നല്ല സിനിമ കൊടുത്താല്‍ മലയാളികള്‍ സ്വീകരിക്കും! അല്‍ മല്ലുവിനെക്കുറിച്ച് ബോബന്‍ സാമുവല്‍

By Midhun Raj

Recommended Video

Boban Samuel Exclusive Interview | Al Mallu | FilmiBeat Malayalam

ജനപ്രിയന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ബോബന്‍ സാമുവല്‍. ആദ്യ ചിത്രം തന്നെ ഹിറ്റാക്കി കൊണ്ടാണ് സംവിധായകന്‍ മോളിവുഡിലേക്കുളള വരവറിയിച്ചത്. ജയസൂര്യ ചിത്രത്തിന് ശേഷം റോമന്‍സ് എന്ന സിനിമയും സംവിധായകന്റെതായി വലിയ വിജയം നേടിയിരുന്നു. തുടര്‍ന്ന് ഹാപ്പി ജേര്‍ണി, ഷാജഹാനും പരീക്കുട്ടിയും, വികടകുമാരന്‍ എന്നീ ചിത്രങ്ങളും ബോബന്‍ സാമുവലിന്റെതായി പുറത്തിറങ്ങി.

സംവിധായകന്റെതായി തിയ്യേറ്ററുകളിലേക്ക് എത്തിയ എറ്റവും പുതിയ ചിത്രമാണ് അല്‍ മല്ലു. സിനിമയുടെതായി പുറത്തിറങ്ങിയ ട്രെയിലറിനും പാട്ടുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. നമിത പ്രമോദ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ മലയാളത്തിലെ മറ്റു ശ്രദ്ധേയ താരങ്ങളും അഭിനയിച്ചിട്ടുണ്ട്. അല്‍ മല്ലുവിനെക്കുറിച്ച് ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ബോബന്‍ സാമുവല്‍ സംസാരിച്ചിരുന്നു.

ഗള്‍ഫ്‌ രാജ്യത്തില്‍

ഗള്‍ഫ്‌ രാജ്യത്തില്‍ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു. അല്‍ മല്ലുവില്‍ നയന എന്ന കഥാപാത്രമായിട്ടാണ് നമിത പ്രമോദ് എത്തുന്നത്. ഐടി മേഖലയില്‍ വര്‍ക്ക് ചെയ്യുന്ന പെണ്‍കുട്ടിയാണ് നമിത. നയനയുടെ ജീവിതത്തിലെ ഒരു കാലഘട്ടത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം പറയുന്നത്.

മുന്‍ചിത്രങ്ങള്‍ പോലെ

മുന്‍ചിത്രങ്ങള്‍ പോലെ കോമഡി രംഗങ്ങള്‍ ധാരാളമുളള സിനിമയല്ല ഇതെന്നും എന്നാല്‍ രസകരമായ രംഗങ്ങളുണ്ടെന്നും ബോബന്‍ സാമുവല്‍ പറയുന്നു. പൂര്‍ണമായും ഗള്‍ഫില്‍ ചിത്രീകരിച്ച നായികാ പ്രാധാന്യമുളള സിനിമയാണ് അല്‍ മല്ലു. റോമന്‍സ് പോലുളള ചിത്രങ്ങള്‍ ഒരഞ്ചെണ്ണം ചെയ്യാം. എന്നാല്‍ പലതരത്തിലുളള സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം.

നല്ല സിനിമ

നല്ല സിനിമ എപ്പോള്‍ കൊടുത്താലും മലയാളികള്‍ സ്വീകരിക്കുമെന്നും സംവിധായകന്‍ പറഞ്ഞു. നമിതയ്ക്ക് യോജിക്കുന്ന കഥാപാത്രമാണ് അല്‍ മല്ലുവിലേത്. നമിത വളരെ നന്നായി ചെയ്തു. വലിയ ഹീറോ ഇമേജുളള ഒരു താരത്തെ ഈ സിനിമയ്ക്ക് ആവശ്യമില്ല. മമ്മൂട്ടി, മോഹന്‍ലാല്‍ സിനിമകള്‍ കണ്ടാണ് താനും വളര്‍ന്നത്. മമ്മൂക്കയെ വെച്ച് ഒരു സിനിമ പ്ലാന്‍ ചെയ്തിരുന്നു. അവസാന നിമിഷം കഥയിലെ ചെറിയ പ്രശ്‌നങ്ങള്‍ കാരണം നടക്കാതെ പോവുകയായിരുന്നു. മമ്മൂക്ക, മോഹന്‍ലാല്‍ എന്നിവരെ വെച്ചുളള ഒരു സിനിമ ശരിക്കും ഒരു സ്വപ്‌നമാണ്.

റോമന്‍സ്‌ പോലെ

റോമന്‍സ്‌ പോലെ ഒരു അഞ്ച് ചിത്രങ്ങള്‍ ചെയ്യാം. എന്നാല്‍ വ്യത്യസ്ത തരം സിനിമകള്‍ ചെയ്യാനാണ് ആഗ്രഹം. ഏത് ടൈപ്പ് സിനിമ ചെയ്യാനും തയ്യാറാണ്. സംവിധാനത്തിനിടെ ഒരു ഹ്രസ്വചിത്രത്തില്‍ അഭിനയിച്ചിരുന്നു. ആഘോഷ് വൈഷ്ണവന്‍ സംവിധാനം ചെയ്ത ഒരുത്തിയിലാണ് അഭിനയിച്ചത്. അല്‍ മല്ലു ഇന്നത്തെ സമൂഹത്തില്‍ നമ്മള്‍ കണ്ടുകൊണ്ടിരിക്കുന്ന ഒരു കാര്യം പ്രമേയമാക്കി ഒരുക്കിയിരിക്കുന്നു. അതിനെ ചിത്രത്തിലെ സ്ത്രീ കഥാപാത്രം എങ്ങനെ നേരിടുന്നു എന്നത് ചിത്രത്തില്‍ പറയുന്നു. അഭിമുഖത്തില്‍ ബോബന്‍ സാമുവല്‍ പറഞ്ഞു.

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X