ലാൽ സർ എല്ലാവരോടും അവരെക്കുറിച്ച് ചോദിച്ചു; ഒരു ദിവസം കൊണ്ട് ജാസ്മിനും ​ഗബ്രിയും അടുത്തപ്പോൾ; ശ്രീരേഖ

ബി​ഗ് ബോസ് ആറാം സീസണിലെ ക​ടുത്ത വഴക്കുകൾക്കിടയിലും തന്റോതായ രീതിയിൽ പ്രേക്ഷക ശ്രദ്ധ നേടാന് കഴിഞ്ഞ മത്സരാർത്ഥിയാണ് ശ്രീരേഖ. മികച്ച മത്സരാർത്ഥി അല്ലെങ്കിലും അഭിനേത്രിയെന്ന നിലയിൽ തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ ശ്രീരേഖയ്ക്ക് ബി​ഗ് ബോസിലൂടെ സാധിച്ചു. ​എങ്കിലും ​ഗെയിമിൽ പിന്നോട്ട് പോയതോടെ ശ്രീരേഖ പുറത്തായി. ഫിൽമിബീറ്റ് മലയാളത്തിന് നൽകിയ അഭിമുഖത്തിൽ ബി​ഗ് ബോസിലെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് ശ്രീരേഖ.

ജാസ്മിൻ-​ഗബ്രി കോംബോയെക്കുറിച്ചും ​ഗബ്രി പുറത്തായതിനെക്കുറിച്ചുമെല്ലാം ശ്രീരേഖ സംസാരിക്കുന്നുണ്ട്. രണ്ട് പേരും ശക്തരായ മത്സരാർത്ഥികളായിരുന്നെന്ന് ശ്രീരേഖ പറയുന്നു. കോംബോ അവരുടെ പേഴ്സണൽ കാര്യമാണ്. പക്ഷെ ​ഗെയിമിൽ അത് ബാധിക്കും. കാരണം രണ്ട് പേരുടെ ബുദ്ധിയാണ് അവിടെ വർക്ക് ചെയ്യുന്നത്. അതവിടെ ചർച്ചയായിട്ടുണ്ടായിരുന്നു. പ്രത്യേകിച്ചും രണ്ട് പേരും നന്നായി കളിക്കുന്നവരാണ്.

Sreerekha  Jasmine  Gabri

അത് ​ഗെയിമിന്റെ സ്ട്രാറ്റ‍ജിയാണോ ​ഗെയിം ചേഞ്ച് ചെയ്യുമോ എന്നൊക്കെയുള്ള ചർച്ചകൾ ബി​ഗ് ബോസ് വീട്ടിൽ തുടക്കം മുതലേ ഉണ്ടായിട്ടുണ്ടെന്ന് ശ്രീരേഖ പറയുന്നു. അഭിപ്രായ വ്യത്യാസങ്ങൾ എനിക്ക് തുടക്കം മുതലേ ഉണ്ടായിട്ടുണ്ട്. ​ഗ്യാസ് ഓഫ് ചെയ്യാൻ മറന്ന് പോയതും ചായയിൽ തുമ്മിയ സംഭവുമെല്ലാം ലാൽ സർ വീഡിയോ കാണിച്ചപ്പോഴാണ് ഞങ്ങൾ അറിയുന്നത്. ജാസ്മിന്റെ വൃത്തി സംബന്ധിച്ച് വഴക്കുണ്ടായിട്ടുണ്ട്. കുറേയൊക്കെ ആ കുട്ടി മാറ്റിയിട്ടുണ്ടെന്നും ശ്രീരേഖ വ്യക്തമാക്കി.

​ഗബ്രിയും ജാസ്മിനും തമ്മിൽ അടുത്തതിനെക്കുറിച്ചും ശ്രീരേഖ സംസാരിച്ചു. വന്ന് രണ്ടാമത്തെ ദിവസം അവർ തമ്മിൽ അടുത്തു. പെട്ടെന്നുണ്ടായതാണ്. അതവിടെ ചർച്ചയായി. വിഷുവിന്റെ എപ്പിസോഡിൽ ലാൽ സർ ഏറ്റവും കൂടുതൽ ചർച്ച ചെയ്തത് അവരെക്കുറിച്ചാണ്. നല്ലൊരു ദിവസമായിട്ട് എന്താണിവിടെ ചർച്ച ചെയ്യുന്നതെന്ന് എനിക്കും അവിടെയുള്ള എല്ലാവർക്കും തോന്നി. ലാൽ സർ ഓരോരുത്തരുടെയും അഭിപ്രായം അവിടെ ചോദിച്ചു.

Sreerekha  Jasmine  Gabri

ഇത് പുറത്ത് വലിയ പ്രശ്നമായിട്ടുണ്ടെന്ന് ഞങ്ങൾക്ക് തോന്നി. ഇവരുടെ ജീവിതത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമാണ് അന്ന് താനും സഹമത്സരാർത്ഥികളും ചിന്തിച്ചെന്നും ശ്രീരേഖ പറയുന്നു. ​ഗബ്രി പുറത്തായപ്പോൾ ഏവരും ഞെട്ടിയെന്നും ശ്രീരേഖ പറയുന്നു. എവിക്ഷൻ ഒഴിവാക്കുമെന്നാണ് കരുതിയത്. അല്ലെങ്കിൽ ജാസ്മിൻ പോകുമെന്ന് കരുതി.

​ഗബ്രി പോയപ്പോൾ എല്ലാവരും ഞെട്ടി. യാത്ര പോലും പറയാതെ പോകില്ല, സീക്രട്ട് റൂമിലേക്ക് മാറ്റിയിട്ടുണ്ടാകുമെന്ന സംസാരം വരുന്നു. ​ഗബ്രി പോയത് ജാസ്മിനെ ബാധിച്ചിരുന്നു. പക്ഷെ പിറ്റേ ദിവസം ജാസ്മിൻ സ്മാർട്ടായി. ഇതെന്താണെന്ന് കരുതി. ​ഗബ്രി സീക്രട്ട് റൂമിൽ ഉണ്ടെന്ന് ജാസ്മിൻ കരുതിയെന്നും ശ്രീരേഖ വ്യക്തമാക്കി.

Read more about: bigg boss
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X