റോബിന്‍ വിജയിക്കുമെന്ന് പറഞ്ഞതാണ് അവരെ വിഷമിപ്പിച്ചത്; ഒട്ടും പ്രതീക്ഷിക്കാത്ത സംഭവമെന്ന് റോബിന്റെ വല്യച്ഛന്‍

ബിഗ് ബോസ് മലയാളം നാലാം സീസണ്‍ വിന്നറെന്ന് കരുതിയ റോബിന്‍ രാധകൃഷ്ണന്‍ മത്സരത്തില്‍ നിന്നും പുറത്തായിരിക്കുകയാണ്. രജിത് കുമാറിന് ലഭിച്ചത് പോലെ വലിയൊരു സ്വീകരണത്തോട് കൂടിയാണ് റോബിന്‍ നാട്ടില്‍ കാല് കുത്തിയതും. പ്രേക്ഷകരുടെ മനസില്‍ റോബിന്‍ വിജയിച്ചു എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്.

Recommended Video

Dr. Robin's Real Behaviour | ബിഗ്ബോസ് റോബിനെ ദേഷ്യക്കാരനാക്കി | *BiggBoss | FilmiBeat Malayalam

എന്നാല്‍ റിയാസും ജാസ്മിനും ചേര്‍ന്ന് നടത്തിയ ഗെയിമിന്റെ ഭാഗമാണ് റോബിന്‍ പുറത്തായതിന് കാരണമെന്നാണ് താരത്തിന്റെ വല്യച്ഛന്‍ പറയുന്നത്. ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രതികരണത്തില്‍ സംസാരിക്കവേയാണ് റോബിന്റെ ബന്ധുക്കള്‍ ബിഗ് ബോസിനെ കുറിച്ച് പറഞ്ഞത്.

റോബിന്‍ വളരെ ശാന്തനും നല്ല സ്വഭാവവുമാണ്

'റോബിന്‍ വളരെ ശാന്തനും നല്ല സ്വഭാവവുമാണ്. ബിഗ് ബോസില്‍ പോയതിന് ശേഷമാണ് ഇത്രയും ദേഷ്യത്തോടെ കാണുന്നത്. ചെറുപ്പത്തിലൊക്കെ വളരെ ആക്ടീവായിട്ടുള്ള ആളായിരുന്നു റോബിന്‍. ഷോ യില്‍ എത്തിയതിന് ശേഷം ജാസ്മിനും റിയാസും ചേര്‍ന്ന് നടത്തിയ പരിപാടിയാണ്. ലക്ഷ്മിപ്രിയ, ധന്യ, ദില്‍ഷ ഇവരൊക്കെ റോബിനെ കുറിച്ച് പറയുന്നത് കേട്ടാല്‍ മതി. രോഗികളോടൊക്കെ വളരെ ക്ഷമയോടെ സംസാരിക്കുന്ന ആളാണ് റോബിന്‍'.

 റോബിന്‍ പുറത്തായത് ഒരിക്കലും പ്രതീക്ഷിച്ചില്ല

റോബിന്‍ പുറത്തായത് ഒരിക്കലും പ്രതീക്ഷിച്ചില്ല. ഗെയിമൊക്കെ മനോഹരമായിരുന്നു. ബിഗ് ബോസില്‍ കണ്ട റോബിനും നാട്ടിലെ റോബിനും വേറെയാണ്. വിന്നറാവുമെന്ന് വന്നപ്പോഴാണ് എല്ലാവരും കൂടി സ്‌പ്രേ അടിക്കുന്നത്. ശ്വാസം കിട്ടാതെ പുറത്തിറങ്ങിയപ്പോള്‍ റിയാസ് അങ്ങോട്ടാണ് ചെന്നത്. പിടിച്ച് തള്ളിയപ്പോള്‍ എന്നെ അടിച്ചു എന്ന് റിയാസ് പറഞ്ഞു. ആരായാലും ആ സമയത്ത് അങ്ങനെയേ പെരുമാറുകയുള്ളു.

വലിയ പിന്തുണയാണ് റോബിന് ലഭിച്ചത്

വലിയ പിന്തുണയാണ് റോബിന് ലഭിച്ചത്. എയര്‍പോര്‍ട്ടില്‍ വന്ന ആളുകളെ കണ്ടാല്‍ തന്നെ അത് അറിയാം. സെക്യൂരിറ്റിയുടെ അകമ്പടിയോടെയാണ് അതിനകത്ത് നിന്നും റോബിന് പുറത്ത് കടക്കാന്‍ സാധിച്ചത്. റിയാസിന് ഇപ്പോള്‍ പേടിയുണ്ട്. നാട്ടുകാര്‍ അവന് വോട്ട് ചെയ്യുമോന്ന് അറിയില്ലല്ലോ. റോബിന്‍ അകത്ത് വരുമെന്ന് കരുതിയിട്ടാവും ജാസ്മിന്‍ പുറത്തേക്ക് പോയത്.

റിയാസ് വന്നത് ശരിക്കും അടി ഉണ്ടാക്കാനാണെന്ന് റോബിന്‍ മോഹന്‍ലാലിനോട് പറഞ്ഞിട്ടുണ്ട്

റിയാസ് വന്നത് ശരിക്കും അടി ഉണ്ടാക്കാനാണെന്ന് റോബിന്‍ മോഹന്‍ലാലിനോട് പറഞ്ഞിട്ടുണ്ട്. അതുവരെ ആരും അവിടെ അങ്ങനൊരു പ്രശ്‌നം പറഞ്ഞിട്ടില്ല. ഇതെല്ലാം കഴിഞ്ഞിട്ട് റോബിന്റെ മുന്നില്‍ പോയിരുന്നു. നീ എന്തിനാണ് ഇനിയും ഇവിടെ വന്നിരിക്കുന്നതെന്ന് റിയാസിനോട് ലക്ഷ്മിപ്രിയ ചോദിക്കുന്നുണ്ട്. ഒരു അടി അടിക്കട്ടെ എന്ന് കരുതിയാണ് റിയാസ് അങ്ങനെ ചെയ്തത്. ബിഗ് ബോസിലെ ആദ്യ അനുഭവമാണ്. വഴക്കുകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇങ്ങനെ ടീമായി പുറത്താക്കുന്നത് ആദ്യമാണ്.

റോബിന്‍ വിന്നര്‍ ആവുമെന്ന് പറഞ്ഞത് എല്ലാവര്‍ക്കും വിഷമമായി

റോബിന്‍ വിന്നര്‍ ആവുമെന്ന് പറഞ്ഞത് എല്ലാവര്‍ക്കും വിഷമമായി. അഖിലടക്കമുള്ളവര്‍ക്ക് വിഷമം തോന്നി. ബിഗ് ബോസില്‍ പോവുന്നതിന് മുന്‍പ് കുറച്ച് നാള്‍ ആശുപത്രിയില്‍ നിന്നും ലീവ് എടുത്തിരുന്നു. പല പരിപാടികളിലും റോബിന്‍ പങ്കെടുക്കാന്‍ പോവും. ഔട്ട് ആവുമെന്ന് ഒരിക്കലും കരുതിയില്ലെന്നാണ് റോബിന്റെ വല്യച്ഛന്‍ പറയുന്നത്.

അഭിമുഖത്തിൻ്റെ പൂർണരൂപം കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X