»   » മലയാള സിനിമയിലും കാസ്റ്റിംഗ് കൗച്ച്, വഴങ്ങിയില്ല അവസരങ്ങള്‍ കുറഞ്ഞു!!! തുറന്നടിച്ച് പാര്‍വതി!!!

മലയാള സിനിമയിലും കാസ്റ്റിംഗ് കൗച്ച്, വഴങ്ങിയില്ല അവസരങ്ങള്‍ കുറഞ്ഞു!!! തുറന്നടിച്ച് പാര്‍വതി!!!

Posted By: Karthi
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  കാസ്റ്റിഗ് കൗച്ച് എന്ന പദം മലയാളികൾ കേട്ടുതുടങ്ങിയിട്ട് അധികം ആയിട്ടില്ല. അവസരങ്ങള്‍ക്കായി നടിമാര്‍ കിടക്ക പങ്കിടേണ്ടി വരാരുണ്ടെന്ന് മുന്നേ പലതാരങ്ങളും വെളിപ്പെടിത്തിയിട്ടുണ്ട്. ചിലർക്കെങ്കിലും അവസരങ്ങള്‍ ലഭിച്ചതിന് പിന്നില്‍ ഇഷ്ടത്തോടെയല്ലെങ്കിലും അത്തരം ദുരനുഭവങ്ങളുണ്ട്. ഇതുവരെ പുറം ലോകം അറിഞ്ഞ കഥകളധികവും മലയാളത്തിന് പുറത്തുള്ള സിനിമാ ലോകത്ത് നിന്നുമായിരുന്നു. 

  മലയാളത്തിലും കാസ്റ്റിംഗ് കൗച്ച് നിലവിലുണ്ടെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് പാര്‍വതി. ഇത് തങ്ങളുടെ അവകാശമെന്ന നിലയിലാണ് പലരും ആവശ്യപ്പെടുന്നതെന്നാണ് പാര്‍വതി പറയുന്നത്. ടോക് ടൈം വിത്ത് മാത്തുക്കുട്ടി എന്നി പരിപാടിയിലാണ് പാര്‍വതി ഇക്കാര്യം വ്യക്തമാക്കിയത്. മുന്‍ റേഡിയോ അവതാരകന്‍ മാത്തുക്കുട്ടി നടത്തിയ അഭിമുഖം ക്രോസ് പോസ്റ്റ് നെറ്റ് വര്‍ക്ക് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് സംപ്രേക്ഷണം ചെയ്തത്. 

  വളരെ മുതിര്‍ന്ന ആളുകളില്‍ നിന്നാണ് ഇത്തരം അനുഭവം ഉണ്ടായിട്ടുള്ളത്. അക്കാര്യത്തില്‍ നടനെന്നോ സംവിധായകനെന്നോ വ്യത്യാസം ഇല്ല. ഒരു കടമ പോലെയാണ് ഇവര്‍ ഇത് ആവശ്യപ്പെടുന്നതെന്നും പാര്‍വതി പറഞ്ഞു.

  ഞങ്ങളാണ് നിനക്ക് ബ്രേക്ക് തന്നത് എന്ന് പറഞ്ഞു കൊണ്ടാണ് ഇവര്‍ കിടക്ക് പങ്കിടാന്‍ ക്ഷണിക്കുന്നത്. അവസരം തന്ന അവര്‍ക്കൊപ്പം കിടക്ക പങ്കിടേണ്ടത് നമ്മുടെ അവകാശമാണെന്ന രീതിയിലാണ് അവര്‍ സംസാരിക്കുന്നത്. എല്ലാവരും ഒരുപോലെയാണെന്നും പാര്‍വതി പറഞ്ഞു.

  'മോളേ ഇതൊക്കെ ചെയ്യേണ്ടി വരും. അത് അങ്ങനെയാണ്' എന്നൊക്കെ പറഞ്ഞ് ചിലര്‍ വരും. ഒരു ഉപദേശം പോലെയാണ് ഇവര്‍ ഇതൊക്കെ പറയുന്നത്. അങ്ങനെയുള്ളവര്‍ക്കൊപ്പം ജോലി ചെയ്തിട്ടില്ല. അതുകൊണ്ടായിരിക്കാം കുറച്ച് കാലം സിനിമകള്‍ ഇല്ലാതിരുന്നതെന്നും പാര്‍വതി പറഞ്ഞു.

  കാസ്റ്റിംഗ് കൗച്ച് നടത്തിയുള്ള റോള്‍ തനിക്ക് വേണ്ട. അഭിനയിക്കാന്‍ അല്ലെങ്കില്‍ യൂണിവേഴ്‌സിറ്റിയില്‍ സാഹിത്യം പഠിക്കാനോ മറ്റോ പോകും. നോ പറയാനുള്ള അവകാശം നമുക്കുണ്ടെന്ന് നാം തന്നെയാണ് തിരിച്ചറിയേണ്ടതെന്നും പാര്‍വതി വ്യക്തമാക്കുന്നു.

  തനിക്ക് കുടവയറുണ്ട്. അതില്‍ അഭിമാനിക്കുന്നു. ഗര്‍ഭിണിയുടെ രംഗം അഭിനയിക്കാന്‍ നാല് ലിറ്റര്‍ വെള്ളം കുടിച്ചിരുന്നു. മൂത്രമൊഴിക്കാതെ പിടിച്ചുവെച്ചാണ് അഭിനയിച്ചതെന്നും പാര്‍വതി പറഞ്ഞു.

  കണ്ണട ധരിച്ചിരിക്കുന്നത് ബുദ്ധി ജീവി നാട്യമല്ല. കാഴ്ചക്കുറവുണ്ട്. കണ്ണട മാറ്റിയാല്‍ കാഴ്ച വ്യക്തമാകില്ല. കണ്ണട തന്റെ ശരീരത്തിന്റെ ഒരു അവയവം പോലയാണെന്നും പാര്‍വതി പറഞ്ഞു.

  തന്നേക്കാളധികം തന്റെ ജോലിയെ സ്‌നേഹിക്കുന്നു. സിനിമ ചെയ്താല്‍ വീട്ടില്‍ പോകുക. വിശ്രമിക്കുക. സിനിമ വിജയിച്ചാലും പരാജയപ്പെട്ടാലും തന്നെ ബാധിക്കില്ല. അങ്ങനെ പറയരുത് ഇങ്ങനെ പറയരുത് എന്നൊക്കെ ആളുകള്‍ പറയുമ്പോള്‍ ശരിയെന്ന് പറഞ്ഞ് ചിരിക്കും. എന്നിട്ട് തനിക്ക് തോന്നിയത് പോലെ ചെയ്യും. ഒഴുകാനാണ് ഇഷ്ടമെന്നും പാര്‍വതി അഭിമുഖത്തില്‍ പറഞ്ഞു.

  തന്നോട് കിടക്ക പങ്കിടണമെന്ന് പറഞ്ഞവരോട് സഹതാപം മാത്രമേ ഉള്ളു. അവര്‍ക്ക് അധികാരവും മൂല്യവും കിട്ടണമെങ്കില്‍ ഇത് വേണമെന്ന് അവര്‍ ചിന്തിക്കുന്നു. പൗരുഷം എന്നു പറയുന്നത് മറ്റൊരു സ്ത്രീയോട് ഇങ്ങനെ ചോദിക്കുന്നതാണെന്ന് കരുതുന്നത് അങ്ങേയറ്റം ദു:ഖകരമാണെന്നും പാര്‍വതി.

  താന്‍ എപ്പോഴും നിവര്‍ന്നാണ് നിന്നിട്ടുള്ളത്. മനസാക്ഷിക്കുത്തിലാതെ കിടന്നുറങ്ങണം എന്നു മാത്രമാണ് ജീവിതത്തിലെ ലക്ഷ്യം. പത്ത് വര്‍ഷത്തിനിടെ ഒരുപാട് അനുഭവങ്ങളിലൂടെ കടന്ന് പോയി. ഇനി അതിലേറെ അനുഭവങ്ങള്‍ വരാനിരിക്കുന്നു. ജീവിതം അത്ര ഈസിയല്ല.

  ഈ നിലയില്‍ എത്തുമെന്നുള്ള ആത്മ വിശ്വാസം എപ്പോഴും ഉണ്ടായിരുന്നു. സത്യസന്ധമായി സിനിമ ചെയ്യുക വീട്ടില്‍ പോകുക എന്ന് മാത്രമേയുള്ളു. എല്ലാവരേയും സ്‌നേഹിക്കണമെന്നുണ്ട്. സ്‌നേഹിക്കാനുള്ള കഴിവ് തനിക്ക് മറക്കാന്‍ കഴിയില്ലെന്നും പാര്‍വതി പറഞ്ഞു.

  രാജേഷ് പിള്ളയുടെ മരണത്തെയാണ് ടേക്ക് ഓഫ് എന്ന സിനിമ തോല്‍പ്പിച്ചത്. മരണത്തോട് നടുവിരല്‍ കാണിക്കുകയായിരുന്നു ടേക്ക് ഓഫ്. രാജേഷിനെ തങ്ങളില്‍ നിന്നും അകറ്റാന്‍ മരണത്തിന് കഴിയില്ല. രാജേഷ് മരിക്കുന്ന ദിവസമാണ് ടേക്ക് ഓഫിന്റെ കോര്‍ ടീം രൂപപ്പെടുന്നതെന്നും പാര്‍വതി പറഞ്ഞു.

  മാത്തുക്കുട്ടിയുമൊത്തുള്ള പാർവതിയുടെ അഭിമുഖത്തിന്റെ പൂർണ രൂപം കാണാം.

  English summary
  Casting coach is a reality in Malayalam Cinema says actress Parvathi. She opens her experience with RJ Mathukkutty in an interview.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more