ബിഗ് ബോസ് വീട്ടിൽ ആരെയും നമ്പരുത്; ധന്യക്ക് ഉപദേശവുമായി ഭർത്താവ് ജോൺ ജേക്കബ്

ബിഗ് ബോസ് വീട്ടിൽ അധികം ഹേറ്റേഴ്‌സ് ഇല്ലാത്ത മത്സരാർത്ഥിയാണ് ധന്യ. സേഫ് ഗെയിം കളിച്ചാണ് താരം ബിഗ് ബോസ് വീട്ടിൽ നിൽക്കുന്നതെന്ന് പ്രേക്ഷകരിൽ ചിലർ പറയാറുണ്ടെങ്കിലും താരം സ്ട്രോങ്ങായൊരു മത്സരാർത്ഥിയാണെന്ന് കഴിഞ്ഞ ഏതാനം എപ്പിസോഡുകളിൽ നിന്നും നമുക്ക് വ്യക്തമായതാണ്.

Recommended Video

John Jacob Exclusive Interview | റോബിൻ ഫാൻസിന്റെ ആക്രമണം ജോണിന് പറയാനുള്ളത് | FilmiBeat

ധന്യ ബിഗ് ബോസ് വീട്ടിൽ സ്ക്രീൻ സ്പെയിസിനുവേണ്ടി നാടകം കളിക്കുന്ന ഒരു വ്യക്തിയല്ല. ഏതു കാര്യത്തിനും വ്യക്തമായ നിലപാടുള്ള ഒരു മത്സരാർത്ഥിയാണ്. നടനും നൃത്തകനുമായ ജോൺ ജേക്കബ് ആണ് ധന്യയുടെ ഭർത്താവ്. ധന്യയുടെ ബിഗ്‌ബോസ് വീട്ടിലെ പ്രകടനത്തെ പറ്റി ഫില്‍മിബീറ്റ് മലയാളത്തോട് സംസാരിക്കുകയാണ് ജോൺ ജേക്കബ്.

നല്ലൊരു ശതമാനം പ്രേക്ഷകർക്കും ധന്യയെ ഇഷ്ട്ടം

നല്ലൊരു ശതമാനം പ്രേക്ഷകർക്കും ധന്യയെ ഇഷ്ട്ടം തന്നെയാണെന്ന് ജോൺ വിശ്വസിക്കുന്നു. ധന്യ നന്നായി കളിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബിഗ് ബോസിൽ കയറിയപ്പോൾ തന്നെ ധന്യ വിജയിച്ചുവെന്നും ഇനി അങ്ങോട്ട് കിട്ടുന്ന എല്ലാ ദിവസവും ബോണസ് ആണ്.

ധന്യ ഷോയിൽ നൂറ് ദിവസം നിന്നാലും നിന്നിലെങ്കിലും സന്തോഷമാണെന്നാണ് ജോൺ പറയുന്നു.

നൂറു ദിവസം കഴിഞ്ഞാലും ജീവിതം ഉണ്ട് അതുകൊണ്ട് തന്നെ റിയൽ ആയി മാത്രം ബിഗ് ബോസിൽ നില്ക്കാൻ താൻ ധന്യയോട് പറഞ്ഞിരുന്നതായി ജോൺ വെളിപ്പെടുത്തി.

ബിഗ് ബോസ് വീട്ടിൽ ആരെയും വിശ്വസിക്കരുത്

ബിഗ് ബോസ് പ്രേക്ഷകരെ ഞെട്ടിപ്പിച്ച ഒന്നാണ് വീക്കിലി ടാസ്ക്കിനിടെ ധന്യയുടെ മൂക്കിൽ നിന്നും ചോരവന്ന സംഭവം. പ്രേക്ഷകർ പോലും അത്രമാത്രം അമ്പരന്നുപോയ സംഭവം ധന്യയുടെ ഭർത്താവിന് അത് എങ്ങനെയാവും സഹിച്ചത് എന്ന് ബിഗ് ബോസ് ആരാധകർ സമൂഹമാധ്യമങ്ങളിൽ ചോദിച്ചിരുന്നു.

ധന്യയുടെ കോൺഫിഡൻസ് തന്നെയാണ് ഇതിനു കാരണമെന്നാണ് ജോൺ ജേക്കബ് വ്യക്തമാക്കിയിരുന്നു. ധന്യ അത്യാവശ്യം ആരോഗ്യം ഉള്ള ആളാണെന്നും അതുകൊണ്ടുതന്നെ ബിഗ് ബോസ് വീട്ടിലെ ടാസ്ക്കുകൾ ചെയ്യാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ചെറിയ മുറിവുകൾ ഉണ്ടെന്ന് കരുതി ടാസ്ക്കിൽ നിന്നും പിന്മാറുന്ന സ്വഭാവക്കാരി അല്ലെന്നും ജോൺ പറഞ്ഞു. അന്ന് ടാസ്ക്കിലും പ്രേക്ഷകർ അത് തന്നെയാണ് കണ്ടത്.

ധന്യയോട് അഞ്ചു മിനിറ്റ് സംസാരിക്കാൻ ബിഗ് ബോസ് അവസരം തന്നാൽ എന്താവും സംസാരിക്കുക എന്ന അവതാരികയുടെ ചോദ്യത്തിന് വളരെ രസകരമായ മറുപടിയാണ് താരം നൽകിയത്.

ഷൂട്ടിങ്ങിനും മറ്റും ആവശ്യമായ തന്റെ വസ്ത്രങ്ങൾ വീട്ടിൽ എവിടെ ഇരിക്കുകയാണെന്ന് ആദ്യം ചോദിക്കുമെന്ന് താരം തമാശരൂപേണ പറഞ്ഞു.

ധന്യയോട് താൻ പറയാൻ ആഗ്രഹിക്കുന്ന കാര്യം ബിഗ് ബോസ് വീട്ടിൽ ആരെയും വിശ്വസിക്കരുത് എന്നതാണെന്നും ജോൺ ജേക്കബ് കൂട്ടിച്ചേർത്തു.

ബിഗ് ബോസ് വീട്ടിൽ മറ്റ് മത്സരാർത്ഥികളെ കുറിച്ചല്ലാതെ പുൽവാമയിലെ ഭീകരനെ പിടിച്ച കാര്യം പറയാൻ പറ്റുമോ

റോബിൻ ഫാൻസിന്റെ ആക്രമണത്തെ പറ്റിയും ജോൺ പറയുകയുണ്ടായി. ബിഗ് ബോസ് വീട്ടിലെ പലർക്കും ഫാൻസ്‌ ഉണ്ടെന്നും അവർ ധന്യയെ മനഃപൂർവം ഡീഗ്രേഡ് ചെയ്തിരുന്നതായും ജോൺ പറഞ്ഞു.

പെർഫോമൻസിലോ സ്വഭാവത്തിലോ ഒന്നും തന്നെ മോശമായ യാതൊന്നും ധന്യയിൽ കാണാൻ സാധിക്കില്ല ടാസ്ക്കുകളും നന്നായി ചെയ്യുന്നുണ്ട് അതുകൊണ്ട് ധന്യയെ വെഷം എന്നും പരദൂഷണം എന്നും പറഞ്ഞ് മുദ്രകുത്തുകയാണ് ഉണ്ടായതെന്ന് ജോൺ വ്യക്തമാക്കി.

ബിഗ് ബോസ് വീട്ടിൽ മറ്റ് മത്സരാർത്ഥികളെ കുറിച്ചല്ലാതെ പുൽവാമയിലെ ഭീകരനെ പിടിച്ച കാര്യം പറയാൻ പറ്റുമോ എന്ന് ജോൺ ചോദിക്കുന്നു.

താൻ ഇത് തന്റെ സൊസിൽ മീഡിയ പേജിൽ ചർച്ചക്ക് വെച്ച വിഷയമല്ല എന്നും തനിക്ക് എതിരെ മോശം കമെന്റുകൾ പറഞ്ഞവരെ ഇഗ്നോർ ചെയ്യുകയാണെന്നും താരം വെളിപ്പെടുത്തി.

കഴിഞ്ഞ ക്യാപ്റ്റൻസി ടാസ്ക്കിൽ ധന്യക്ക് കപ്പിനും ചുണ്ടിനും ഇടയിലാണ് ക്യാപ്റ്റൻസി സ്ഥാനം നഷ്ടമായത്. ഇതിൽ വിഷമം ഉണ്ടായിരുന്നോ എന്ന അവതാരികയുടെ ചോദ്യത്തിന് ധന്യക്ക് കിട്ടാത്തതിൽ അല്ല സൂരജിന് ക്യാപ്റ്റൻസി ലഭിക്കണം എന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്ന് ജോൺ ജേക്കബ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X