ആ റിലേഷൻ പോയി എന്നാണ് ജാസ്മിൻ പറഞ്ഞത്; ​ചോദ്യം വരാൻ ഗബ്രിയും ജാസ്മിനും നന്നായി ശ്രമിച്ചു; ശരണ്യ

ബി​ഗ് ബോസ് മലയാളം ആറാം സീസണിൽ ജാസ്മിൻ-​ഗബ്രി കോംബോയ്ക്കെതിരെ ആദ്യം രം​ഗത്ത് വന്നവരിൽ ഒരു മത്സരാർത്ഥിയാണ് ശരണ്യ. ഇവരുടെ യഥാർത്ഥ സ്നേഹമല്ലെന്നും നാടകമാണെന്നും ശരണ്യ തുറന്നടിച്ചു. ഇതിന്റെ പേരിൽ ജാസ്മിനും ​ഗബ്രിയുമായി ബി​ഗ് ബോസ് വീട്ടിൽ വഴക്കുമുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ പുറത്തായ ശേഷം ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ​ഗബ്രി-ജാസ്മിൻ കോംബോയെക്കുറിച്ച് സംസാരിക്കുകയാണ് ശരണ്യ.

ഏത് പൊട്ടനും മനസിലാവും. ഒരു ദിവസം കൊണ്ട് ആരും പ്രണയത്തിലാവില്ല. സൗഹൃദവും പ്രണയവുമൊന്നും ഒറ്റ രാത്രി കൊണ്ട് വരുന്നതല്ല. ഏത് റിലേഷൻഷിപ്പിനും ഒരു ബോർഡറുണ്ട്. ആ പരിധി കടന്നായിരുന്നു അവരുടെ പെരുമാറ്റം. 24 മണിക്കൂറും അവരെക്കുറിച്ച് സംസാരിക്കണം എന്നതായിരുന്നു അവരുടെ ഉദ്ദേശ്യം. യഥാർത്ഥ സൗഹൃദമോ പ്രണയമോ അല്ല ഇതെന്ന് ഉറപ്പാണ്. അപ്പോൾ തന്നെ മനസിലായി. ​ഗബ്രി ഇടയ്ക്കി‌ടെ തന്നോട് ചോദിച്ച കാര്യത്തെക്കുറിച്ചും ശരണ്യ സംസാരിച്ചു.

Saranya  Jasmine  Gabri

ശരണ്യേച്ചി, ഞങ്ങളുടെ റിലേഷൻഷിപ്പിനെ പറ്റി എന്താണ് പറയാനുള്ളത് എന്ന് ചോദിച്ചു. ഒന്നാമത് നമ്മൾ അവരെ സഹിക്കുകയാണ്. കണ്ടിട്ടും കണ്ടില്ലെന്ന് ന‌ടിച്ചു. ശരണ്യ വന്ന് ചോദിക്കണം, അല്ലെങ്കിൽ മറ്റേതെങ്കിലും ആർട്ടിസ്റ്റ് വന്ന് ചോദിക്കണം എന്ന് അവർ ആ​ഗ്രഹിച്ചിരുന്നു. തുറന്ന് പറഞ്ഞാൽ നൂറ് ശതമാനം പിള്ളേർ പണിയെടുത്ത് ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷെ അവർക്ക് ആൾ മാറിപ്പോയി. അളിയാ, ഞാൻ ഒരു കാര്യം പറയാം, നിങ്ങൾ തമ്മിൽ പ്രണയം ഉണ്ടെങ്കിലും ഇല്ലെങ്കിലും ഞാൻ ശ്രദ്ധിക്കുന്നില്ല.

ഇതിനല്ല ശരണ്യ ഇവിടെ വന്നിരിക്കുന്നത്, ശരണ്യ ​ഗെയിം കളിക്കാനാണെന്ന് ഞാൻ പറഞ്ഞു. അത് ​ഗബ്രിക്കും ജാസ്മിനും ഉൾക്കൊള്ളാൻ സാധിച്ചില്ലെന്നും ശരണ്യ പറയുന്നു. ബി​ഗ് ബോസിനകത്ത് ഒരു ടാസ്കിൽ ഒരു സ്കിറ്റ് തന്നു. ആ വീക്കിൽ കൺഫഷൻ റൂമിലേക്ക് ജാസ്മിൻ പോയി. കുറേ മണിക്കൂർ ജാസ്മിനെ കാണാതിരുന്നു. പിന്നീട് വിഷമിച്ച് പുറത്തേക്ക് വന്നു. അച്ഛന് ഹാർട്ട് ബ്ലോക്കാണ്, ആരും ബുദ്ധിമുട്ടിക്കരുത് എന്ന് പറഞ്ഞ് പുള്ളിക്കാരി ഭയങ്കര കരച്ചിലായിരുന്നു.

Saranya

ജാസ്മിനോട് ഞങ്ങൾ വിഷമിക്കേണ്ടെന്ന് പറഞ്ഞു. സ്കിറ്റിൽ ജാസ്മിന്റെ സ്വഭാവം കാണിക്കാനിരുന്നതാണ്. പക്ഷെ ജാസ്മിൻ വിഷമിച്ചിരുന്നതിനാൽ പ്ലാൻ മാറ്റി. എന്നാൽ റോക്കി എന്തോ പറഞ്ഞു. ഇനിയെങ്കിലും നിങ്ങൾക്കൊന്ന് വിട്ട് കൂടെ ​ഗയ്സ് ഞാൻ കമ്മിറ്റഡാണെന്ന് ജാസ്മിൻ പറഞ്ഞു. റോക്കിയോട് ഞാൻ ചൂടായി. അങ്ങനെ പോലും ആ കുട്ടിയെ സപ്പോർട്ട് ചെയ്തതാണ്.

കമ്മിറ്റഡോ അപ്പോൾ ​ഗബ്രിയുമായി എന്താണ് എന്ന ചോദ്യം അന്നെനിക്ക് വന്നു. പക്ഷെ അപ്പോഴത്തെ സാഹചര്യം കാരണം വിഷയം വലുതാക്കില്ല. കമ്മിറ്റഡായ ഒരാൾ ആ ബന്ധത്തിൽ സത്യസന്ധരായിരിക്കണം. ഞാൻ ഒരിക്കൽ ചോദിച്ചപ്പോൾ എനിക്കൊരു റിലേഷൻ സംസാരിച്ച് വെച്ചിട്ടുണ്ടായിരുന്നു, പക്ഷെ അതൊക്കെ പോയി എന്നാണ് പറഞ്ഞത്. ജാസ്മിൻ ​​ഗെയിമിനൊപ്പം തന്റെ ഭാവി ജീവിതം കൂടി ചിന്തിച്ച് മുന്നോട്ട് പോയിരുന്നെങ്കിൽ ഞാൻ അവൾക്കൊപ്പം നിന്നേനെയെന്നും ശരണ്യ വ്യക്തമാക്കി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X