവസം അവിടെ നിന്നു. ഫുക്രു പറഞ്ഞു.

  രജിത്തുമായി എനിക്കൊരു ബന്ധവുമില്ല | FilmiBeat Malayalam

  അഭിമുഖം കാണാം

  English summary
  Bigg Boss Malayalam Season 2 Fame Fukru's Advice To Season 3 Contestants
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X