For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദില്‍ഷയുടെ ചേച്ചിയെ രണ്ട് തവണ വിളിച്ചു; ഫോണ്‍ എടുത്തില്ല, മുപ്പത് ദിവസത്തിന് ശേഷം തീരുമാനം അറിയാം

  |

  'ദില്‍ഷയുമായുള്ള എല്ലാ നിമിഷങ്ങളും എനിക്ക് പ്രിയപ്പെട്ടതാണ്'. മുഖം നിറഞ്ഞുള്ള സ്വതസിദ്ധമായ ചിരിയോടെ റോബിൻ പറഞ്ഞു തുടങ്ങി. എഴുപത് ദിവസം നീണ്ട ബിഗ്‌ ബോസ് ജീവിതത്തിൽ ഉപേക്ഷിക്കാതെ നെഞ്ചേറ്റിയ ഇഷ്ടമാണത്. ഒന്നാമനായി കപ്പ് ഉയർത്തിയ ആവേശമാണ് മനസ്സിൽ ഒളിപ്പിച്ച ഇഷ്ട്ടം പറയുമ്പോൾ ഡോക്ടറിൽ പ്രകടമായത്. ഒട്ടേറെ മനുഷ്യരുടെ ഹൃദയവുമായാണ് റോബിൻ നിർമ്മിത ലോകത്തുനിന്നും യാഥാർഥ്യത്തിലേക്ക് ഇറങ്ങി വന്നത്. എണ്ണമറ്റ ആരാധക വൃന്ദത്തെ സൃഷ്ടിക്കാൻ ഇതിനോടകം അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അതിൽ പരം ഷോയിൽ നിന്ന് ഒന്നും ആഗ്രഹിക്കുന്നില്ലെന്നും ആത്മവിശ്വാസത്തോടെ പറഞ്ഞു. ഷോയിൽ എന്നപോലെ വാക്കുകൾ സൂക്ഷമായി ഉപയോഗിക്കുന്ന റോബിനെയാണ് പുറത്തും കാണാൻ സാധിച്ചത്. ആ ദിവസങ്ങളെ കുറിച്ചും ഹൃദയത്തിൽ കയറിയ ഇഷ്ട്ടത്തെ കുറിച്ചും ഫില്‍മീബീറ്റ് മലയാളത്തിനോട് മനസ് തുറക്കുകയാണ്.

  Also Read: മോഹന്‍ലാല്‍ വഴക്ക് പറഞ്ഞതില്‍ വേദനയുണ്ടോ; ആദ്യമായി മനസിലുള്ളത് തുറന്ന് പറഞ്ഞ് ഡോക്ടര്‍

  ഏറെ നാടകീയമായിട്ടാണ് ഡോക്ടര്‍ റോബിന്റെ എവിക്ഷന്‍. അവസാന നിമിഷം വരെ തിരിച്ച് കയറാമെന്ന് പ്രേക്ഷകരെ പോലെ ഡോക്ടറും പ്രതീക്ഷിച്ചിരുന്നു. ആ കാത്തിരിപ്പിന് അവസാനം കുറിക്കാൻ അധികസമയം വേണ്ടിവന്നില്ല. വീട് വിട്ട് പുറത്തേക്ക് ഇറങ്ങേണ്ടി വന്നു. എന്നാല്‍ തന്നെ വേദനിപ്പിച്ച ആരോടും ദേഷ്യമോ വൈരാഗ്യമോ ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സഹമത്സരാര്‍ത്ഥികളോടുള്ള ബഹുമാനം ഓരോ വാക്കിലും പ്രകടം. ഏതൊരു മത്സരത്തെയും എങ്ങനെയാണ് ഉൾക്കൊള്ളേണ്ടതെന്ന് പറയാതെ പറഞ്ഞു.

  Also Read:ഏറെ വേദന സഹിച്ചാണ് ഡോക്ടര്‍ ഇവിടെ നിന്നത്, അത് ആലോചിക്കുമ്പോഴാണ് കൂടുതല്‍ വിഷമം

  Also Read: രണ്ട് ആഴ്ച പോലും നില്‍ക്കാന്‍ കഴിയില്ല, ഇതായിരുന്നു തന്റെ ഗെയിം, ഹൗസ് അംഗങ്ങളോട് അന്ന് പറഞ്ഞത് കളളമോ

  Dr. Robin's Response To Marriage Proposal ❤️ | ദിൽഷയുടെ ചേച്ചി വഴി എല്ലാം സെറ്റ് | *Interview

  ബിഗ് ബോസ് ഷോയില്‍ കളിക്കാനും ജയിക്കാനും വേണ്ടിയാണ് പോയതെന്ന് പറയുമ്പോൾ വാക്കുകൾക്ക് വാളിന്റെ മൂർച്ച. അത്രമേൽ ആത്മാർത്ഥമായാണ് കളിച്ചതെന്ന് വ്യക്തം. സംസാരത്തിനിടയിലാണ് ദില്‍ഷയോടുളള ഇഷ്ടം അവിചാരിതമായി പുറത്തുവന്നത്. മറച്ചു വക്കാൻ ആവാത്തവിധം അത് ഹൃദയത്തിൽ നിറഞ്ഞിട്ടുണ്ട്. ബിഗ് ബോസ് ഹൗസിലെ നല്ല നിമിഷത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് അപ്രതീക്ഷിതമായി ദില്‍ഷയുടെ പേര് പറഞ്ഞത്. അവളോടൊപ്പമുള്ള ഓരോ നിമിഷവും തനിക്ക് ഏറെ പ്രിയപ്പെട്ടതാണെന്ന് പറയുമ്പോൾ ആ ഇഷ്ട്ടം കണ്ണിൽ പൂത്തിരുന്നു.

  പ്രത്യേകിച്ച് ഒരു സംഭവം എടുത്ത് പറയാന്‍ കഴിയില്ല എന്നു പറഞ്ഞ് അൽപ്പം ഓർത്തു. ഹൗസിലെ മനോഹര നിമിഷത്തെ മനസില്‍ ആലോചിച്ചു കൊണ്ടെന്ന പോൽ വീണ്ടും ചിരിച്ചു. പറഞ്ഞും പറയാതെയും ബാക്കിവച്ച വാക്കുകളിൽ ദിൽഷ നിറഞ്ഞു നിന്നു.

  എന്നാല്‍ തന്റെ ഇഷ്ടം ദില്‍ഷയ്ക്ക് ഒരു ബാധ്യതയാവില്ലെന്നും ഡോക്ടര്‍ പറഞ്ഞു വയ്ക്കുന്നുണ്ട്. വിവാഹത്തെ കുറിച്ച് പറയുമ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഷോയിൽ നിന്ന് പുറത്ത് ഇറങ്ങിയതിന് ശേഷം ആദ്യം ദില്‍ഷയോട് ഇതിനെ കുറിച്ച് സംസാരിക്കും. സൗഹൃദത്തിന് അപ്പുറത്തേയ്ക്ക് ഇല്ലെന്ന് പറയുകയാണെങ്കില്‍ പിന്നീടും വിവാഹവുമായി മുന്നോട്ട് പോകില്ലെന്നാണ് ഡോക്ടറിന്റെ പക്ഷം.

  ഇങ്ങനെയൊക്കെയാണെങ്കില്‍ ദില്‍ഷയുടെ കാര്യത്തില്‍ ഡോക്ടര്‍ക്ക് പ്രതീക്ഷ കൈവിട്ടിട്ടില്ല. ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ അത് ജീവിതത്തില്‍ വന്നു ചേരുമെന്നും ഇതിന് പിന്നാലെ പറയുന്നുണ്ട്.

  ഇതിനോടകം തന്നെ ഡോക്ടര്‍ ദില്‍ഷയുടെ സഹോദരിയെ വിളിച്ചിട്ടുണ്ട്. രണ്ട് പ്രാവശ്യം വിളിച്ചിട്ടും കോള്‍ എടുത്തിട്ടില്ല. തിരികെ വിളിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഡോക്ടര്‍ റോബിന്‍.
  .

  തുടക്കം മുതല്‍ തന്നെ ഡോക്ടറിന് ദില്‍ഷയെ ഇഷ്ടമായിരുന്നു. എല്ലാവര്‍ക്കും നല്ലത് വരണമെന്ന് വിചാരിക്കുന്ന ആര്‍ക്കും ദോഷം ചെയ്യാത്ത ആളാണ് ദില്‍ഷ. ഈ ഗുണമാണ് തുടക്കത്തില്‍ ആകര്‍ഷിച്ചത്. ആദ്യത്തെ സെല്‍ഫി ടാസ്‌ക്കില്‍ തന്നെ ദില്‍ഷ ഒരു പാവമാണെന്ന് മനസിലായി. അന്നുമുതൽ ഹൃദയത്തിൽ അടയാളപ്പെടുത്തിയിട്ടുണ്ട്.

  ദില്‍ഷയുടെ അഭിപ്രായം തേടിയതിന് ശേഷം വീട്ടുകാരോടൊപ്പം കോഴിക്കോട്ടേയ്ക്ക് യാത്ര പോകന്‍ ഇരിക്കുകയാണ്. മറുപടി നെഗറ്റീവ് ആണെങ്കിലും ദില്‍ഷയുമായി നല്ല സൗഹൃദം തുടരുമെന്നും ഡോക്ടര്‍ റോബിന്‍ കൂട്ടിച്ചേര്‍ത്തു.

  ഡോക്ടറിന്റെ അവിചാരിതമായ പടി ഇറക്കം ദില്‍ഷയെയും തളര്‍ത്തിയിട്ടുണ്ട്. നിറ കണ്ണുകളോടെയാണ് ഡോക്ടറെ ശനിയാഴ്ച ഹൗസില്‍ നിന്ന് യാത്രയാക്കിയത്. റോബിന്‍ പോയതോടെ ദില്‍ഷ ആകെ സ്മാര്‍ട്ടായിട്ടുണ്ട്. ആരോടും ഒരു വിട്ടുവീഴ്ചയില്ലാതെയാണ് ഇപ്പോള്‍ ഹൗസില്‍ നിന്ന് ഗെയിം കളിക്കുന്നത്.

  ദില്‍ഷയുടെ ഈ മാറ്റം ഹൗസ് അംഗങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. ബ്ലെസ്ലി മോഹന്‍ലാല്‍ എത്തിയ വാരാന്ത്യ എപ്പിസോഡില്‍ ഇത് സൂചിപ്പിക്കുകയും ചെയ്തു. നിലവില്‍ 9 പേരാണ് ഇപ്പോൾ ഹൗസിലുള്ളത്. റോബിനെ ഷോയിലേയ്ക്ക് മടക്കി കൊണ്ടു വരണമെന്നും ദില്‍ഷ ബിഗ് ബോസിനോട് പറയുന്നുണ്ട്.

  ദില്‍ഷയ്ക്ക് റോബിനോട് പ്രണയമാണോ സൗഹൃദമാണോ എന്ന് അറിയാന്‍ ഇനിയും മുപ്പത് ദിവസത്തിലധികം കാത്തിരിക്കണം.

  Read more about: bigg boss malayalam season 4
  English summary
  Bigg Boss Malayalam Season 4 Fame Dr Robin Opens Up About His Marriage Decision With Dilsha
  IIFA Banner
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X