ഇനി മുന്നോട്ടുള്ള സ്വപ്നം; വിവാഹിതയാകുമോ?; മനസ് തുറന്ന് ​റെസ്മിൻ; 'എന്റെ പ്രയോരിറ്റി ഇക്കാര്യങ്ങൾ'

ബി​ഗ് ബോസ് ആറാം സീസണിൽ മത്സരാർത്ഥികൾ ഓരോരുത്തരായി പടിയിറങ്ങി ഷോ ഫൈനലിലേക്ക് അടുക്കുകയാണ്. ഇക്കൂട്ടത്തിൽ പ്രേക്ഷകരിൽ ഭൂരിപക്ഷവും പ്രതീക്ഷിച്ച എവിക്ഷനായിരുന്നു റെസ്മിന്റേത്. തുടക്കത്തിൽ മികച്ച ​ഗ്രാഫുമായി മുന്നോട്ട് നീങ്ങിയ റെസ്മിന് പിന്നീട് അടിപതറി. ജാസ്മിനും ​ഗബ്രിയുമായുള്ള സൗഹൃദവും പ്രേക്ഷകർക്കിഷ്ടപ്പെട്ടില്ല. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ബി​ഗ് ബോസിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ്
റെസ്മിൻ.

ജാസ്മിന് നേരെ വന്ന വിമർശനങ്ങളെക്കുറിച്ച് റെസ്മിൻ സംസാരിച്ചു. ജാസ്മിന്റെ വൃത്തി ചർച്ചയാകാൻ വലിയ കാരണങ്ങൾ ഒന്നും ഇല്ല. ജാസ്മിനും ജിന്റോയും എന്ത് ചെയ്താലും ശ്രദ്ധിക്കപ്പെടും. അതേസമയം വൃത്തി അടിസ്ഥാന കാര്യമാണ്. അവിടെ എല്ലാവരും വൃത്തിയിലാണ് നടക്കുന്നത്. അന്ന് തുമ്മിയ ശേഷം ജാസ്മിനടിച്ച ഡയലോ​ഗ് ശരിയല്ല. അതിനപ്പുറം ഹൈജീൻ പ്രശ്നങ്ങൾ അവിടെ ഇല്ല. എല്ലാവരും നല്ല രീതിയിലാണ് ആ വീട് കൊണ്ട് പോയതെന്നും റെസ്മിൻ പറയുന്നു.

Resmin

ജിന്റോ, സിജോ മാനിപുലേറ്റ് ചെയ്ത് ​ഗെയിം കളിക്കുന്നവരാണെന്നും റെസ്മിൻ അഭിപ്രായപ്പെട്ടു. സിജോ പല സമയങ്ങളിലും പല കാര്യങ്ങളും വളച്ചൊടിക്കാറുണ്ട്. ​ഗെയിം നന്നായി മനസിലാക്കി കളിച്ചത് ​ഗബ്രിയാണ്. ​ഗബ്രി പുറത്താകാൻ കാരണം ​നല്ല ​ഗെയിമർ അല്ലാത്തത് കൊണ്ടല്ല. ജാസ്മിൻ ഇഷ്യൂവിൽ പെട്ടിട്ടാണ്. നല്ല ​ഗെയിമർ ​ഗബ്രിയാണ്. ​ഗബ്രിയും ജാസ്മിനും ഒറ്റയ്ക്ക് നിന്നിരുന്നെങ്കിൽ അവർക്കിടയിൽ വഴക്ക് 100 ശതമാനം ഉറപ്പാണ്. രണ്ട് പേരും നല്ല ​ഗെയിമേർസാണ്. ​ഗബ്രിയുടെ എവിക്ഷൻ സർപ്രെെസായിരുന്നെന്നും ​റെസ്മിൻ.

ഞാൻ വിചാരിച്ചത് ജാസ്മിനായിരുന്നു പോകുകയെന്നാണ്. കാരണം ആ സമയത്ത് ജാസ്മിൻ ഭയങ്കരമായി ഡൗണായിരുന്നു, ​ഗബ്രി ആക്ടീവായിരുന്നെന്നും റെസ്മിൻ ചൂണ്ടിക്കാട്ടി. നോറ ബ്രില്യന്റ് ​ഗെയിമറാണെന്നും റെസ്മിൻ പറയുന്നു. നോറ ഒരാളെ മനസിലാക്കുന്നത് പോലെ അവർ വേറാർക്കും പറ്റില്ല. അവൾക്ക് ആരും വേണ്ട. കാരണം അറ്റാച്ച്ഡായി പല പ്രശ്നങ്ങളും ഉണ്ടാകുമെന്ന് മനസിൽ കരുതിക്കാണും. അവൾക്കെതിരെ സംസാരിച്ചാൽ പിന്നെ എന്നോട് സംസാരിക്കില്ല. പിന്നെയുള്ള ഓപ്ഷൻ ക്യാമറ നോക്കി പറയലാണ്.

Resmin

അത് ഷോ കാണിക്കാനല്ല. അവിടെ നമ്മളെ കേട്ടിരിക്കാൻ ഒരാളില്ലെങ്കിൽ അത് എത്ര മാത്രം പ്രശ്നമുണ്ടാക്കുമെന്ന് തനിക്കറിയാമെന്നും റെസ്മിൻ വ്യക്തമാക്കി. ബി​ഗ് ബോസിൽ നിന്നിറങ്ങിയ സാ​ഹചര്യത്തിൽ മുന്നോട്ടുള്ള ആ​ഗ്രഹങ്ങളെക്കുറിച്ചും റെസ്മിൻ സംസാരിച്ചു. എന്റെ പാഷൻ അങ്കറിം​ഗ് ആണ്. റിയാലിറ്റി ഷോകളിൽ ആങ്കറിം​ഗ് ചെയ്യണം. ഞാൻ ഇൻഫോർമലായ ആങ്കറാണ്. പിഎച്ച്ഡി എടുത്തിട്ട് ടീച്ചിം​ഗിലേക്ക് ഫോക്കസ് ചെയ്യണമെന്നും റെസ്മിൻ പറയുന്നു.

കല്യാണം ഒരാളുടെ ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കേണ്ട കാര്യമാണ്. ഞാൻ കണ്ട കല്യാണങ്ങളിൽ 100 പേരിൽ 99 പേരുടേത് പരാജയമാണ്. ഇൻഡിപെൻഡന്റാകാതെ കെട്ടിച്ച് വിടുന്നു. ഏത് പ്രായമാണെങ്കിലും നമ്മൾ കംഫർട്ടബിളാണെങ്കിൽ മാത്രം കല്യാണം കഴിക്കുക. ചെറിയ പ്രായത്തിൽ തോന്നുന്ന ആകർഷണത്തിൽ പോയി കല്യാണം കഴിച്ചിട്ടുണ്ടെങ്കിൽ നിങ്ങളുടെ ജീവിതം തീർന്നു. നമ്മുടെ ജീവിതമാണ്. നമുക്ക് കൂടുതൽ പ്രാധാന്യം നൽകണം. എന്റെ സ്വപ്നമാണ് വീട്. കല്യാണം എന്റെ പ്രയോരിറ്റിയേ അല്ലെന്നും റെസ്മിൻ വ്യക്തമാക്കി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X