For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അഖിലിന് സുചിത്രയോട് പ്രണയമില്ല, പ്രായവ്യത്യാസം മാത്രമല്ല, കാരണം പറഞ്ഞ് അഖിലിന്റെ ചങ്ക്

  |

  മികച്ച പ്രേക്ഷക സ്വീകാര്യത നേടി ബിഗ് ബോസ് മലയാളം സീസണ്‍ 4 മുന്നോട്ട് പോവുകയാണ്. ഷോ അതിന്റെ 9ാംആഴ്ചയിലേയ്ക്ക് എത്തിയിരിക്കുകയാണ്. ഇനി നൂറ് ദിവസം പിന്നിടാന്‍ അധികം ആഴ്ചകളില്ല. ദിവസങ്ങള്‍ കഴിയുന്തോറും ഷോയും ഉഗ്രനാവുകയാണ്. പ്രേക്ഷകര്‍ ഒട്ടും വിചാരിക്കാത്ത തലത്തിലൂടെയാണ് ഇപ്പോള്‍ ബിഗ് ബോസ് ഷോ സഞ്ചരിക്കുന്നത്. ബിഗ്‌ബോസ് ഹൗസില്‍ അടിയും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടെങ്കിലും മത്സരാര്‍ത്ഥികള്‍ക്ക് പുറത്ത് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.

  Recommended Video

  റോബിന്റെ പിടിവള്ളി ദിൽഷയുടെ കയ്യിൽ, അവർ കെട്ടണം | Bigg Boss Malayalam Akhil | #Interview | FilmiBeat

  Also Read: ക്യാമറയില്‍ നോക്കി പ്രണയിച്ചത് ഒരു നടിയെ മാത്രം, മനസ് കീഴടക്കിയ താരത്തെ കുറിച്ച് സന്തോഷ് ശിവന്‍

  ബിഗ് ബോസ് ഹൗസിനകത്തും പുറത്തും ഒരുപോലെ ചര്‍ച്ചയാവുന്ന പേരുകളാണ് സുചിത്രയുടേയും അഖിന്റേയും. 'സുഖില്‍' എന്നാണ് ഇവരെ പ്രേക്ഷകരുടെ ഇടയില്‍ അറിയപ്പെടുന്നത്. ഈ അടുത്തിടെയാണ് അഖിലും സുചിത്രയും തമ്മില്‍ അടുത്ത സുഹൃത്തുക്കളാവുന്നത്. ഇവരുടെ സൗഹൃദത്തെക്കാള്‍ പ്രണയമാണ് പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ചയാവുന്നത്. ഹൗസ് അംഗങ്ങളുടെ ഇടയില്‍ തന്നെ ഇത്തരത്തിലൊരു സംശയമുണ്ട്.

  Also Read: അമ്മയും മകളും ഒന്നിച്ച് പ്രസവിക്കാനൊരുങ്ങുന്നു, അംഗീകരിക്കില്ലെന്ന് അനു, സംഭവബഹുലമായി അമ്മ മകള്‍

  ഇപ്പോഴിതാ സുഖില്‍ കോമ്പോയെ കുറിച്ച് അഖിലിന്റെ സുഹൃത്ത് ബാഹുലേയന്‍. ഫില്‍മീബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒപ്പം തന്നെ അഖിലും സുചിത്രയും തമ്മിലുള്ള വിവാഹത്തെ കുറിച്ചും പറയുന്നു. സൗഹൃദത്തിന് വിലകൊടുക്കുന്ന ആളാണ് അഖിലെന്നും അതിനാല്‍ തന്നെ നമ്മള്‍ എന്ത് കാര്യം പറഞ്ഞാലും അനുസരിക്കും. സുചിത്രയുമായി സൗഹൃദത്തിന് അപ്പുറം ഒന്നുമുണ്ടാകില്ലെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു.

  സുഹൃത്തിന്റെ വാക്കുകള്‍ ഇങ്ങനെ...' സുഖില്‍'(സുചിത്ര- അഖില്‍) ഇവര്‍ക്ക് തമ്മില്‍ പ്രേമമൊന്നുമില്ല. ഇതൊക്കെ ബിഗ് ബോസിലെ ഓരോ കണ്ടന്റുകളാണ്. നേരത്തെ നിമിഷ-ജാസ്മിന്‍, റേബിന്‍- ദില്‍ഷ- ബ്ലെസ്ലി, സൂരജ്- അഖില്‍ എന്നിങ്ങനെയുള്ള കണ്ടന്റുകള്‍ പോയിരുന്നു. സൂരജിന്റേയും അഖിന്റേയും സൗഹൃദമായിരുന്നു. എന്നാല്‍ അതിനൊരു സ്റ്റോറി ഇല്ലാതെ പോയി. ഇപ്പോള്‍ സുഖിലിന് ഒരു സ്റ്റോറി വന്നു. അത് ആളുകള്‍ കഥയായി കാണട്ടേ'; അഖിലിന്റെ സുഹൃത്ത് പറഞ്ഞു.

  'എന്നാല്‍ പേളിയേയും ശ്രീനിയേയും പോലെ സുഖില്‍ വിവാഹത്തിലേയ്‌ക്കൊന്നും പോകില്ലെന്നും സുഹൃത്ത് തറപ്പിച്ച് പറഞ്ഞു. കാരണം അഖിലിനേക്കാള്‍ രണ്ട് മൂന്ന് വയസ്സിന് മുതിര്‍ന്നതാണ്. അതൊന്നും വര്‍ക്കൗട്ടാകില്ല. കൂടാതെ സൗഹൃദത്തിന് പ്രധാന്യം കൊടുക്കുന്ന ആളാണ് അഖില്‍. അതുകൊണ്ടാണ് പറയുന്നത് എല്ലാ കേള്‍ക്കുന്നത്'; സുഹൃത്ത് പറഞ്ഞു.

  'സുചിത്രയ്ക്ക് അഖിലിനേക്കാള്‍ പ്രായം കുറഞ്ഞതായിരുന്നുവെങ്കില്‍ കഥയിപ്പോള്‍ മാറിയേനെ. ഇപ്പോള്‍ കളിയാക്കുന്നവര്‍ പേളിഷിനെ പോലെ സുഖിലിനേയും ഏറ്റെടുക്കുമായിരുന്നു. ഇതൊരിക്കലും ലവ് ട്രാക്കല്ല. കാരണം. ബിഗ് ബോസ് ഷോയിലേയ്ക്ക് വരുന്നതിന് മുന്‍പ് തന്നെ സെലിബ്രിറ്റിയാണ് അഖില്‍. സോഷ്യല്‍ മീഡിയയിലൂടെ നിരവധി പ്രണയാഭ്യര്‍ത്ഥന പലരും നടത്തിയിട്ടുണ്ട്. അന്നൊന്നും പ്രണയത്തിന്റെ വഴിയെ പോയില്ല. ഇതും അതുപോലെ തന്നെയാണ്; സുഹൃത്ത് ഉറപ്പിച്ചു പറഞ്ഞു.

  ബിഗ് ബോസിന്റെ ഈ ആഴ്ചയിലെ എവിക്ഷനില്‍ അഖിലും ഉണ്ട്. നിലവില്‍ 12 പേരാണ് ബിഗ് ബോസ് ഹൗസിലുള്ളത്. അഖിലിനോടൊപ്പം സുചിത്ര, സൂരജ്, വിനയ് എന്നിവരാണ് ഈ ആഴ്ചയില്‍ എവിക്ഷനില്‍ എത്തിയിരിക്കുന്നത്. സുചിത്ര ഇതാദ്യമായിട്ടാണ് നോമിനേഷനില്‍ എത്തിയിരിക്കുന്നത്. എല്ലാ ആഴ്ചകളിലും ഇടംപിടിക്കാറുള്ള റോബിന്‍, ബ്ലെസ്ലി, ദില്‍ഷ, ജാസ്മിന്‍, റോണ്‍സണ്‍ എന്നിവര്‍ ഇത്തവണ നോമിനേഷനില്‍ നിന്ന് രക്ഷപ്പെട്ടിട്ടുണ്ട്.

  അപര്‍ണ്ണയാണ് പോയവാരം ഹൗസില്‍ നിന്ന് പുറത്തായത്. അപര്‍ണ്ണയുടെ നോമിനേഷന്‍ മത്സരാര്‍ത്ഥികളെ ഞെട്ടിച്ചിരുന്നു. എല്ലാവരുമായി ഒരുപോലെ സൗഹൃദം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു അപര്‍ണ്ണ.

  Read more about: bigg boss
  English summary
  Bigg Boss Malayalam Season 4 Akhil's Friend Bahuleyan Opens Up About Suchithra and Akhil's Relation,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X