ജാസ്മിനും ഞാനും കമ്പനിയാവാന്‍ കാരണം രതീഷേട്ടനാണ്! ലവ് സ്ട്രാറ്റജിയായിരുന്നോ? ഗബ്രിയുടെ വെളിപ്പെടുത്തല്‍

ഈ സീസണില്‍ ബിഗ് ബോസിന്റെ ടോപ് ഫൈവില്‍ വരുമെന്ന് ഉറപ്പിച്ച മത്സരാര്‍ത്ഥിയായിരുന്നു ഗബ്രി. ആദ്യ ദിവസങ്ങളില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്നവരാണ് ജാസ്മിനും ഗബ്രിയും. ഇരുവരും ചേര്‍ന്നുള്ള കോമ്പോയ്ക്ക് തുടക്കത്തില്‍ പിന്തുണ ലഭിച്ചെങ്കിലും പിന്നാലെ വിമര്‍ശനങ്ങളായി.

ഒടുവില്‍ മത്സരത്തില്‍ നിന്നും ഗബ്രി പുറത്തായിരിക്കുകയാണ്. ശരിക്കും ജാസ്മിനുമായി പ്രണയത്തിലായിരുന്നോ എന്ന ചോദ്യങ്ങളാണ് ഗബ്രിയ്ക്ക് നേരിടേണ്ടി വരുന്നത്. ലവ് സ്ട്രാറ്റജിയ്ക്ക് വേണ്ടി ഇരുവരും ശ്രമിച്ചതാണെന്നും അതാണ് മത്സരത്തില്‍ നിന്നും പുറത്താവാന്‍ കാരണമെന്നുമൊക്കെ ആരോപണങ്ങള്‍ വന്നു. സത്യത്തില്‍ തങ്ങളുടെ സൗഹൃദത്തെ കുറിച്ച് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ മനസ് തുറക്കുകയാണ് ഗബ്രിയിപ്പോള്‍.

bb-jasmine

ഞാന്‍ എല്ലാവരോടും വളരെ പെട്ടെന്ന് കമ്പനിയാവുന്ന ആളാണ്. ബിഗ് ബോസില്‍ വന്ന് ആദ്യ ദിവസം തന്നെ സുഹൃത്തുക്കളായവരാണ് റോക്കിയും സിജോയും. അവര്‍ ഒരുമിച്ച് ടാസ്‌ക് കളിച്ച് ജയിക്കാനും നോക്കിയിരുന്നു. അതിനാരും ഒന്നും പറഞ്ഞിട്ടില്ല. ഞാനും ജാസ്മിനും ആദ്യത്തെ രാത്രി ഒരുമിച്ചിരുന്നുവെന്ന് കുറ്റം പറയുകയാണ്. ഞങ്ങളുടെ കൂടെ നോറയും രതീഷേട്ടനും ഉണ്ടായിരുന്നു.

ജാസ്മിനോട് തോന്നിയ സെയിം കണക്ഷന്‍ എനിക്ക് രതീഷേട്ടനോടും ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ തോളില്‍ കൈയ്യിട്ട് നടക്കുകയായിരുന്നു ഞാന്‍. പക്ഷേ ജാസ്മിന്റെ കൂടെ ഉണ്ടായിരുന്നത് മാത്രമായിരുന്നു ആളുകള്‍ക്ക് പ്രശ്‌നമായത്. അതിലെനിക്ക് ഒന്നും പറയാനില്ല. ഞാനും ജാസ്മിനും ഏകദേശം ഒരുപോലെ ചിന്തിക്കുന്നവരാണ്. എന്റെ മൈന്‍ഡില്‍ ഉള്ളതെന്താണോ അത് പറയാതെ തന്നെ ജാസ്മിന്റെ മനസിലേക്ക് വരും.

ലൈവ് കണ്ടവര്‍ക്കറിയാം, ഞങ്ങള്‍ നോമിനേഷന്‍ പോലും ചര്‍ച്ച ചെയ്തിട്ടില്ല. പക്ഷേ ഞങ്ങളുടെ നോമിനേഷനുകള്‍ ഏകദേശം സെയിം ആയിരുന്നു. പിന്നെ ഗെയിമിനെ പറ്റി ഡിസ്‌കസ് ചെയ്യാറേയില്ല. ഞങ്ങള്‍ രണ്ടാളും ടണല്‍ ടീമില്‍ വന്നപ്പോള്‍ മാത്രം ഗെയിം കളിക്കുന്നതിനെ പറ്റി പറഞ്ഞിട്ടുണ്ട്. അല്ലാതെ വേറെ മത്സരാര്‍ഥികളെ കുറിച്ചോ ഗെയിമിനെ പറ്റിയോ ഒന്നും ഞങ്ങള്‍ സംസാരിച്ചിട്ടില്ല.

ഞങ്ങള്‍ കമ്പനിയാവാന്‍ ഏറ്റവും വലിയ കാരണം രതീഷേട്ടനാണ്. അയാള്‍ പുറത്ത് വന്നിരുന്നത് കൊണ്ടാണ് ഞങ്ങളും പുറത്ത് വന്നതും അവിടെയിരുന്ന് സംസാരിച്ചതും. അവിടുന്ന് ഗെയിമിനെ പറ്റിയുള്ള ചിന്ത മാറിയെന്നും ഗബ്രി പറയുന്നു.

bb-jasmine

കുറേ പേര്‍ ലവ് സ്ട്രാറ്റജി കളിക്കാന്‍ വേണ്ടി വന്നിട്ട് ചെയ്തിട്ടുണ്ട്. അപ്പോള്‍ ഒരു ആണും പെണ്ണും ബിഗ് ബോസ് വീട്ടില്‍ വന്ന് ഒരുമിച്ചിരുന്നാല്‍ അപ്പോള്‍ ആളുകളുടെ മനസിലേക്ക് വരിക ലവ് സ്ട്രാറ്റജിയാണെന്ന് ആയിരിക്കും. അതാണ് ഏറ്റവും സേഫ് ആയിട്ടുള്ള സ്ട്രാറ്റജിയെന്നാണ് എല്ലാവരും പറയുന്നത്.

ഇനി എന്റെ സ്ട്രാറ്റജി പ്രണയമായിരുന്നെങ്കില്‍ അതെനിക്ക് ഏറ്റവും എളുപ്പമായിരുന്നു. കാരണം ഞാനൊരു ആക്ടറാണ്. എന്റെ ഏറ്റവും ശക്തമായ പോയിന്റ് റൊമാന്‍സ് ആണ്. എനിക്ക് നന്നായി ചെയ്യാന്‍ അറിയുന്നതും റൊമാന്‍സാണ്. അപ്പോള്‍ ആരെയും എതിര്‍ക്കുകയോ അവരുമായി വഴക്കുണ്ടാക്കേണ്ടിയേ വരില്ലായിരുന്നു.

ജാസ്മിനോ എനിക്കിഷ്ടമുള്ള വേറെ ആരെയെങ്കിലും വിളിച്ചിരുത്തി റൊമാന്‍സ് കാണിച്ച് അവസാനം വരെ സുഖമായി പോരായിരുന്നു. നല്ല അടിപൊളിയായി റൊമാന്‍സ് കാണിക്കാന്‍ എനിക്കറിയാം. വേറൊരു ഗെയിമും കളിക്കേണ്ടി വരില്ലായിരുന്നു.

ടാസ്‌കിലും ഗെയിമിലുമൊക്കെ ഞാനും ജാസ്മിനും വ്യക്തിഗതമായി നന്നായി പെര്‍ഫോം ചെയ്യുന്നുണ്ടായിരുന്നു. അതിനൊപ്പം സൈഡിലൂടെയാണ് ഞങ്ങള്‍ കമ്പനിയായത്. അതൊരിക്കലും ഒരു സ്ട്രാറ്റജി ആയിരുന്നില്ലെന്ന് ഗബ്രി വ്യക്തമാക്കുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X