For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബ്ലെസ്ലിയെ കെട്ടണമെന്ന് പറഞ്ഞ് ഒരുപാട് പെണ്‍കുട്ടികള്‍ വന്നു; അവന്‍ ആരെയും നിരാശപ്പെടുത്തില്ലെന്ന് ഉമ്മ

  |

  ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ റണ്ണറപ്പായിരിക്കുകയാണ് ബ്ലെസ്ലി. മുഹമ്മദ് ദിലിജിയന്‍ ബ്ലെസ്ലി എന്ന പേരിലൂടെ തന്നെ വ്യത്യസ്തനായ താരം നല്ലൊരു ഗായകനാണ്. യുവതലമുറയില്‍ നിന്നും മാതൃകാപരമായ നിമിഷങ്ങള്‍ നല്‍കി കൊണ്ടാണ് താരം ഹൗസിനകത്ത് നിന്നത്. ഇടയ്ക്ക് ചില വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും അതെല്ലാം പെട്ടെന്ന് തന്നെ മാറുന്ന കാഴ്ചയാണ് കണ്ടത്.

  Recommended Video

  ഒന്നാം സ്ഥാനം കിട്ടാത്തതിൽ സങ്കടം ഉണ്ടോ? ബ്ലെസ്ലിയുടെ ഉമ്മ പറയുന്നു

  മകന് രണ്ടാം സ്ഥാനമാണ് ലഭിച്ചതെങ്കിലും അതില്‍ സന്തുഷ്ടരാണെന്ന് പറയുകയാണ് ബ്ലെസ്ലിയുടെ ഉമ്മ. പണത്തിനെക്കാളും വലുതായി ഒത്തിരി സ്‌നേഹം ലഭിച്ചതാണ് പ്രധാനമെന്നും ഉമ്മ പറയുന്നു. ബ്ലെസ്ലിയെ സ്വീകരിക്കാനായി എയര്‍പോര്‍ട്ടില്‍ എത്തിയ താരമാതാവ് ഫില്‍മിബീറ്റ് മലയതാളത്തിന് നല്‍കിയ പ്രതികരണത്തിലൂടെയാണ് മനസ് തുറന്നത്. നിരവധി പെണ്‍കുട്ടികളില്‍ നിന്നും വിവാഹാഭ്യര്‍ഥന വന്നതിനെ പറ്റിയും ഉമ്മ സൂചിപ്പിച്ചു.

   umma-blesslee


  ബ്ലെസ്ലി ബിഗ് ബോസില്‍ നൂറ് ദിവസം തികച്ച് പുറത്തേക്ക് വന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്നാണ് ഉമ്മ പറയുന്നത്. ഇത്രയും പിന്തുണ ഞാന്‍ പ്രതീക്ഷിച്ചിട്ടില്ല. അവസാന നിമിഷം ബ്ലെസ്ലി വിജയിക്കാത്തതില്‍ സങ്കടമൊന്നുമില്ല. ബിഗ് ബോസ് അല്ലേ, ഇവിടുത്തെ കാര്യം തീരുമാനിക്കുന്നത് പ്രേക്ഷകരാണ്.

  ഇത്രയൊക്കെ കണ്ടതിന് ശേഷം ഞാനെന്തിനാണ് വിഷമിക്കുന്നത്. അവന് പൈസ കിട്ടിയില്ലെന്നല്ലേ ഉള്ളു. എന്തോരം സ്‌നേഹമാണ് ലഭിച്ചത്-ഉമ്മ പറയുന്നു.

  പ്രേക്ഷകരുടെ വിധി പോലെയാണ് ബിഗ് ബോസില്‍ കാര്യങ്ങള്‍ നടക്കുക. എയര്‍പോര്‍ട്ടില്‍ വരുമ്പോള്‍ ഇത്രയും സ്വീകരണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചില്ല. ലോക മലയാളികള്‍ക്ക് ഞാന്‍ നന്ദി പറയുകയാണെന്നും ബ്ലെസ്ലിയുടെ ഉമ്മ പറഞ്ഞു.

  Also Read: രാജകുടുംബമായ ക്രിക്കറ്റ് താരവുമായി പ്രണയത്തിലായി; നടി മാധുരി ദീക്ഷിതിന്റെ പ്രണയം തകര്‍ന്നതിന് കാരണമിത്

  blesslee

  ബ്ലെസ്ലിയുടെ വനിതാ ആരാധികമാരോട് ഉമ്മയ്ക്ക് പറയാനുള്ളത്..

  ബ്ലെസ്ലി ആരെയും നിരാശപ്പെടുത്തില്ലെന്നാണ് തോന്നുന്നത്. ബ്ലെസ്ലിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഒത്തിരി പേരുടെ മെസേജ് ഉമ്മയുടെ ഫോണിലേക്ക് വന്നിരുന്നു.

  Also Read: സല്‍മാന്‍ ഖാന്‍ വിവാഹം കഴിക്കാത്തതിന് കാരണം ഈ നടിയാണ്; പ്രമുഖ നടിയെ വിവാഹം കഴിക്കുന്നതിനെ പറ്റി നടൻ പറഞ്ഞത്

  വീട്ടിലും ബ്ലെസ്ലി ഇങ്ങനൊക്കെ തന്നെയാണ്. ആരോടും പൊട്ടിത്തെറിക്കാറില്ല. ഇടയ്ക്ക് തഗ്ഗ് ഒക്കെ പറയും. രണ്ട് വര്‍ഷം മുന്‍പുള്ള ബ്ലെസ്ലി അങ്ങനെയായിരുന്നു. പിന്നെ അവന്‍ ഡൗണ്‍ ആയി പോയി. ഇപ്പോള്‍ ആ ബ്ലെസ്ലി തിരിച്ച് വന്നിരിക്കുകയാണെന്നും ഉമ്മ സൂചിപ്പിച്ചു.

  Also Read: ഓരോ അടി കിട്ടിയപ്പോഴും ഞാനത് പറഞ്ഞ് കൊണ്ടേയിരുന്നു; അഭിനയിക്കാന്‍ പോയതിന് കിട്ടിയ അടിയെ കുറിച്ച് നടി സീനത്ത്

  അതേ സമയം ബ്ലെസ്ലിയ്ക്ക് സ്വീകരണം ഒരുക്കാനെത്തിയ ആരാധകരെ കണ്ട സന്തോഷത്തിലാണ് സഹോദരി. ആരും ഉണ്ടാവില്ലെന്നാണ് കരുതിയത്. പക്ഷേ ഒത്തിരി പേര്‍ വന്നു. ആള്‍ക്കാരുടെ ഇടയില്‍ നിന്നും സഹോദരനെ കാണാന്‍ പോലും സാധിച്ചില്ല.

  കാറില്‍ കയറിയതിന് ശേഷമാണ് കണ്ടത്. ടെലിവിഷനില്‍ ബ്ലെസ്ലിയാണ് വിന്നര്‍ എന്ന് പറയുന്നതിന് മുന്‍പേ അക്കാര്യം അറിഞ്ഞിരുന്നു. ഡെയ്‌സി മെസേജ് അയച്ച് പറഞ്ഞതാണ്. പിന്നെ ഇതുവരെ എത്തിയല്ലോ, അത് തന്നെ വലിയ കാര്യമാണ്.

  English summary
  Bigg Boss Malayalam Season 4 Fame Blesslee's Mother Reacting His Victory
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X