For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്ക മുന്നില്‍ വന്നാല്‍ ഡയലോഗ് മറക്കും; അദ്ദേഹത്തിനും ആ പ്രശ്‌നമുണ്ടെന്ന് കോട്ടയം നസീറും ബിന്ദു പണിക്കരും

  |

  ഹാസ്യ കഥാപാത്രങ്ങളാണെങ്കിലും സീരിയസ് വേഷമാണെങ്കിലും അത്രയും മനോഹരിതയോടെ ചെയ്യുന്ന നടിയാണ് ബിന്ദു പണിക്കര്‍. ഒരു കാലത്ത് അഭിനയത്തില്‍ സജീവമായിരുന്ന നടി ചെറിയ ചില ഇടവേളകള്‍ എടുത്താണ് ഇപ്പോള്‍ സിനിമ ചെയ്യുന്നത്. ഏറ്റവും പുതിയതായി മമ്മൂട്ടിയുടെ റോഷാക്ക് എന്ന സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തുകയാണ്.

  ബിന്ദു പണിക്കരുടെ കരിയറില്‍ ചെയ്തതില്‍ ഏറ്റവും മികച്ച വേഷമായിരിക്കും റോഷാക്കിലേത് എന്നാണ് പൊതുവേ പറയപ്പെടുന്നത്. സിനിമയുടെ ലൊക്കേഷനില്‍ നടന്ന സംഭവങ്ങളെ കുറിച്ചും അഭിനയ ജീവിതത്തെ കുറിച്ചും ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലൂടെ മനസ് തുറക്കുകയാണ് നടി ബിന്ദു പണിക്കരും കോട്ടയം നസീറും.

  'സൂത്രധാരന്‍ സിനിമയിലെ സീരിയസ് വേഷം ചെയ്യാന്‍ അവസരം കിട്ടിയതിന് ശേഷം പിന്നെ ആരും വിളിക്കാത്തതാണ്. അതുകൊണ്ടാണ് പിന്നീട് സീരിയസ് റോളുകളിലൊന്നും തന്നെ കാണാത്തതെന്ന് ബിന്ദു പണിക്കര്‍ പറയുന്നു. വേറിട്ട കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഏറ്റവും ആഗ്രഹിക്കാറുള്ളതെന്ന്', ബിന്ദു പണിക്കര്‍ പറയുന്നു.

  Also Read: ബാലയുടെ കാശ് കൊണ്ടല്ലേ ജീവിക്കുന്നത്; ഗോപി ചേട്ടന്‍ വന്നപ്പോഴും ഇതേ വിമര്‍ശനം തന്നെയെന്ന് അഭിരാമി സുരേഷ്

  'തമാശ റോളുകള്‍ ചെയ്തിട്ടാണ് ഞങ്ങളൊക്കെ വന്നത്. പിന്നീട് അതിലേക്ക് ടൈപ്പ് ചെയ്യപ്പെട്ടുവെന്നാണ് നടന്‍ കോട്ടയം നസീറും പറയുന്നത്. ഇതുപോലെയുള്ള സംവിധായകര്‍ മാറി ചിന്തിക്കുമ്പോഴാണ് ഒരു നല്ല വേഷം കിട്ടുന്നതെന്ന് നസീര്‍ സൂചിപ്പിച്ചു. ബ്രദേഴ്‌സ് ഡേ എന്ന ചിത്രത്തില്‍ കലാഭവന്‍ ഷാജോണ്‍ തനിക്കൊരു വേറിട്ട റോള്‍ തന്നിരുന്നുവെന്നും', നസീര്‍ പറയുന്നു.

  Also Read: ആത്മഹത്യ ചെയ്യാനായി റെയില്‍വേ ട്രാക്കിലേക്ക് ഓടി; ഒരു കുഞ്ഞില്ലാത്ത വേദനയെ കുറിച്ചും നടന്‍ വിനോദ് കോവൂര്‍

  'ജഗതി ചേട്ടന്‍, കല്‍പ്പന ചേച്ചി ഇവരെയൊക്കെ വല്ലാതെ മിസ് ചെയ്യുന്നുണ്ട്. ശരിക്കും സിനിമയുടെ സെറ്റുകളില്‍ വളരെ പോസിറ്റീവായ പെരുമാറുന്നവരാണ് ഇവരൊക്കെ. അവരുടെ കൂടെ അഭിനയിക്കുമ്പോള്‍ അറിയാതെ ഒരു മത്സരം പോലെ തോന്നും. അങ്ങനെയാണ് ഓരോ സീനുകളും നന്നാവുന്നത്. അതുപോലെ ഞങ്ങളും നന്നാവും. ജഗതിച്ചേട്ടന്റെ കൂടെ അഭിനയിക്കുന്ന സീനില്‍ റിഹേഴ്‌സലില്‍ എന്താണ്, ടേക്ക് എടുക്കുമ്പോള്‍ എന്താണ് എന്നൊന്നും പ്രവചിക്കാന്‍ പറ്റില്ല'.

  Also Read: വേര്‍പിരിഞ്ഞ ഭര്‍ത്താവ് ധനുഷുമായി ഒരുമിക്കുന്നുവെന്ന് വാര്‍ത്ത; പുത്തന്‍ ചിത്രവുമായി ഐശ്വര്യ രജനികാന്ത്

  'മമ്മൂക്കയെ ഈ സിനിമയുടെ നിര്‍മാതാവായി തോന്നിയിട്ടില്ലെന്നുള്ളതാണ് സത്യം. അദ്ദേഹം ഇടയ്ക്ക് ഈ സിനിമയുടെ നിര്‍മാതാവ് ആരാണെന്ന് ചോദിക്കാറുണ്ട്. ശരിക്കും നടനായിട്ടാണ് അദ്ദേഹത്തെ ലൊക്കേഷനില്‍ കണ്ടത്. എന്നാല്‍ എല്ലാ കാര്യങ്ങളിലും അതീവ ശ്രദ്ധ പുലര്‍ത്തിയിരുന്നു. ഒരു ഫാക്ടറിയിലെ ചിത്രീകരണ സമയത്ത് അവിടെയുള്ള സ്ത്രീകള്‍ക്ക് ടോയ്‌ലെറ്റ് സൗകര്യം ഉണ്ടാവണമെന്ന് മമ്മൂക്ക പറഞ്ഞിരുന്നു. അങ്ങനെ എല്ലാ കാര്യത്തിലും ശ്രദ്ധ കാണിച്ച നിര്‍മാതാവായിരുന്നു അദ്ദേഹമെന്ന്' കോട്ടയം നസീര്‍ പറയുന്നു.

  'മമ്മൂക്കയുടെ കണ്ണില്‍ നോക്കി അഭിനയിക്കാന്‍ വലിയ പാടാണെന്നാണ് കോട്ടയം നസീര്‍ പറയുന്നത്. പക്ഷേ അന്ന് ചെയ്ത ആദ്യ സീന്‍ റെഡിയായി. പിന്നെ ചെയ്യുമ്പോള്‍ തെറ്റി തുടങ്ങി. കാരണം ഇടയ്ക്ക് അദ്ദേഹം ചില കഥകളൊക്കെ പറയും. അത് കേട്ടിരിക്കുമ്പോള്‍ പഠിച്ച ഡയലോഗൊക്കെ മറന്ന് പോവും. ഇത് മമ്മൂക്കയോടും പറയാന്‍ പറ്റില്ല.

  ആക്ഷന്‍ പറയുമ്പോഴെക്കും ഡയലോഗ് പഠിക്കാന്‍ പോവണം. ഇതോടെ മമ്മൂക്കയുടെ മുന്നില്‍ നിന്നാല്‍ ഡയലോഗ് മറന്ന് പോവുമെന്ന് പറഞ്ഞു. അതാ എന്റെയും കുഴപ്പം. നിന്റെ മുന്നില്‍ വന്നാല്‍ ഞാനും ഡയലോഗ് മറന്ന് പോവുമെന്നാണ് അദ്ദേഹം പറഞ്ഞതെന്ന്' നസീര്‍ പറയുന്നു.

  Read more about: bindu panicker
  English summary
  Bindu Panicker And Kottayam Nazeer About Working Experience With Megastar Mammootty. Read In Malayalam.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X