For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരിക്കും ജാസ്മിന് വെറുപ്പ് തോന്നാനുള്ള കാരണം, മനസിലുള്ളത് പറഞ്ഞ് ഡോക്ടര്‍, തനിക്ക് വൈരാഗ്യമില്ല

  |

  'അവള്‍ അന്ന് കെട്ടിപ്പിടിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത് ഇപ്പോള്‍ സത്യമായിരിക്കുകയാണ്' എന്ന് പറഞ്ഞ് കൊണ്ടാണ് സഹമത്സരാര്‍ത്ഥിയായ ജാസ്മിന്‍ എം മൂസയെ കുറിച്ച് റോബിന്‍ സംസാരിച്ച് തുടങ്ങിയത്. ഷോയിലായിരിക്കുമ്പോള്‍ പരസ്പരം പോരടിച്ചിട്ടുണ്ടെങ്കിലും തനിക്ക് ജാസ്മിനോട് ഒരു പ്രശ്‌നവുമില്ലെന്ന് തുറന്ന് പറയുകയാണ് റോബിനിപ്പോള്‍. കൂടാതെ തങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയത് എവിടെ നിന്നാണെന്ന് അറിയില്ലെന്നും അല്‍പമൊന്ന് ആലോചിച്ച ശേഷം ഡോക്ടര്‍ മറുപടി പറഞ്ഞു. ഫില്‍മീബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

  Also Read:ദില്‍ഷയുടെ ചേച്ചിയെ രണ്ട് തവണ വിളിച്ചു; ഫോണ്‍ എടുത്തില്ല, മുപ്പത് ദിവസത്തിന് ശേഷം തീരുമാനം അറിയാം

  ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ ഇരുവശങ്ങളാണ് റോബിനു ജാസ്മിനും. ഒന്നിച്ച് ഹൗസിലെത്തിയ ഇവര്‍ പടിയിറങ്ങിയതും ഏകദേശം ഒരുമിച്ചാണ്. 'ഒരാള്‍ ഷോയില്‍ നിന്ന് ഇറങ്ങി പോകുന്നു അടുത്തയാളെ ഇറക്കി വിടുന്നു' സംഭവ ബഹുലമായ ആ വാരത്തെ കുറിച്ച് ഡോക്ടർ ഒരിക്കല്‍ കൂടി ഓര്‍മിച്ചു.

  അകത്ത് ഇരുന്ന് പുറത്ത് എന്തൊക്കെയേ സംഭവിക്കുന്നത് കേള്‍ക്കാമായിരുന്നു എന്നാല്‍ എന്താണ് നടക്കുന്നതെന്ന് കൃത്യമയി അറിയാന്‍ സാധിച്ചെന്നും ജാസ്മിന്റെ ഇറങ്ങിപ്പോക്കിനെ കുറിച്ച് ഡോക്ടർ പറഞ്ഞു.

  Also Read:ഏറെ വേദന സഹിച്ചാണ് ഡോക്ടര്‍ ഇവിടെ നിന്നത്, അത് ആലോചിക്കുമ്പോഴാണ് കൂടുതല്‍ വിഷമം

  Also Read: മോഹന്‍ലാല്‍ വഴക്ക് പറഞ്ഞതില്‍ വേദനയുണ്ടോ; ആദ്യമായി മനസിലുള്ളത് തുറന്ന് പറഞ്ഞ് ഡോക്ടര്‍

  ഷോയില്‍ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷവും റോബിന് മനസിലാവാത്ത കാര്യം ജാസ്മിന് തന്നോടുള്ള ശത്രുതയെ കുറിച്ചാണ്. 'പലപ്പോഴും ചോദിച്ചിട്ടുണ്ടെങ്കിലും അപ്പോഴല്ലാം സംസാരിക്കാതെ ഒഴിഞ്ഞു മാറുകയായിരുന്നു. ഒരു ദിവസം പിന്നാലെ നടന്ന് കാര്യം തിരക്കി, എന്നാല്‍ തൊട്ട് അടുത്ത് ദിവസം വൈല്‍ഡ് കാര്‍ഡ് വീട്ടില്‍ എത്തി; ഡോക്ടര്‍ പറഞ്ഞത് നിര്‍ത്തി.

  Dr. Robin Ready For Re-Entry 🔥 | ദിൽഷയെ സ്വന്തമാക്കാനുള്ള ട്രിക്ക് വെളിപ്പെടുത്തി റോബിൻ | *Interview

  ജാസ്മിന്‍ ഇപ്പോഴും ഡോക്ടറെ ശത്രുപാളയത്തിലാണ് നിര്‍ത്തിയിരിക്കുന്നതെങ്കിലും തിരിച്ച് അങ്ങോട്ട് ഒരു പ്രശ്‌നവുമില്ല. ബിഗ് ബോസ് ഹൗസില്‍ ഇരുവരും പലതവണ ഏറ്റുമുട്ടിയിട്ടുണ്ടെങ്കിലും ജാസ്മിനോട് ഒരു മൃദു സമീപനമാണ് ഡോക്ടറിനുളളത്. അത് ഷോയില്‍ നില്‍ക്കാനുള്ള സ്ട്രറ്റജിയായിട്ടായിരുന്നു പലരും അന്ന് വിലയിരുത്തിയത്. എന്നാല്‍ അത് അങ്ങനെയല്ലെന്ന് ഡോക്ടർ പറയാതെ തന്നെ പറഞ്ഞിരിക്കുകയാണ്.

  ഇത്രയേറെ പ്രശ്നങ്ങള്‍ സംഭവിച്ചിട്ടും ജാസ്മിന്‍ അടിസ്ഥാനപരമായി പാവമാണെന്നുള്ള അഭിപ്രായത്തില്‍ തന്നെയാണ് ഡോക്ടര്‍.

  'തന്നോട് സംസാരിക്കാന്‍ ഇഷ്ടമില്ലായിരിക്കും. ചിലർക്ക് ചിലരോട് കാരണമില്ലാതെ ശത്രുത തോന്നാം. തന്നോട് ഒരുപക്ഷെ അങ്ങനെയായിരിക്കും'; ഡോക്ടർ പറഞ്ഞു.

  ജാസമിന് നേരെ വിരല്‍ ചൂണ്ടാത്ത രീതിയിലായിരുന്നു റോബിന്റെ ഓരോ വാക്കുകളും. തനിക്ക് ആരോടും ഒരു വൈരാഗ്യമില്ലെന്നും ഡോക്ടര്‍ ആവര്‍ത്തിച്ചു.

  ജാസ്മിനെ പോലെയല്ല റിയാസിനോടുളള ഡോക്ടറിന്റെ കാഴ്ചപ്പാട്.താന്‍ പോയതിന് ശേഷം റിയാസ് റോണ്‍സണോട് പറഞ്ഞത് സത്യസന്ധമായിട്ടല്ലെന്നാണ് റോബിന്റെ നിരീക്ഷണം.

  'മികച്ച രീതിയില്‍ ഗെയിം കളിക്കുന്ന ആളാണ് റിയാസ്. അതിനാല്‍ തന്നെ താന്‍ പോയതിന് ശേഷ പറഞ്ഞത് ഒരു ഗെയിം സ്ട്രറ്റജിയാണ്. പുറത്ത് നിന്ന് ഗെയിം കണ്ടതിന് ശേഷം ഹൗസിനുള്ളില്‍ എത്തിയ ആളാണെന്നും റിയാസ്'; അഭിപ്രായം വ്യക്തമാക്കി കൊണ്ട് പറഞ്ഞു.

  ഇത്ര നേരത്തെ ഷോയില്‍ നിന്ന് പോകുമെന്ന് ഡോക്ടര്‍ വിചാരിച്ചില്ല. അവസാന നിമിഷം പോലും ഒരു ട്വിസ്റ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വിചാരിച്ചതിന് വിപരീതമായിട്ടാണ് ഹൗസില്‍ നടന്നതെന്നും ബിഗ് ബോസ് ഷോയില്‍ നിന്ന് പുറത്താക്കിയതിനെ കുറിച്ച് ഡോക്ടര്‍ പറഞ്ഞ് നിർത്തി.

  ഷോയില്‍ നിന്ന് അപ്രതീക്ഷിതമായി പുറത്ത് വന്നതെങ്കിലും ഇപ്പോള്‍ ഹാപ്പിയാണ്. കാരണം ലക്ഷങ്ങള്‍ വിലയുള്ള സമ്മാനങ്ങളെക്കാളും കേരളത്തില ജനങ്ങളുടെ ഹൃദയത്തില്‍ സ്ഥാനം ഉറപ്പിക്കാന്‍ പറ്റിയതിലുള്ള സന്തോഷത്തിലാണ്. ഒറ്റയ്ക്ക് മുംബൈയിലേയ്ക്ക് പറന്ന റോബിനെ തിരിച്ച് വരവില്‍ അനന്തപുരിയില്‍ കാത്തിരുന്നത് നൂറ് കണക്കിന് ജനങ്ങളാണ്‌.

  Read more about: bigg boss malayalam season 4
  English summary
  Bigg Boss Malayalam Season 4 Dr Robin Opens Up About Reson behind Why Jasmin Hate Him, went viral
  IIFA Banner
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X