»   » എനിക്ക് ചുറ്റും മുഖം മൂടികളാണ്, പക്ഷെ ഞാന്‍ മുഖം മൂടി വയ്ക്കാറില്ല: ലെന

എനിക്ക് ചുറ്റും മുഖം മൂടികളാണ്, പക്ഷെ ഞാന്‍ മുഖം മൂടി വയ്ക്കാറില്ല: ലെന

Posted By:
Subscribe to Filmibeat Malayalam

ലെന പറഞ്ഞത് സത്യമാണ്. മുഖം മൂടികളുടെ ലോകത്താണ് ലെന ജീവിയ്ക്കുന്നത്. കുഞ്ഞുന്നാല്‍ മുതല്‍ ശേഖരിച്ചു വച്ച മുഖം മൂടികള്‍ ഒരു റൂമില്‍ അടുക്കി വച്ചിട്ടുണ്ട്. പല രാജ്യങ്ങളിലെ, വിവിധ സംസ്‌കാരങ്ങള്‍ പറയുന്ന മുഖം മൂടികള്‍ ഡ്രോയിങ് റൂമിന്റെ ഭിത്തി നിറയെ നിന്ന് ലെനയെ നോക്കും. പലരും ചോദിച്ചിട്ടുണ്ട് എന്തിനാണ് ഇങ്ങനെ മുഖം മൂടി സൂക്ഷിക്കുന്നതെന്ന്. എന്താണ് കാരണമെന്ന് തനിക്കും അറിയില്ലെന്നാണ് ലെന പറയുന്നത്.

പക്ഷെ ജീവിതത്തില്‍ താന്‍ മുഖംമൂടി മാറി മാറി ഉപയോഗിക്കുന്ന ആളല്ലെന്നും ലെന പറയുന്നു. മനസ്സിലുള്ളത് അത് പോലെ തുറന്ന് സംസാരിക്കും. അതുകൊണ്ടാണ് പലരും ഞാന്‍ ബോള്‍ഡ് ആണെന്ന് പറയുന്നത്. കുറേ മുഖം മൂടി അണിഞ്ഞ് മെനക്കെടാന്‍ വയ്യ. ആത്മവിശ്വാസം ആവശ്യത്തില്‍ കൂടുതലുണ്ട്. എനിക്ക് ചെയ്യാവുന്നതിന്റെ മാക്‌സിമം ഞാന്‍ ചെയ്യാറുണ്ട്. അത്രയേ ഒരു മനുഷ്യന് പറ്റൂ- ലെന പറഞ്ഞു.
Read More: പൃഥ്വിരാജിന്റെ അമ്മയായാല്‍ പിന്നെയൊരിക്കലും അമ്മ വേഷം ചെയ്യില്ല: ലെന

എനിക്ക് ചുറ്റും മുഖം മൂടികളാണ്, പക്ഷെ ഞാന്‍ മുഖം മൂടി വയ്ക്കാറില്ല: ലെന

ലെനയുടെ വീട്ടിലെ ഡ്രോയിങ് റൂം നിറയെ മുഖം മൂടികളാണത്രെ. പല രാജ്യങ്ങളിലെ, പല സംസ്‌കാരങ്ങള്‍ പറയുന്ന മുഖം മൂടികള്‍. എന്തിനാണ് ഇങ്ങനെ മുഖം മൂടി ശേഖരിക്കുന്നത് എന്ന ചോദ്യത്തിന് ലെനയ്ക്ക് ഉത്തരമില്ല.

എനിക്ക് ചുറ്റും മുഖം മൂടികളാണ്, പക്ഷെ ഞാന്‍ മുഖം മൂടി വയ്ക്കാറില്ല: ലെന

ഹൈ സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ തുടങ്ങിയതാണത്രെ മുഖം മൂടി ശേഖരണം. ആദ്യം പത്രക്കടലാസ് കൊണ്ട് മുഖംമൂടി ഉണ്ടാക്കി നോക്കുമായിരുന്നു. ഉണ്ടാക്കാന്‍ പറ്റുമെന്ന് മനസ്സിലായപ്പോള്‍ പിന്നെ അതൊരു ശീലമാക്കി.

എനിക്ക് ചുറ്റും മുഖം മൂടികളാണ്, പക്ഷെ ഞാന്‍ മുഖം മൂടി വയ്ക്കാറില്ല: ലെന

വീട്ടില്‍ അച്ഛനും അമ്മയുമൊക്കെ എന്റെ ആ ശീലത്തെ പ്രോത്സാഹിപ്പിച്ചിട്ടേയുള്ളൂ. അമ്മയും അച്ഛനും പുറത്ത് പോയി വരുമ്പോള്‍ മുഖം മൂടി വാങ്ങിവന്ന് എനിക്ക് സമ്മാനിക്കുമായിരുന്നു. സ്‌കൂളിലെ കുട്ടികളും അങ്ങനെ മുഖം മൂടി കൊണ്ടുതരാന്‍ തുടങ്ങി.

എനിക്ക് ചുറ്റും മുഖം മൂടികളാണ്, പക്ഷെ ഞാന്‍ മുഖം മൂടി വയ്ക്കാറില്ല: ലെന

പിന്നെ എവിടെ കണ്ടാലും മുഖം മൂടി വാങ്ങി സൂക്ഷിക്കുന്നത് ശീലമായി. ആഫ്രിക്ക, നേപ്പാള്‍, മലേഷ്യ, ടിബറ്റ്, ശ്രീലങ്ക, ആസ്‌ട്രേലിയ, എന്നിങ്ങനെ ഒത്തിരി രാജ്യങ്ങളിലെ മുഖം മൂടികളുണ്ട്. കേരളത്തിന്റെ തെയ്യം, കഥകളി തുടങ്ങിയ കലാരൂപങ്ങളുടെ മുഖംമൂടികളുമുണ്ട്.

എനിക്ക് ചുറ്റും മുഖം മൂടികളാണ്, പക്ഷെ ഞാന്‍ മുഖം മൂടി വയ്ക്കാറില്ല: ലെന

വാങ്ങിക്കുന്നതിനെക്കാള്‍ മുഖം മൂടി സ്വന്തമായി ഉണ്ടാക്കുന്നതാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. പേപ്പര്‍, തടി, പ്ലാസ്റ്റര്‍ ഓഫ് പാരിസ് തുടങ്ങിയ മെറ്റീരിയലുകളാണ് മുഖം മൂടി ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത്.

എനിക്ക് ചുറ്റും മുഖം മൂടികളാണ്, പക്ഷെ ഞാന്‍ മുഖം മൂടി വയ്ക്കാറില്ല: ലെന

എന്റെ ഈ ഹോബി കണ്ടിട്ട് ഇപ്പോള്‍ പലരും എനിക്ക് മുഖംമൂടി സമ്മാനിക്കുന്നുണ്ട്. ഇനി മുഖം മൂടികളുടെ ഒരു എക്‌സിബിഷന്‍ നടത്തണം എന്ന ആഗ്രഹമുണ്ട്.

എനിക്ക് ചുറ്റും മുഖം മൂടികളാണ്, പക്ഷെ ഞാന്‍ മുഖം മൂടി വയ്ക്കാറില്ല: ലെന

മനുഷ്യര്‍ക്ക് പല മുഖംമൂടികള്‍ ഉണ്ടെന്നാണ് എന്റെ വിശ്വാസം. ഒറ്റ മുഖംമൂടിയുമായി സമൂഹത്തില്‍ ജീവിയ്ക്കാന്‍ ധൈര്യവും മനക്കട്ടിയും വേണം. ഒറ്റ മുഖമുള്ളവരെ ആര്‍ക്കും ഇഷ്ടമാവില്ല. ആരും അംഗീകരിക്കി

എനിക്ക് ചുറ്റും മുഖം മൂടികളാണ്, പക്ഷെ ഞാന്‍ മുഖം മൂടി വയ്ക്കാറില്ല: ലെന

പക്ഷെ ഞാന്‍ മുഖം മൂടി മാറി മാറി ഉപയോഗിക്കുന്ന ആളല്ല. മനസ്സില്‍ ഉള്ളത് അത് പോലെ സംസാരിക്കുന്ന ആളാണ്. അതുകൊണ്ടാണ് പലരും ഞാന്‍ ബോള്‍ഡ് ആണെന്ന് പറയുന്നത്. കുറേ മുഖംമൂടി അണിഞ്ഞ് മെനക്കെടാന്‍ വയ്യ. ആവശ്യത്തില്‍ കൂടുതല്‍ ആത്മവിശ്വാസം ഇപ്പോഴുണ്ട്. എനിക്ക് ചെയ്യാന്‍ പറ്റുന്നതിന്റെ മാക്‌സിമം ഞാന്‍ ചെയ്യാറുണ്ട്. അത്രയേ ഒരു മനുഷ്യന് പറ്റൂ- ലെന പറഞ്ഞു.

English summary
“There are lots of masks around me…masks with different faces! Literally too, what I am saying is true. On one of my drawing room walls hang masks of different shapes, sizes, features and looks that showcase the cultural variations of various countries,” says dashing actress Lena who adds, collecting masks has been her hobby since high schooldays.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam