മോഹന്‍ലാലിനോട് ഉച്ചത്തില്‍ ദേഷ്യപ്പെടാന്‍ കഴിയാതെ റീനു

By Aswathi

വളരെ മര്യാദയോടെ പെരുമാറേണ്ട ജോലിയാണ് റീനു മാത്യൂസ് യഥാര്‍ത്ഥ ജീവിതത്തില്‍ ചെയ്യുന്നു. ഒരു എയര്‍ഹോസ്റ്റസിന് വേണ്ട എല്ലാ മര്യാദയും കൃത്യമായി പാലിച്ചു ജോലി ചെയ്തു വരുമ്പോഴാണ് റീനുവിന് സത്യന്‍ അന്തിക്കാടിന്റെ എന്നും എപ്പോഴും എന്ന ചിത്രത്തില്‍ അവസരം ലഭിയ്ക്കുന്നത്. യഥാര്‍ത്ഥ ജീവിതത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ഒരു വേഷമാണ് ചിത്രത്തില്‍ റീനു അവതരിപ്പിച്ചത്.

ഒരു കോര്‍പറേറ്റ് കമ്പനിയുടെ തലപ്പത്തിരിയ്ക്കുന്നയാളാണ് റീനു അവതരിപ്പിച്ച കല്യാണി. ചിത്രത്തില്‍ മോഹന്‍ലാലിനോട് ദേഷ്യപ്പെടുന്ന ഒരു സീനുണ്ട്. ലാലേട്ടനെ പോലുള്ള ഒരു സീനിയര്‍ നടന്റെ മുന്നില്‍ ഒരു പരിധിയില്‍ കൂടുതല്‍ ഉച്ചത്തില്‍ ദേഷ്യപ്പെടാന്‍ സാധിക്കില്ലെന്ന് റീനു പറയുന്നു.

reenu

ഞാന്‍ ഉറക്കെ ദേഷ്യപ്പെട്ടാല്‍ മാത്രമേ അതിലുമധികം ശബ്ദത്തില്‍ ലാലേട്ടന് എന്നോട് ദേഷ്യപ്പെടാന്‍ സാധിക്കുകയുള്ളൂ. എന്നാലും അദ്ദേഹത്തെ പോലൊരാളോട് ഉറക്കെ ദേഷ്യപ്പെടുന്ന സീനൊക്കെ ചെയ്യാന്‍ റീനു മാത്യൂസിനെ സംബന്ധിച്ച കുറച്ചു ബുദ്ധിമുട്ട് തന്നെയാണ്.

ennum-eppozhum

ലാല്‍- സത്യന്‍ അന്തിക്കാട് ടീമിനൊപ്പം ഒരു സിനിമ ചെയ്യണമെന്നത് തന്റെ ആഗ്രഹമായിരുന്നു എന്നാണ് റീനു പറയുന്നത്. എന്നും എപ്പോഴും ആ ആഗ്രഹസാഫല്യമാണ്. ലാലേട്ടനില്‍ നിന്നും ഒരുപാട് പഠിക്കാനുണ്ട്. ഒരു സീന്‍ വീണ്ടും വീണ്ടും എടുക്കുമ്പോള്‍, ലാലേട്ടന്‍ ഓരോ തവണയും വ്യത്യസ്തനായിരിക്കും. ഓരോ സീന്‍ എടുക്കുമ്പോഴും അടുതത്ത് ഞാന്‍ ഇങ്ങനെയാണ് ചെയ്യുന്നതെന്നൊക്കെ ലാല്‍ പറഞ്ഞുകൊടുത്തിട്ടുണ്ടത്രെ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X