സുചിത്ര പോയപ്പോൾ വിഷമം തോന്നി; പുറത്ത് വന്നിട്ട് അഖിലിന്റെ കല്യാണം നടത്തുമെന്ന് അമ്മ

പ്രേക്ഷകരെ ആവേശത്തിന്റെ മുൾമുനയിൽ നിർത്തിക്കൊണ്ട് ബിഗ് ബോസ് സീസൺ ഫോർ മുന്നേറിക്കൊണ്ടിരിക്കുകയാണ്. വളരെ സംഭവബഹുലമായ കാര്യങ്ങളാണ് ബിഗ്ബോസ് വീട്ടിൽ ദിവസവും നടന്നുകൊണ്ടിരിക്കുന്നത്. ബിഗ് ബോസ് സീസൺ ഫോർ പത്താം ആഴ്ചയിലേക്ക് എത്തുമ്പോൾ ഇനി വീട്ടിൽ ബാക്കിയുള്ളത് 11 മത്സരാർത്ഥികളാണ്.

ഏറ്റവും ഒടുവിൽ ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയത് സുചിത്ര ആണ്. സുചിത്ര പുറത്തു പോയതിനു പിന്നാലെ ബിഗ് ബോസ് വീട്ടിൽ അഖിലിനെയും സൂരജിനെയും വളരെ വിഷമത്തോടെ കൂടിയാണ് കാണപ്പെട്ടത്.

അഖിലും സുചിത്രയും തമ്മിൽ പ്രണയത്തിലാണെന്ന തരത്തിലുള്ള വാർത്തകൾ ബിഗ് ബോസ് പ്രേക്ഷകർക്കിടയിൽ ഒരു വലിയ ചർച്ചാവിഷയമായിരുന്നു എന്നാൽ ഇതേപ്പറ്റി എല്ലാം അഖിലിന്റെ അമ്മ മലയാളം ഫിൽമി ബീറ്റിന് നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.

ബിഗ് ബോസ് വീട്ടിനുള്ളിൽ എപ്പോഴും തമാശകൾ പറയുന്ന വ്യക്തിയാണ് അഖിൽ. വീട്ടിലും അങ്ങനെയാണോ എന്ന് അവതാരക ചോദിച്ചപ്പോൾ വീട്ടിൽ അമ്മയും അച്ഛനും സഹോദരനും മാത്രമേ ഉള്ളൂ എന്നും അതുകൊണ്ടുതന്നെ വീട്ടിൽ അങ്ങനെ തമാശകളൊന്നും പറയാറില്ലെന്നും എന്നാൽ സുഹൃത്തുക്കളുമായി പുറത്തുപോകുമ്പോൾ അഖിൽ തമാശകൾ പറഞ്ഞ് അവരെ രസിപ്പിക്കാറുണ്ടെന്നും അമ്മ പറഞ്ഞു. അഖിലിന് ഒരുപാട് സുഹൃത്തുക്കൾ ഉണ്ടെന്നും എല്ലാകാര്യത്തിനും അവർ കട്ട സപ്പോർട്ട് ആണെന്നും അമ്മ കൂട്ടിച്ചേർത്തു.

സെലിബ്രിറ്റി എന്ന നിലയിൽ വളരാൻ അഖിൽ ഒരുപാട് പ്രയത്നിച്ചു

അഖിലിന്റെ ജീവിതത്തിൽ കഷ്ടപ്പാടുകൾ ഉണ്ടായിട്ടില്ലെന്നും ടാപ്പിംഗ് തൊഴിലാളിയായ അച്ഛൻ ഒരു കഷ്ടതകളും അറിയിക്കാതെയാണ് അഖിലിനെ വളർത്തിയതെന്നും അമ്മ പറഞ്ഞു. എന്നാൽ ഒരു സെലിബ്രിറ്റി എന്ന നിലയിൽ വളരാൻ അഖിൽ ഒരുപാട് പ്രയത്നിച്ചുവെന്നും കൂട്ടിച്ചേർത്തു.

കുഞ്ഞുനാൾ മുതൽ പരിപാടികളൊക്കെ അവതരിപ്പിക്കുന്നതിൽ അഖിൽ മുന്നിലായിരുന്നു അഖിലിന്റെ അമ്മയാണ് അഖിലിന് പരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള പിന്തുണ ചെറുപ്പം മുതൽ നൽകിയിരുന്നത്.

ആദ്യമൊക്കെ വീട്ടുകാർക്ക് അഖിൽ ഒരു സക്കർ ഉദ്യോഗസ്ഥൻ ആവണം എന്നായിരുന്നു ആഗ്രഹം. എന്നാൽ ഇപ്പോൾ ഒരു സെലിബ്രിറ്റി എന്ന നിലയിൽ വളർന്നതോടെ വളരെ സന്തോഷമാണ് അഖിലിന്റെ കുടുംബാംഗങ്ങൾക്ക്.

പുറത്തിറങ്ങുമ്പോൾ ആളുകൾ തിരിച്ചറിയാറുണ്ടെന്നും ബിഗ് ബോസിലെ അഖിലിന്റെ അമ്മയെന്ന രീതിയിൽ പലരും തന്നെ പരിചയപ്പെടാറുണ്ടെന്നും അതെല്ലാം കാണുമ്പോൾ വളരെയേറെ സന്തോഷം തോന്നാറുണ്ടെന്നും അഖിലിന്റെ അമ്മ മലയാളം ഫിൽമി ബീറ്റിനോട് പറഞ്ഞു.

അഖിൽ ഇത്രയേറെ നാൾ വീട്ടിൽ നിന്നും അകന്നിരുന്നിട്ടില്ല.

ബിഗ് ബോസിൽ നിന്നും അഖിലിനെ മത്സരിക്കാൻ വിളിച്ചപ്പോൾ വീട്ടുകാർ യാതൊരു രീതിയിലും ഇടപെട്ടിരുന്നില്ല. അഖിലിന്റെ സ്വന്തം ഇഷ്ടപ്രകാരം ഷോയിലേക്ക് പോകാൻ അനുവദിക്കുകയായിരുന്നു.

അവരവരുടെ ജീവിതം അവരവർ തന്നെയല്ലേ തിരഞ്ഞെടുക്കുന്നതെന്നാണ് ഇതേപ്പറ്റി അഖിലിന്റെ അമ്മ പറഞ്ഞത്.

അഖിലിന് എന്തെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ അതെല്ലാം നിറവേറ്റി കൊടുക്കാനുള്ള സാമ്പത്തികം ഒരുപക്ഷെ അച്ഛന് ഉണ്ടായെന്ന് വരില്ല അതുകൊണ്ട് തന്നെ അഖിലിന്റെ ആഗ്രഹം പോലെ വിടുകയായിരുന്നുവെന്നും അഖിലിന്റെ അമ്മ കൂട്ടിച്ചേർത്തു.

അഖിൽ ഇത്രയേറെ നാൾ വീട്ടിൽ നിന്നും അകന്നിരുന്നിട്ടില്ല. അതിന്റെ വിഷമം അഖിലിന്റെ മാതാപിതാക്കൾക്ക് ഒരുപാട് ഉണ്ട്.

എന്നാൽ ഈ വിഷമം അവർ തീർക്കുന്നത് ബിഗ് ബോസ് ഷോ മുടങ്ങാതെ കണ്ടാണ്. എന്നും രാത്രിയും പകലും മുടങ്ങാതെ ഷോ കാണാറുണ്ടെന്ന് അഖിലിന്റെ അമ്മ പറഞ്ഞു.

ബിഗ് ബോസിൽ നിന്നും വന്ന ശേഷം കല്യാണം

സുചിത്രയും അഖിലും ബിഗ് ബോസ് വീട്ടിലെ അടുത്ത സുഹൃത്തിക്കൾ ആയിരുന്നു. ഇരുവരെയും ചേർത്ത് 'സൂഖിൽ' എന്നാണ് ബിഗ് ബോസ് ആരാധകർ വിളിച്ചിരുന്നത് പോലും. ഇരുവരുടെയും ബന്ധത്തെപ്പറ്റി അവതാരക അഖിലിന്റെ അമ്മയോട് ചോദിക്കുകയുണ്ടായി.

ഇരുവരും തമ്മിൽ ഉള്ളത് നല്ലൊരു സൗഹൃദം ആണെന്ന് മാത്രമേ തോന്നുന്നുള്ളുവന്നും അതിൽ മറ്റൊന്നും ഉള്ളതായി താൻ വിശ്വസിക്കുന്നില്ലെന്നും അഖിലിന്റെ അമ്മ പറഞ്ഞു.

ഒരുപാട് നാൾ ഒപ്പം ഉണ്ടായിരുന്നിട്ട് പെട്ടന്ന് പോയതിൽ ഉണ്ടായ വിഷമമാവും അഖിലിനെ കരയിച്ചത്. സുചിത്ര വീട്ടിൽ നിന്നും പുറത്തായപ്പോൾ തനിക്കും വിഷമം തോന്നിയെന്നും അഖിലിന്റെ അമ്മ പറഞ്ഞു.

അഖിലിന് കല്യാണ ആലോചനകൾ നോക്കിയിരുന്നുവെന്നും എന്നാൽ ബിഗ് ബോസിൽ പോകുന്നതുകൊണ്ടാവണം തൽകാലം വേണ്ട എന്ന നിലപാടായിരുന്നു അഖിലിന്.

എന്നാൽ ബിഗ് ബോസിൽ നിന്നും വന്ന ശേഷം കല്യാണം നടത്തണമെന്നും താരത്തിന്റെ അമ്മ വ്യക്തമാക്കി.

More from Filmibeat

Read more about: bigg boss malayalam season 4
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X