എന്റെ വഴക്ക് കണ്ട് അനിയൻ പറഞ്ഞത്; സൈക്കോളജിസ്റ്റ് കാണിച്ച് തന്നത് ബിഗ് ബോസ് വീട്ടിൽ കണ്ടപ്പോൾ; ഹനാൻ
ബിഗ് ബോസ് വീട്ടിലേക്ക് വൈൽഡ് കാർഡ് എൻട്രിയായെത്തിയ മത്സരാർത്ഥിയായിരുന്നു ഹനാൻ. ഷോയുടെ ആവേശം പോയിക്കൊണ്ടിരിക്കുന്ന ഘട്ടത്തിൽ ഹനാന്റെ കടന്ന് വരവിൽ പ്രേക്ഷകർ ഏറെ പ്രതീക്ഷ വെച്ചിരുന്നു. എന്നാൽ ആരോഗ്യ പ്രശ്നങ്ങളാൽ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ഹനാൻ പുറത്തേക്ക് പോയി. ബിഗ് ബോസ് ഷോയിലെ തന്റെ അനുനഭവങ്ങളെക്കുറിച്ച് ഫിൽമിബീറ്റ് മലയാളത്തോട് സംസാരിച്ചിരിക്കുകയാണ് ഹാനാൻ. ബിഗ് ബോസ് വീട്ടിൽ പല കാര്യങ്ങളും താൻ നിരീക്ഷിച്ചിട്ടുണ്ടെന്ന് ഹനാൻ പറയുന്നു.
'ആ വീട്ടിൽ നിരീക്ഷിച്ച കാര്യങ്ങൾ കൂടുതലായി എനിക്ക് ക്യാമറയ്ക്ക് മുന്നിൽ പറയാൻ പറ്റില്ല. എന്റെ നിരീക്ഷണങ്ങൾ എന്റെ മനസ്സിൽ തന്നെ ഇരിക്കട്ടെയെന്നുണ്ട്. സൈക്കോളജിസ്റ്റ് നമ്മളെ വെച്ച് ചില ചിത്രങ്ങളൊക്കെ കാണിച്ച് തന്നിട്ട് ആ ചിത്രങ്ങളൊക്കെ എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന ടെസ്റ്റ് നടത്തും. വീട്ടിനകത്ത് പോയാൽ ആ ചിത്രങ്ങളെല്ലാം കാണാം. അത് കണ്ടപ്പോൾ ഒരു ദിവസം മുഴുവൻ എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഞാനൊരുപാട് ചിന്തകളിൽ അകപ്പെട്ട് പോയി'
'ടോം ആന്റ് ജെറി സ്ട്രാറ്റജി വീട്ടിനകത്ത് കയറിയപ്പോൾ രൂപപ്പെട്ടതാണ്. വീട്ടിൽ ചിലരോട് കൂട്ടായി, ചിലരോട് കൂട്ടായില്ല. എനിക്കിഷ്ടപ്പെടാത്ത ആളുകൾ അകത്തുണ്ടായിരുന്നു. അവരോട് വലിയ മൈൻഡ് വെച്ചിരുന്നില്ല. എന്റെ സ്പേസിലേക്ക് വന്ന് എന്റെ പോരായ്മകളറിയാൻ എന്നോട് ചില ചോദ്യങ്ങൾ ചോദിക്കും. കുറിച്ചൊക്കെ ഞാൻ റിയാക്ട് ചെയ്തു'
'അവരെ ഇറിറ്റേറ്റ് ചെയ്തു. ഞാൻ പ്രതീക്ഷിച്ച പോലെ തന്നെ അവർ പെരുമാറുകയും ചെയ്തു. ഷോ കണ്ണടയ്ക്കാതെ കുത്തിയിരുന്ന് കണ്ടിട്ടുണ്ട്. അവിടെ പോയ ശേഷം അവരെക്കുറിച്ച് കൂടുതലറിയാൻ ആകാംക്ഷയായി'

ലെച്ചുവിനെ എനിക്ക് ഭയങ്കര കാര്യമായിരുന്നു. റിനോഷ് ബ്രോയുമായി അടിയായ സമയത്ത് ലെച്ചു ഏറ്റ് പിടിച്ച് എന്നെ കുറ്റം പറയുമായിരുന്നു. എൽകെജി പിള്ളേർ തല്ലു കൂടുന്ന പോലെയെ ഉള്ളൂ. കല്ല് ഞാൻ തിരിച്ചു കൊടുത്തു. പിന്നെയും എന്നെ വന്ന് ചീത്ത പറയേണ്ട കാര്യമുണ്ടോ. ലെച്ചു വന്ന് നീ കല്ലെടുത്തവളല്ലെയെന്ന് പറഞ്ഞു. ഞാനും തിരിച്ച് പറഞ്ഞു.
ലച്ചു പിന്നെ എങ്ങനെ തല്ല് കൂടിയാലും അത് ഡാൻസിലേ അവസാനിക്കൂ. ഞാൻ പുറത്ത് വന്ന് വീഡിയോ കണ്ട് ചിരിയോ ചിരി. പിന്നെ ഞാൻ കാണുന്നത് ലച്ചു എന്നോട് തല്ല് കൂടിയ വിഷമത്തിൽ കരയുന്നതാണ്. ഞങ്ങളുടെ തല്ല് കോമഡിയായിട്ടുണ്ടെന്നാണ് അനിയൻ പറഞ്ഞത്.
ഗെയിമിൽ തന്നെയും റിനോഷിനെയും തെറ്റിക്കാൻ ഗോപിക ശ്രമിച്ചെന്നും ഹനാൻ ആരോപിച്ചു. 'തലേദിവസം റിനോഷ് ബ്രോയോട് ഇഷ്ടമുണ്ടെന്ന് നിഷ്കളങ്കമായി പറഞ്ഞതിന്റെ പേരിൽ രണ്ട് പേരെ തെറ്റിക്കാൻ ഗോപിക ശ്രമിച്ചത് മോശമായിപ്പോയി. പക്ഷെ ഇപ്പോൾ ഗോപിക പുറത്തു വന്നാൽ ഞാൻ പോയി സംസാരിക്കും'
'എയ്ഞ്ചലിനോട് അവൾ പെരുമാറുന്ന രീതിയിലാണ് ഞാൻ പെരുമാറിയത്. അപ്പോൾ അവൾ വേറെ രീതിയിലാണ് പെരുമാറുന്നത്. ഇവള് ശരിക്കും ഇങ്ങനെയല്ലേ എന്ന് ആലോചിച്ചു. എയ്ഞ്ചലിൻ നിഷ്കളങ്കയാണ്. ആർക്കെങ്കിലും വയ്യാതായാൽ ആദ്യം ചെന്ന് ചോദിക്കുക ആ കുട്ടിയാണ്'

'റിനോഷ് ബ്രോ വിജയിക്കണം. ഇമേജ് നോക്കി മാസ്കിട്ട് പെരുമാറുന്ന കുറച്ച് പേർ അതിനകത്തുണ്ട്. കഴിഞ്ഞ സീസൺ കണ്ട് ടോപ് ഫൈവിൽ വന്നവരെ അനുകരിക്കുന്ന ചിലരുണ്ട്' സൈക്കോയെന്ന പ്രേക്ഷക വിമർശനത്തോടും ഹനാൻ പ്രതികരിച്ചു. എനിക്കെന്റേതായ ഗെയിം സ്ട്രാറ്റജിയുണ്ടായിരുന്നു. അകത്തായാലും പുറത്തായാലും ഇപ്പോഴും ഗെയിം കഴിഞ്ഞിട്ടില്ല.
ആരോഗ്യ പ്രശ്നങ്ങൾ ആർക്കും വരാം. ഞാനിവിടെ ഇരിക്കുന്നുണ്ടെങ്കിലും ഗെയിം ഇനി തുടങ്ങാൻ പോവുന്നേയുള്ളൂ. മാനസിക പ്രശ്നമെന്ന് പറയുമ്പോൾ മുംബൈയിലെ തന്നെ മുൻനിര ഡോക്ടറാണ് ഓരോ മത്സരാർതഥികളെയും പരിശോധിക്കുന്നത്. ബിഗ് ബോസിനെക്കുറിച്ച് പാട്ടെഴുതിയിട്ടുണ്ടെന്നും അത് സിനിമയിലേക്കെടുക്കാൻ ചർച്ച നടക്കുന്നുണ്ടെന്നും ഹനാൻ പറഞ്ഞു.


Click it and Unblock the Notifications











