പുറത്ത് നെഗറ്റീവാണെന്ന് അവള്‍ക്കറിയാം! എന്നിട്ടും ഗബ്രിയുടെ കൈയ്യില്‍ പിടിക്കുന്നതിന് കാരണമുണ്ടെന്ന് അഭിഷേക്
ബിഗ് ബോസ് ഷോ തുടങ്ങി ഒരു മാസത്തിന് ശേഷമാണ് വൈല്‍ഡ് കാര്‍ഡ് ആയി ആറു മത്സരാര്‍ത്ഥികളെ ഒരുമിച്ച് അകത്തേക്ക് കയറ്റിയത്. ആറുപേരും ഗംഭീര മത്സരാര്‍ത്ഥികള്‍ ആണെന്ന് തുടക്കത്തിലെ വ്യക്തമായിരുന്നു. എന്നാല്‍ അമ്പതാം ദിവസത്തില്‍ ഇതിലൊരാളായ അഭിഷേക് പുറത്തായിരിക്കുകയാണ്. ശക്തമായ നിലപാടുകളുമായി മത്സരത്തില്‍ പ്രവേശിച്ച താരത്തിന് പുറത്ത് ജനപിന്തുണ ലഭിച്ചിരുന്നു.
ഇപ്പോഴിതാ തന്റെ ബിഗ് ബോസ് അനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് അഭിഷേക്. ഇതിനൊപ്പം ഇപ്പോഴത്തെ പ്രധാന സംസാര വിഷയമായ ഗബ്രിയെയും ജാസ്മിനെയും കുറിച്ചും അവരുടെ ബന്ധം സത്യമാണോന്നും ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.

ഗബ്രിയുടെ കൈയ്യില്‍ പിടിച്ചിരിക്കുന്നതൊക്കെ അവളുടെ ക്യാരക്ടര്‍ ആണെന്നാണ് ജാസ്മിന്‍ എന്നോട് പറഞ്ഞതെന്നാണ് അഭിഷേക് പറയുന്നത്. ഒരാളുമായി ഭയങ്കര സൗഹൃദത്തിലായി കഴിഞ്ഞാല്‍ പിന്നെ തനിക്ക് ഒന്നിനും ലിമിറ്റുണ്ടാവില്ല. കൈയ്യില്‍ പിടിച്ച് ഇരിക്കുന്നതൊക്കെ അതുകൊണ്ടാണെന്നും അവള്‍ പറഞ്ഞു.
ജാസ്മിന് പുറത്ത് നെഗറ്റീവാണെന്ന് അറിയില്ലേ എന്നിട്ട് വീണ്ടും ഇത് തന്നെ ചെയ്യുന്നത് ക്യാമറ സ്‌പേസ് കിട്ടാന്‍ വേണ്ടിയല്ലേ എന്ന് ഞാന്‍ ചോദിച്ചിരുന്നതായിട്ടാണ് അഭിഷേക് പറയുന്നത്.
എന്നാല്‍ അങ്ങനെയല്ല. പുറത്ത് നെഗറ്റീവാണെന്ന് അറിഞ്ഞപ്പോള്‍ എല്ലാം നിര്‍ത്താന്‍ പാടില്ല. അങ്ങനെ ചെയ്താല്‍ അകത്ത് ചെയ്തതോക്കെ മോശമാണെന്ന് താന്‍ തന്നെ അംഗീകരിച്ചത് കൊണ്ടാവുമെന്ന് എല്ലാവരും കരുതും. അത് തുടര്‍ന്നില്ലെങ്കില്‍ ചെയ്തതൊക്കെ മോശമാണെന്ന് നമ്മള്‍ തന്നെ മനസിലാക്കിയത് കൊണ്ടല്ലേ എന്ന് ആളുകള്‍ പറഞ്ഞ് തുടങ്ങും. അങ്ങനെ വരാതിരിക്കാനാണ് ഗബ്രിയുമായിട്ടുള്ള സൗഹൃദം അതുപോലെ തുടര്‍ന്നതെന്നാണ് ജാസ്മിന്‍ പറഞ്ഞത്.
ഇത് ഫ്രണ്ട്ഷിപ്പ് ആണെന്നും അതിന് മുകളില്‍ ഒന്നുമില്ലെന്നും ക്ലിയറായിട്ട് ജാസ്മിന്‍ എന്നോട് പറഞ്ഞിരുന്നു. മാത്രമല്ല ഇത് ഗെയിമിന്റെ എഫക്ടൊന്നുമല്ല. ഗെയിം വന്നാല്‍ ഗെയിമാണോ ജാസ്മിനാണോ തിരഞ്ഞെടുക്കുക എന്ന് ചോദിച്ചാല്‍ ഗെയിം ആയിരിക്കുമെന്നാണ് ഗബ്രി പറഞ്ഞത്. പക്ഷേ ഇതിനെല്ലാം ഓപ്പോസിറ്റായി ഇരുവരും സംസാരിക്കുന്ന വീഡിയോ ലാലേട്ടന്‍ പുറത്ത് വിട്ടിരുന്നു.
നിന്റെ ലവ്വറാണ്, ഭര്‍ത്താവാണ്, ഗെയിം വന്നാലും ജാസ്മിനെ മതിയെന്ന് ഗബ്രി പറയുന്ന തരത്തിലൊക്കെ വീഡിയോയില്‍ കാണിച്ചിരുന്നു. ഒരു വശത്ത് പറയുന്ന കാര്യങ്ങളല്ല മറുവശത്തിരുന്ന് ഗബ്രിയും ജാസ്മിനും പറയുന്നതെന്ന് അഭിഷേക് വ്യക്തമാക്കുന്നു.

എന്റെ അടുത്ത് ജാസ്മിനും നോറയുമൊക്കെ വന്ന് ഒരുപാട് കാര്യങ്ങള്‍ പറയാറുണ്ട്. അതൊക്കെ എന്നോടുള്ള ഇഷ്ടം കൊണ്ട് പറയുന്നതല്ല. അവരെ കുറിച്ച് പുറത്തുള്ള ആളുകള്‍ അറിയണം. ജനങ്ങളിലേക്ക് കാര്യങ്ങള്‍ എത്തിക്കാന്‍ വേണ്ടിയാണ് അവരൊക്കെ എന്റെ അടുത്ത് വന്ന് സംസാരിച്ചത്. അത് കേള്‍ക്കാന്‍ പറ്റുന്ന ഒരാളെ കിട്ടിയപ്പോള്‍ ബൊമ്മ പോലെ പിടിച്ചിരുത്തി. ഇതൊക്കെ എപ്പിസോഡ് കണ്ടതിന് ശേഷമാണ് എനിക്ക് മനസിലായത്. പലരും മുന്നില്‍ കളിക്കുന്നത് പോലെയല്ല, പുറകില്‍ മാറിയിരുന്ന് പറയുന്നതെന്നും അഭിഷേക് കൂട്ടിച്ചേര്‍ക്കുന്നു.
ജാസ്മിനും ഗബ്രിയും അവരുടെ ഗെയിമിന് വേണ്ടി അങ്ങോട്ടും ഇങ്ങോട്ടും ഒരുപോലെ ഉപയോഗിക്കുന്നുണ്ട്. ഒരു പൊടിയ്ക്ക് കൂടുതല്‍ ഗബ്രിയായിരിക്കും. ഗബ്രി പറയുന്ന പല കാര്യങ്ങളും ജാസ്മിന് മനസിലാകുന്നില്ല. പുറത്ത് എന്താണ് നടക്കുന്നതെന്ന് അവര്‍ രണ്ട് പേര്‍ക്കും വ്യക്തമായിട്ട് അറിയാം. സായി വന്നിട്ട് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. അതുപോലെ ഞാനും കുറേ പറഞ്ഞ് കൊടുത്തിട്ടുണ്ട്. ഇതെല്ലാം അറിഞ്ഞിട്ടും അവരത് തുടര്‍ന്ന് പോയിക്കൊണ്ടേയിരിക്കുകയാണ്.
കൊണ്ട് അര്‍ജുന്‍-ശ്രീതു പുറത്ത് ഹിറ്റാണെന്നും നിങ്ങള്‍ക്ക് നെഗറ്റീവാണെന്നും റെസ്മിന്‍ നെയില്‍പോളിഷ് കൊണ്ട് എഴുതി കാണിച്ചതായി ജിന്റോ പറഞ്ഞിരുന്നു. അത് താന്‍ നേരില്‍ കണ്ടിട്ടില്ലെന്നാണ് അഭിഷേക് അഭിപ്രായപ്പെടുന്നത്.


Click it and Unblock the Notifications