ഞാന്‍ പൊസ്സസീവാണ്, ആ ടാസ്‌ക് എന്നെ ചൊറിയാന്‍ വേണ്ടി; ദില്‍ഷ-ബ്ലെസ്‌ലി സൗഹൃദം ഇഷ്ടമല്ലെന്ന് റോബിന്‍

ബിഗ് ബോസ് മലയാളം സീസണ്‍ 4-ല്‍ പ്രേക്ഷകര്‍ ഏറെഷ്ടപ്പെട്ട ജോടികളാണ് ദില്‍ഷ-റോബിന്‍ കോംബോ. റോബിന്‍ തന്റെ പ്രണയം ദില്‍ഷയോട് തുറന്നുപറഞ്ഞിരുന്നുവെങ്കിലും തനിയ്ക്ക് സുഹൃത്തായി മാത്രമേ കാണാന്‍ സാധിക്കൂ എന്ന് പറഞ്ഞായിരുന്നു ദില്‍ഷ ആ പ്രണയാഭ്യര്‍ത്ഥന തുടക്കത്തില്‍ തട്ടിയെറിഞ്ഞത്. പക്ഷെ, ഷോ മുന്നേറുമ്പോള്‍ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറിയ കാഴ്ചയാണ് പ്രേക്ഷകര്‍ കണ്ടത്. പലപ്പോഴും റോബിനെ തര്‍ക്കങ്ങളില്‍നിന്ന് സമാധാനിപ്പിച്ച് പിന്നോട്ട് വലിക്കുന്നതും ദില്‍ഷയായിരുന്നു.

അതേസമയം ഷോയില്‍ നിന്ന് പുറത്തുവന്ന റോബിന് ദില്‍ഷയെക്കുറിച്ച് സംസാരിക്കാന്‍ നൂറ് നാവാണ്. ഹൗസിനുള്ളില്‍ തനിക്കേറ്റവും അടുപ്പമുണ്ടായിരുന്നത് ദില്‍ഷയോടായിരുന്നുവെന്ന് പറയുകയാണ് ഇപ്പോള്‍ റോബിന്‍. മലയാളം ഫില്‍മിബീറ്റിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലായിരുന്നു റോബിന്‍ തന്റെ ഭാവി പരിപാടികളെക്കുറിച്ചും ദില്‍ഷയെക്കുറിച്ചും മനസ്സ് തുറന്നത്.

ദില്‍ഷയെക്കുറിച്ച്

റോബിന്റെ വാക്കുകളില്‍ നിന്നും: ' ദില്‍ഷയ്ക്ക് ഒരുപാട് ഗുണങ്ങളുണ്ട്. ദില്‍ഷ ആര്‍ക്കെങ്കിലും ദോഷം വരണം എന്ന് വിചാരിച്ച് പെരുമാറുന്ന ഒരാളല്ല. വളരെ ശാന്തസ്വഭാവമാണ് ദില്‍ഷയുടേത്. കുടുംബത്തെ വളരെയധികം സ്‌നേഹിക്കുന്ന, ദൈവവിശ്വാസമുള്ള ആളാണ് ദില്‍ഷ. ഒരാള്‍ എങ്ങനെയോ അങ്ങനെ തന്നെ ഇഷ്ടപ്പെടുന്ന ഒരാളാണ്. ഗോസിപ്പ് പറയുന്നതൊന്നും അവള്‍ക്ക് ഇഷ്ടമല്ല.'

കുറച്ച് മണ്ടത്തരവും കുറുമ്പും ഒക്കെയുണ്ടെങ്കിലും അവള്‍ ചെയ്യുന്ന എന്തും തനിക്ക് ഇഷ്ടമാണെന്ന് പറയുകയാണ് റോബിന്‍. ഇനി അഥവാ ദേഷ്യപ്പെട്ടാലും കുഴപ്പമില്ല, അതും വളരെയിഷ്ടമാണ്. റോബിന്‍ തുറന്നു പറയുന്നു.

ഇഷ്ടമല്ലാത്ത കാര്യം

'എനിക്ക് ദില്‍ഷയില്‍ ആകെ ഇഷ്ടപ്പെടാത്ത കാര്യം ബ്ലെസ്‌ലിയുമായുള്ള ഫ്രണ്ട്ഷിപ്പാണ്. അതില്‍ ഞാന്‍ കുറച്ച് പൊസ്സസീവാണ്. അതാണ് സത്യം.'

കഴിഞ്ഞ ദിവസം ബ്ലെസ്‌ലിയും ദില്‍ഷയും സ്‌പോണ്‍സേഡ് ടാസ്‌ക്കിന്റെ ഭാഗമായി ഡാന്‍സ് കളിച്ചതും പിന്നീട് കാന്റില്‍ ലൈറ്റ് ഡിന്നറില്‍ ഒന്നിച്ചിരുന്നതുമെല്ലാം അറിഞ്ഞപ്പോള്‍ റോബിന് അമ്പരപ്പായിരുന്നു. ഞാനൊരു കാന്‍ഡില്‍ ലൈറ്റ് ഡിന്നര്‍ ചോദിച്ചപ്പോള്‍ അവള്‍ തന്നില്ല. ഇപ്പോള്‍ ബ്ലെസ്‌ലിയ്‌ക്കൊപ്പം ഒന്നിച്ചിരുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ റോബിന് കുറച്ച് അസൂയയുണ്ട് എന്ന് തോന്നുന്നു. അത് എന്നെ ചൊറിയാന്‍ വേണ്ടി ഇട്ടതാണെന്ന് പറയുകയാണ് റോബിന്‍. പിന്നെ ടാസ്‌ക്കിനെ ടാസ്‌ക്കായി കണ്ടാല്‍ മതിയെന്ന് പറഞ്ഞ് സമാധാനിക്കുകയാണ് റോബിന്‍.

ദില്‍ഷയുടെ ചേച്ചിയ്ക്കും ചേട്ടനുമൊക്കെ റോബിനെ വലിയ ഇഷ്ടമാണന്ന് പറഞ്ഞപ്പോള്‍ റോബിന് സന്തോഷമായി. ദില്‍ഷ ഓക്കെ പറഞ്ഞാല്‍ അപ്പോള്‍ കല്യാണമെന്നാണ് അവര്‍ പറയുന്നത്. അത് നല്ലകാര്യമാണെന്നും അവര്‍ പറയുന്നത് കേള്‍ക്കാന്‍ ഞാനും ബാധ്യസ്ഥനാണെന്നായിരുന്നു റോബിന്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.

Recommended Video

Dr. Robin's Response To Marriage Proposal ❤️ | ദിൽഷയുടെ ചേച്ചി വഴി എല്ലാം സെറ്റ് | *Interview
റോബിന്‍ രാജാവ്, ദില്‍ഷ റാണി

'റോബിന്‍ രാജാവും ദില്‍ഷ റാണിയുമായി ഇരുന്നാല്‍ മതി, അതിനിടയില്‍ വില്ലന്‍ വേണ്ട. ബ്ലെസ്‌ലി എന്റെ അനിയനെപ്പോലെയാണ്. എപ്പോഴെങ്കിലും കാണുന്ന അനിയന്‍. അത്രയും മതിയെന്നാണ് പറയുന്നത്. ബ്ലെസ്‌ലിയുമായുള്ള ദില്‍ഷയുടെ ഡാന്‍സ് ഞാന്‍ ഇതുവരെ കണ്ടില്ല. അതു കണ്ട് കഴിഞ്ഞാല്‍ എന്റെ മനസ്സമാധാനം മുഴുവന്‍ പോകും. എങ്കിലും എപ്പോഴെങ്കിലും കാണുമെന്നാണ് റോബിന്‍ പറയുന്നത്.

'പുറത്തായതില്‍ എനിക്ക് വിഷമമില്ല. കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് ഓര്‍ത്ത് വിഷമിക്കാന്‍ എനിക്ക് താത്പര്യവുമില്ല. പുറത്തിറങ്ങിയപ്പോള്‍ എനിക്ക് ലഭിച്ച സ്വീകരണം വലിയ സന്തോഷമാണ് നല്‍കിയത്. മൂന്നുവര്‍ഷത്തോളം സീസണുകളെല്ലാം കണ്ട് പ്രേക്ഷകരുടെ മനോഭാവത്തെക്കുറിച്ച് ഞാന്‍ വ്യക്തമായി മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് അകത്തുകയറിയിട്ടും പതറാതിരുന്നത്. അതിന്റെ സൂചനകളും എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചിരുന്നു. എന്തുകൊണ്ടോ എന്റെ പ്ലാനുകളെല്ലാം വിജയിച്ചു, അതാണ് പുറത്തിറങ്ങിയപ്പോള്‍ എനിക്ക് ലഭിച്ച പ്രേക്ഷകസ്വീകാര്യതയില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത്.' റോബിന്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X