കെട്ടിപിടിക്കുകയും ഉമ്മ കൊടുക്കുകയും കടിക്കുകയുമൊക്കെ ചെയ്യും! അതെന്റെ ക്യാരക്ടറാണ്- വിവാദങ്ങളോട് ഗബ്രി

കുറഞ്ഞ കാലം കൊണ്ട് മലയാളം സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിച്ചനടനാണ് ഗബ്രി. സംവിധായകന്‍ കമല്‍ മലയാളത്തിന് പരിചയപ്പെടുത്തിയ താരം ഇന്ന് ബിഗ് ബോസിലൂടെയാണ് അറിയപ്പെടുന്നത്. മോഹന്‍ലാല്‍ ആയിട്ട് എത്തുന്ന ബിഗ് ബോസ് മലയാളത്തിലെ ആറാം സീസണിലാണ് ഗബ്രി മത്സരിച്ചിരുന്നത്.

100 ദിവസം വീടിനകത്തുനിന്ന് ഫൈനല്‍ ഫൈവിലേക്ക് എത്തുമെന്ന് എല്ലാവരും കരുതിയിരുന്ന താരമാണ് ഗബ്രി. എന്നാല്‍ പ്രേക്ഷകരുടെ വോട്ടിന് അനുസരിച്ച് താരം പുറത്താവുകയായിരുന്നു. ശരിക്കും ഗബ്രിയേ സഹ മത്സരാര്‍ത്ഥിയായ ജാസ്മിന്‍ പുറത്താക്കിയതാണെന്ന് ആരോപണവും ഉണ്ട്. എന്നാല്‍ വിവാദങ്ങള്‍ക്ക് മറുപടി പറയുകയാണ് താരം.

gabri-jasmine-

ജാസ്മിന് പുറമേ റെസ്മിന്റെ പേര് കൂടി ചേര്‍ത്ത് ഗബ്രിയെ മോശക്കാരനാക്കാന്‍ പലരും ശ്രമിച്ചിരുന്നു. അങ്ങനൊരു അടുപ്പം റെസ്മിനോട് ഉണ്ടായിരുന്നോ എന്നതിനെപ്പറ്റി മനസ്സ് തുറക്കുകയാണ് താരമിപ്പോള്‍. മലയാളം പ്രത്യേക അഭിനന്ദനത്തില്‍ സംസാരിക്കുകയായിരുന്നു ഗബ്രി...

ഓരോ മൈന്‍ഡുള്ള ആളുകള്‍ അവര്‍ ആണും പെണ്ണുമാണെങ്കില്‍ സമ്മര്‍ദ്ദമുള്ള സാഹചര്യത്തില്‍ പെട്ടെന്ന് കണക്ടാവും. അത് മനുഷ്യശരീരം റിയാക്ട് ചെയ്യുന്നതാണ്. നമ്മുടെ ഉള്ളില്‍ ഹോര്‍മോണുകളുണ്ട്. നമുക്ക് കണ്‍ട്രോള്‍ ചെയ്യാന്‍ പറ്റാത്തതും ഉണ്ടാവും. അതിപ്പോള്‍ കല്യാണം കഴിഞ്ഞവരാണെങ്കിലും അല്ലാത്തവരാണെങ്കിലുമൊക്കെ തോന്നും. ഹോര്‍മോണ്‍സ് വന്നില്ലെങ്കിലാണ് കുഴപ്പമുള്ളത്. എന്നാല്‍ അതിനെ എങ്ങനെ കണ്‍ട്രോള്‍ ചെയ്യുന്നു എന്നതിലാണ് മോറാലിറ്റി വരുന്നത്.

ഞാനും ജാസ്മിനും ഇത് വേറൊരു രീതിയില്‍ പോവാന്‍ പാടില്ലെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ഞങ്ങളുടെ ഇടയില്‍ അതിനൊരു ക്ലാരിറ്റി ആദ്യം മുതലേ ഉണ്ട്. പിന്നെ ഒരുമിച്ച് ഇമോഷണലി അടുത്തിട്ടുണ്ട്. അതൊരു വേറെ തലത്തിലേക്ക് പോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കാത്തത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്. പക്ഷേ വീടിനകത്ത് നിന്ന് തന്നെ ഇത് വളച്ചൊടിക്കപ്പെട്ടാണ് പുറത്ത് എത്തിയതെന്ന് തോന്നുന്നതെന്ന് ഗബ്രി പറയുന്നു.

gabri

എന്നെയും ജാസ്മിനെയും കുറിച്ച് പറഞ്ഞതല്ല, റെസ്മിനോട് അട്രാക്ഷന്‍ തോന്നിയെന്ന് പറഞ്ഞതാണ് തന്നെ ഏറ്റവും കൂടുതല്‍ ബാധിച്ച വിഷയമെന്നാണ് ഗബ്രി പറയുന്നത്. ഞാനും റെസ്മിനും ബ്രോ ബന്ധമാണ്. അവിടെ ആണോ പെണ്ണോ എന്ന വേര്‍തിരിവുകളൊന്നും ഇല്ലായിരുന്നു. പുറത്തുള്ള എന്റെ കൂട്ടുകാരെ പോലെയായിരുന്നു റെസ്മിന്‍. അതുകൊണ്ട് ഫിസിക്കലി അത്രയും കണക്ട് വരുന്നത്.

മാത്രമല്ല ജാസ്മിനോട് ചെയ്യുന്നത് പോലെയുള്ള ഫിസിക്കല്‍ ആക്ടവിറ്റികള്‍ ആ വീട്ടിലുള്ള മറ്റ് പലരോടും ചെയ്തിരുന്നു. അതൊന്നും ആരും നെഗറ്റീവായി കണ്ടിട്ടില്ല. പക്ഷേ ജാസ്മിനോട് ചെയ്യുമ്പോള്‍ മാത്രമാണ് അതൊരു നെഗറ്റീവാകുന്നത്. എനിക്ക് കംഫര്‍ട്ടബിള്‍ ആയിട്ടുള്ളവരെ ഞാന്‍ കെട്ടിപ്പിടിക്കുകയും കടിക്കുകയും ഉമ്മ വെക്കുകയുമൊക്കെ ചെയ്യും. അതെന്റെ ക്യാരക്ടറാണ്.

റെസ്മിന് ഞാന്‍ ഉമ്മ കൊടുക്കാറുണ്ട്. കവിളിലും നെറ്റിയിലുമൊക്കെ ഉമ്മ കൊടുക്കുകയും കെട്ടിപ്പിടിക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. ജാസ്മിനോട് കാണിക്കാറുള്ളത് പോലെ അവിടെയും കാണിച്ചിട്ടുണ്ട്. പക്ഷേ റെസ്മിന്റെ അടുത്ത് ചെയ്യുമ്പോള്‍ പ്രശ്‌നമില്ല. ജാസ്മിന്റെ അടുത്ത് ചെയ്യുമ്പോള്‍ മാത്രം എന്താണ് പ്രശ്‌നമെന്ന് വൈല്‍ഡ് കാര്‍ഡായി വന്നവരോട് ഞാന്‍ പറഞ്ഞിരുന്നു.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X