അരമണിക്കൂറോളം അവള്‍ വെള്ളത്തില്‍ മുങ്ങി പോയി, റെസ്മിന്‍ ജീവിതത്തിലേക്ക് തിരികെ വന്നതാണെന്ന് ഉമ്മ
100 ദിവസങ്ങളെയായി നടക്കുന്ന ബിഗ് ബോസ് ഷോ ഏകദേശം പകുതി ദിവസങ്ങളും പൂര്‍ത്തിയാവുകയാണ്. 50 ദിവസത്തിലേക്ക് കടക്കുന്നതിന് മുന്നോടിയായി വീടിനകത്ത് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ഇപ്പോള്‍. അതേസമയം മത്സരാര്‍ത്ഥികളെ കുറിച്ചുള്ള ചര്‍ച്ചകള്‍ പുറത്തു നടക്കുന്നുണ്ട്. ഈ ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിടേണ്ടി വന്ന മത്സരാര്‍ത്ഥിയാണ് റെസ്മിന്‍ ഭായ്.
മലയാളികള്‍ക്ക് അത്ര സുപരിചിതയല്ലാത്തതും സലിബ്രിറ്റി അല്ലെന്നുള്ളതുമാണ് റെസ്മിന്റെ പ്രത്യേകത. സാധാരണക്കാര്‍ക്കിടയില്‍ നിന്നുള്ള തിരഞ്ഞെടുപ്പിലൂടെയാണ് റെസ്മിന്‍ ബിഗ് ബോസിനകത്തേക്ക് പ്രവേശിക്കുന്നത്. തുടക്കത്തില്‍ ശക്തയായ മത്സരാര്‍ത്ഥി ആയിരുന്നെങ്കിലും ജാസ്മിന്‍ ഗബ്രി കൂട്ടുകെട്ടിലേക്ക് പോയതോടെ നെഗറ്റീവ് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടതായി വന്നു.

ഇപ്പോള്‍ റെസ്മിനെ പറ്റി അധികമാര്‍ക്കും അറിയാത്ത കഥകള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് താരത്തിന്റെ കുടുംബം. ബിഗ് ബോസില്‍ പോയതിനു ശേഷവും അതിനുമുന്‍പുള്ള റെസ്മിന്‍ എന്തായിരുന്നുവെന്ന് അമ്മയും സഹോദരങ്ങളും ചേര്‍ന്ന് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ്.
കുടുംബത്തിലുള്ളവും നാട്ടുകാരുമൊക്കെ പറയുന്നത് റെസ്മിന്‍ ഒരു ആണ്‍കുട്ടി ആവേണ്ട ആളായിരുന്നു എന്നാണ്. ആണ്‍കുട്ടികളുടെ ഒരു പ്രകൃതമാണ് അവള്‍ക്ക്. അത്രയും ചങ്കൂറ്റം അവള്‍ക്കുണ്ട്. നല്ല ധൈര്യമുണ്ട്. അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ പോലും സീ മൂണ്‍ ഷിപ്പിംഗ് പഠിക്കാന്‍ പോയത് സൈക്കിളും ചവിട്ടിയാണ്. വെളുപ്പാന്‍ കാലത്ത് അവള്‍ ഒറ്റയ്ക്ക് പോകും. തീരെ പേടിയില്ലായിരുന്നു.
ഇടയ്ക്ക് ട്രെയിനിങ്ങിന് വേണ്ടി പത്ത് ദിവസം മാറി നിന്നപ്പോള്‍ റെസ്മിന് വലിയൊരു അപകടം സംഭവിച്ചിരുന്നുവെന്നും ഉമ്മ വെളിപ്പെടുത്തുകയാണ്. അവളെ വിളിച്ചിട്ട് കിട്ടാതെ വന്നതോടെ കൊണ്ട് പോയ സാറിനെ വിളിച്ചു. അവളിപ്പോള്‍ വരുമെന്നാണ് അദ്ദേഹം പറഞ്ഞത്. കാരണം അന്ന് കാറ്റില്‍ പറക്കുന്ന ബോട്ടില്‍ പരിശീലനം നടത്തവേ രണ്ട് തവണ അവള്‍ മുങ്ങി പോയി.

അരമണിക്കൂറോളം തപ്പിയതിന് ശേഷമായിരുന്നു അവളെ കണ്ടെത്താന്‍ സാധിച്ചത്. തിരിച്ച് വന്നതിന് ശേഷം എന്നെ കെട്ടിപ്പിടിച്ച് കൊണ്ടാണ് അവള്‍ ഇക്കാര്യം പറഞ്ഞത്. ഉമ്മി ഞാന്‍ വെള്ളത്തില്‍ മുങ്ങി പോയി, എല്ലാവരും കൂടി തപ്പി കണ്ടുപിടിക്കുകയായിരുന്നു. അരമണിക്കൂറോളം വെള്ളത്തിലായിരുന്നു. ഇനി തിരിച്ച് വരുമെന്ന് പോലും കരുതിയിരുന്നില്ലെന്നാണ് അവളെന്നോട് പറഞ്ഞതെന്ന് ഉമ്മ പറയുന്നു.
റെസ്മിന്റെ മൂക്കില്‍ ദശ വളര്‍ന്നിട്ടുള്ളത് കൊണ്ട് ശ്വാസമെടുക്കാനൊക്കെ ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതുകൊണ്ട് നീന്താനും വെള്ളത്തില്‍ മുങ്ങാനുമൊക്കെ പ്രശ്‌നമായി. അതൊക്കെ പിന്നീട് അവള്‍ തന്നെ ശരിയാക്കി എടുക്കുകയാണ് ചെയ്തതെന്നാണ് സഹോദരി പറയുന്നത്.
ഇത്തരം പരിശീലനങ്ങള്‍ക്ക് പോകുമ്പോള്‍ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ കുഴപ്പമൊന്നുമില്ലെന്ന് നമ്മള്‍ നേരത്തെ എഴുതി കൊടുക്കണം. അതിന് ശേഷമേ അവിടെ അഡ്മിഷന്‍ കിട്ടുകയുള്ളു. രണ്ട് തവണ അവള്‍ വെള്ളത്തില്‍ മുങ്ങി പോയെങ്കിലും രക്ഷപ്പെട്ട് വരികയായിരുന്നു. അവള്‍ എന്ത് ആഗ്രഹം പറഞ്ഞാലും നടത്തി കൊടുക്കാറുണ്ടെന്നാണ് റെസ്മിന്റെ ഉമ്മ പറയുന്നത്.


Click it and Unblock the Notifications