അവരെ പിടിച്ച് പുറത്താക്കണമായിരുന്നു! റെസ്മിന്‍ ജാസ്മിന്റെ കഴുത്തിന് കുത്തിപ്പിടിച്ച സംഭവത്തെ പറ്റി നടി ശരണ്യ

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ശരണ്യ ആനന്ദ്. കുടുംബവിളക്ക് സീരിയലിലെ വില്ലത്തിയായ വേദിക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ശരണ്യ പ്രേക്ഷക പ്രശംസ നേടിയത്. എന്നാല്‍ ഇപ്പോള്‍ ശരണ്യ ബിഗ് ബോസില്‍ മത്സരിച്ചതോടുകൂടി വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്.

ആറാം സീസണില്‍ മത്സരിച്ച ശരണ്യ 60 ദിവസങ്ങള്‍ക്ക് ശേഷമാണ് ഷോയില്‍ നിന്ന് പുറത്താകുന്നത്. മത്സരത്തിനുശേഷം അതിലെ മത്സരാര്‍ത്ഥികളെ കുറിച്ചുള്ള വ്യക്തമായ അഭിപ്രായവും നടി രേഖപ്പെടുത്തി. വീടിനകത്ത് ഫേക്ക് ആയി നില്‍ക്കുന്ന മത്സരാര്‍ത്ഥികളെ പറ്റിയും ജനുവിന്‍ അല്ല എന്ന് തോന്നിയവരെ പറ്റിയും മലയാളം ഫില്‍മിബീറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ നടി വെളിപ്പെടുത്തി.

saranya

ജാസ്മിനും റെസ്മിനും തമ്മിലുള്ള വഴക്ക് വലിയ പ്രശ്‌നം തന്നെയാണ്. ഫിസിക്കല്‍ അസാള്‍ട്ട് വലിയൊരു ഇഷ്യൂവാണ്. ഞങ്ങളുടെ ബിഗ് ബോസ് സീസണില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായതും അതിന് ഇരയായവരുമാണ് സിജോയും റോക്കിയും. എന്നിട്ടും വീണ്ടുമൊരു ഫിസിക്കല്‍ അസാള്‍ട്ട് വന്നത് അംഗീകരിക്കാന്‍ കഴിയില്ല.

ശരിക്കും ജാസ്മിനത് കൊണ്ടേനെ. ശരിക്കും അവളെ അന്നേരം പുറത്താക്കുകയാണ് വേണ്ടത്. കാരണം അതുപോലൊരു ഇന്‍സിഡന്റിലൂടെ ബുദ്ധിമുട്ട് അനുഭവിച്ച ആള്‍ അതിനകത്ത് തന്നെയുണ്ടായിരുന്നു. തുടക്കത്തിലെ സംഭവിച്ചത് കൊണ്ട് സിജോയ്ക്ക് തിരികെ വന്ന് കയറാന്‍ സാധിച്ചു. ഇടയ്ക്ക് എനിക്കൊരു ഇടി കിട്ടിയിരുന്നു. അന്ന് എന്തെങ്കിലും പരിക്ക് പറ്റി ഞാന്‍ ചികിത്സയ്ക്ക് പോയിരുന്നെങ്കില്‍ പിന്നെ എനിക്കൊരു തിരിച്ച് വരവ് ഉണ്ടാകുമായിരുന്നില്ല.

ജാസ്മിനെ റെസ്മിന്‍ ആക്രമിച്ച സമയത്ത് അവളുടെ കഴുത്തിന് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കില്‍ അവള്‍ക്ക് പിന്നെ കളിക്കാന്‍ പറ്റുമോ? റീഎന്‍ട്രിയ്ക്ക് സാധിക്കുമോ? അതിനുള്ള സമയം പോലുമില്ല. അത്രയ്ക്കും പ്രധാന്യമുള്ള കാര്യമാണിത്.

പ്രഷര്‍ എന്തായാലും വരും. പക്ഷേ ഈ രണ്ടു മാസം കൊണ്ട് ഇത്രയധികം വൈലന്റായി കാണിക്കാന്‍ ഈ പിള്ളേര്‍ക്ക് എങ്ങനെ സാധിക്കുന്നു. അവരെ എല്ലാവരെയും അന്നേരം തന്നെ ഷോ യില്‍ നിന്നും എടുത്ത് കളയണമായിരുന്നു എന്നേ ഞാന്‍ പറയുകയുള്ളു. അപ്പോഴെ അവര്‍ക്കെല്ലാം കാര്യം മനസിലാവുകയുള്ളു.

jasmine

യെല്ലോ കാര്‍ഡ് കൊടുത്ത് നോമിനേഷനിലേക്ക് ഇടുകയാണ് ചെയ്തത്. അത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ലെന്നാണ് ശരണ്യ പറയുന്നത്. ആ ബഹളത്തിന് ശേഷം ടാസ്‌കിന്റെ സ്വഭാവം തന്നെ മാറി പോയെന്നും നടി പറയുന്നു.

ഈ സീസണില്‍ ഹോട്ടല്‍ ടാസ്‌ക് നടക്കുമ്പോഴാണ് ശരണ്യ സൂചിപ്പിച്ച സംഭവം നടക്കുന്നത്. മുന്‍ സീസണിലെ മത്സരാര്‍ഥികളായ സാബുമോനും നടി ശ്വേത മേനോനും അതിഥികളായി വന്നിരുന്നു. ഈ സമയത്ത് റെസ്മിന്‍ പ്രകോപനപരമായി ജാസ്മിന്റെ കഴുത്തിന് കുത്തിപ്പിടിക്കുകയായിരുന്നു. ശേഷം ഈ പ്രശ്‌നം വലിയ രീതിയില്‍ എടുക്കാന്‍ ജാസ്മിന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് രമ്യതയിലാവുകയായിരുന്നു.

എന്നാല്‍ അവതാരകനായ മോഹന്‍ലാല്‍ റെസ്മിനെ ഡയറക്ട് നോമിനേഷനിലേക്ക് ഇടുകയും ഒരു മഞ്ഞക്കാര്‍ഡ് കൊടുക്കുകയും ചെയ്തു. ഇതിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്ന് വന്നത്.

More from Filmibeat

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X