For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദില്‍ഷയുടെയും റോബിന്റെയും വിവാഹം നടക്കാന്‍ സ്വയംവര പൂജ നടത്തി; വീട്ടിലെ പ്രതികരണത്തെ കുറിച്ച് താരസഹോദരി

  |

  ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണ്‍ അമ്പത് ദിവസങ്ങള്‍ പിന്നിട്ടു. ഫൈനല്‍ ഫൈവില്‍ എത്താന്‍ സാധ്യതയുള്ള മത്സരാര്‍ഥികളില്‍ ഒരാളായി തുടക്കം മുതല്‍ പറയുന്ന താരമാണ് ദില്‍ഷ പ്രസന്നന്‍. റോബിനുമായിട്ടുള്ള സൗഹൃദത്തിന്റെ പേരിലും മറ്റുമാണ് ദില്‍ഷയുടെ പേര് പുറംലോകം ചര്‍ച്ചയാക്കിയത്.

  ദിൽഷയെ കെട്ടിക്കാൻ അമ്പലത്തിൽ നേർച്ച | Bigg Boss Malayalam Dilsha's Sister Interview | Part 2

  റോബിനും ദില്‍ഷയും വിവാഹം കഴിക്കണമെന്ന് പോലും ആഗ്രഹിക്കുന്നവര്‍ പുറത്തുണ്ടെന്നാണ് സഹോദരിയിപ്പോള്‍ പറയുന്നത്. ചിലർ ഇരുവരുടെയും പേരിൽ സ്വയംവര പുഷ്പാഞ്ജലി വരെ നടത്തിയിട്ടുണ്ടെന്നും ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുവേ ദിൽഷയുടെ സഹോദരി വ്യക്തമാക്കി..

  ദില്‍ഷയുടെ ലവ് ട്രാക്കിനെ പറ്റി വീട്ടിലെ സംസാരമിങ്ങനെ..

  ദിലുവിന്റെ ലവ് ട്രാക്കിനെ കുറിച്ച് കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ക്കത് തമാശയാണ്. അച്ഛനും അമ്മയും അങ്ങനെയേ എടുത്തിട്ടുള്ളു. ദിലുവിന് കല്യാണം കഴിക്കാന്‍ ഇഷ്ടമില്ലെന്ന് തോന്നുന്നു. ഒരിക്കല്‍ ദില്‍ഷയുടെ പ്രൊഫൈല്‍ മാട്രിമോണിയല്‍ സൈറ്റില്‍ ഞാന്‍ കൊടുത്തിരുന്നു. അതിലൊരാള്‍ ആലോചനയുമായി തിരിച്ച് വിളിച്ചു. ആ സമയത്ത് അവള്‍ എന്റെ കൂടെയുണ്ട്. എന്താണ് പറയേണ്ടതെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല.

  ഇപ്പോള്‍ വീട്ടിലില്ല. പിന്നീടൊരു ദിവസം വരാന്‍ പറഞ്ഞ് വെച്ചു. അതവള്‍ക്ക് മനസിലായി. എന്നെ കൊന്നില്ലെന്നേയുള്ളു. കല്യാണം കഴിക്കാന്‍ സമയം ആയിട്ടില്ലെന്നും ആവുമ്പോള്‍ പറയാമെന്നാണ് അവള്‍ പറഞ്ഞിട്ടുള്ളത്. ഒരു വര്‍ഷത്തെ സമയത്തിനുള്ളില്‍ അവള്‍ക്ക് ഇഷ്ടപ്പെട്ട ഒരാളെ കണ്ടെത്തട്ടേ എന്നും ചേച്ചി പറയുന്നു.

  റോബിനെ കല്യാണം ആലോചിച്ചാലോ എന്ന് പറയുമോ?

  അതിനെ കുറിച്ച് എനിക്ക് അറിയില്ല. അവളെന്തായാലും അങ്ങനെ പറയാന്‍ സാധ്യതയില്ല. ഇനിയിപ്പോള്‍ അങ്ങനെ പറയുമോന്ന് നോക്കാമെന്നും ചേച്ചി പറയുന്നു. റോബിന്റെയും ദില്‍ഷയുടെയും പ്രണയനിമിഷങ്ങള്‍ എന്ന് പറഞ്ഞ് യൂട്യൂബിലൂടെയും മറ്റുമൊക്കെ വീഡിയോസ് വരാറുണ്ട്. അതൊരു സിനിമ കാണുന്നത് പോലെയാണ് ഞങ്ങള്‍ കാണുന്നത്. അവിടെ അനിയത്തിയാണെന്ന് തോന്നിയിട്ടില്ല.

  തുടക്കത്തില്‍ ബിഗ് ബോസിനുള്ളില്‍ ഉള്ളവര്‍ റോബിനെയും ദില്‍ഷയെയും തെറ്റിദ്ധരിച്ചിരുന്നു. ഇപ്പോള്‍ കുറേ മാറ്റം വന്നു. ധന്യ, റോണ്‍സന്‍ ഓക്കെ മാറി. റോണ്‍സനെ ദിലുവിനെ മുന്നേ അറിയാം. പക്ഷേ റോണ്‍സന്‍ വരെ ദിലുവിനെ കുറിച്ച് മോശമായി പറഞ്ഞത് എനിക്ക് വിഷമമായെന്നാണ് ചേച്ചി പറയുന്നത്.

  Also Read: ജാസ്മിനുമായി ദില്‍ഷ കൂടുതല്‍ അടുത്തു; വൈല്‍ഡ് കാര്‍ഡ് വന്നതോടെ റോബിനുമായി വഴക്കിട്ട് ദില്‍ഷ

  സ്വയംവര പുഷ്പാഞ്ജലി വരെ നടത്തിയിട്ടുണ്ട്..

  റോബിനും ദില്‍ഷയും നല്ല മാച്ചാണ്, മേഡ് ഫോര്‍ ഈച്ച് അദറാണ്. നിങ്ങള്‍ എങ്ങനെയെങ്കിലും അവരെ കെട്ടിക്കണം തുടങ്ങി ഒത്തിരി മെസേജുകള്‍ ഇന്‍സ്റ്റാഗ്രാമിലൂടെ വരാറുണ്ട്. അവര്‍ രണ്ടാളുടെയും പേരില്‍ സ്വയംവര പുഷ്പാഞ്ജലി വരെ നടത്തിയവരുണ്ട്. എന്നിട്ട് അതിന്റെ രസീത് ഞങ്ങള്‍ക്ക് അയച്ച് തന്നതായി സഹോദരി വ്യക്തമാക്കി.

  Also Read: ധനുഷിന്റെ കൂടെയുള്ള കിടപ്പറ ദൃശ്യം എത്ര തവണ ചെയ്തു? വിമര്‍ശകന്റെ വായടപ്പിച്ച് നടി മാളവിക

  ദില്‍ഷയുടെ വ്യക്തിത്വത്തെ കുറിച്ച് സഹോദരി

  എന്ത് കാര്യത്തിനും പെട്ടെന്ന് ഇമോഷണല്‍ ആകുന്ന വ്യക്തിയാണ് ദില്‍ഷ. അച്ഛന്‍ ദിലൂ എന്ന് വിളിച്ചാല്‍ മതി. അപ്പോഴെക്കും അവള്‍ കരയാന്‍ തുടങ്ങും. ബിഗ് ബോസില്‍ അവള്‍ കരയുന്ന സീനുകള്‍ ഒന്നും കാണാറില്ല. അതാണ് ഏറ്റവും വേദനിപ്പിക്കുന്നതെന്നാണ് സഹോദരി പറഞ്ഞത്.

  അഭിമുഖത്തിൻ്റെ പൂർണരൂപം വായിക്കാം

  English summary
  Bigg Boss Malayalam Season 4: Dilsha's Sister Shimna About Dilsha And Robin's Marriage Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X