For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ബിലാലും സികെ രാഘവനുമല്ല ചാര്‍ലി; പക്ഷെ ദുല്‍ഖര്‍ മമ്മൂട്ടിയെ പോലെയാണ്'

  By Aswini
  |

  മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്താണ് ഉണ്ണി ആര്‍. കൊച്ചി പഴയ കൊച്ചിയല്ല എന്ന ഹിറ്റ് ഡയലോഗുകളെല്ലാം പിറന്നത് ഉണ്ണി ആറിന്റെ പേനയില്‍ നിന്നാണ്. പിന്നീട് വേണു മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത മുന്നറിയിപ്പിനും ശക്തമായ ഒരു തിരക്കഥ നല്‍കി. അങ്ങനെ സിനിമ വിട്ടും ബിലാലും സികെ രാഘവും മലയാളി മനസ്സില്‍ കുടിയേറി.

  ഇപ്പോള്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന ചിത്രത്തിനും തിരക്കഥയൊരുക്കിയിരിക്കുന്നത് ഉണ്ണി ആറാണ്. ബിലാലിനെയോ രാഘവനെയോ പോലയല്ല ചാര്‍ലി എന്ന് തിരക്കഥാകൃത്ത് പറയുന്നു. എന്നാല്‍ ചില സ്ഥലങ്ങളിലൊക്കെ ദുല്‍ഖറിന്റെ പ്രകടനം മമ്മൂക്കയെ ഓര്‍മപ്പെടുത്തുന്നതാണെന്ന് ഉണ്ണി പറഞ്ഞു. സൗത്ത് ലൈവിന് നല്‍കിയ അഭിമുഖത്തില്‍ നിന്ന്...

  also read: പാര്‍വ്വതിയെ പോലെ ആത്മസമര്‍പ്പണമുള്ള അഭിനേത്രിയെ ഞാന്‍ ജീവിതത്തില്‍ കണ്ടിട്ടില്ല: ഉണ്ണി ആര്‍

  ചാര്‍ലിയെ കുറിച്ച്

  'ബിലാലും സികെ രാഘവനുമല്ല ചാര്‍ലി; പക്ഷെ ദുല്‍ഖര്‍ മമ്മൂട്ടിയെ പോലെയാണ്'

  രണ്ട് കൊല്ലം മുമ്പാണ് ദുല്‍ഖറിനോട് ഈ കഥ പറയുന്നത്. അന്ന് കഥാപാത്രത്തിന്റെ പേരൊന്നും ആലോചിച്ചിരുന്നില്ല. ഒരു കമേഴ്‌സ്യല്‍ എന്റര്‍ടെയിനറാകുമ്പോള്‍ നല്ലൊരു പേര് ആവശ്യമാണല്ലോ. അങ്ങനെയൊരു പേരായി വന്നതാണ് ചാര്‍ലി. ചാര്‍ലിയെന്നോ മുഹമ്മദെന്നോ തുടങ്ങി ഏത് പേരും വിളിക്കാവുന്ന ഒരു മനുഷ്യന്‍. പേരിലൂടെ മാത്രമല്ല അയാള്‍ ജീവിക്കുന്നത്. പല മാനങ്ങളിലുള്ള മനുഷ്യനാണ് അയാള്‍. ഈ സിനിമയില്‍ ഒരു കഥാപാത്രം പറയുന്നത് പോലെ കാറ്റ് പോലെ സഞ്ചരിക്കുന്ന ഒരു മനുഷ്യന്‍, അത് തന്നെയാണ് ചാര്‍ലി.

  ചാര്‍ലി ഒരു കൊമേര്‍ഷ്യല്‍ ചിത്രം

  'ബിലാലും സികെ രാഘവനുമല്ല ചാര്‍ലി; പക്ഷെ ദുല്‍ഖര്‍ മമ്മൂട്ടിയെ പോലെയാണ്'

  ചാര്‍ലി പക്കാ കമേഴ്‌സ്യല്‍ എന്റര്‍ടെയിനര്‍ എന്ന നിലയില്‍ തന്നെയാണ് എഴുതിയിരിക്കുന്നത്. പക്ഷേ അത് നിലവിലുള്ള കമേഴ്‌സ്യല്‍ സിനിമകളുടെ സ്വഭാവത്തെ അതേ പടി പിന്തുടരുന്ന ഒന്നാവില്ല. പിന്നെ ദുല്‍ഖര്‍ സല്‍മാന്റെ സ്റ്റാര്‍ഡത്തെ പരമാവധി ഉപയോഗിക്കുന്ന ചിത്രവുമാണ് ചാര്‍ലി. എന്റെ പതിനൊന്ന് വയസ്സുള്ള മകള്‍ക്ക് കൂടി മനസ്സിലാകുന്നതും, ഇഷ്ടപ്പെടുന്നതുമായ കഥയും അനുഭവമായാണ് ചാര്‍ലി കണ്‍സീവ് ചെയ്തത്.

  മാര്‍ട്ടിന്റെ സിനിമ

  'ബിലാലും സികെ രാഘവനുമല്ല ചാര്‍ലി; പക്ഷെ ദുല്‍ഖര്‍ മമ്മൂട്ടിയെ പോലെയാണ്'

  മാര്‍ട്ടിന്റെ രണ്ട് സിനിമകളുടെയും തുടര്‍ച്ചയല്ല ചാര്‍ലി. മാര്‍ട്ടിന്റെ കരിയറിലെ തന്നെ പുതിയൊരു സിനിമാ തുടക്കമായാണ് ഈ സിനിമ എനിക്ക് തോന്നിയിട്ടുള്ളത്. സിനിമയുടെ രൂപത്തിലായപ്പോള്‍ ആദ്യകഥയില്‍ കുറേയെറെ മാറ്റം ഞങ്ങള്‍ വരുത്തിയിട്ടുണ്ട്. നുറുങ്ങ് തമാശകളും പാട്ടുകളുമായി വളരെ ലളിതമായി പരമാവധി പേരിലേക്ക് എത്താവുന്ന രീതിയിലാണ് ട്രീറ്റ്‌മെന്റ്.

  ദുല്‍ഖറിലെത്തിയത്

  'ബിലാലും സികെ രാഘവനുമല്ല ചാര്‍ലി; പക്ഷെ ദുല്‍ഖര്‍ മമ്മൂട്ടിയെ പോലെയാണ്'

  ഈ കഥ മനസ്സില്‍ വന്നപ്പോള്‍ തന്നെ ഞാന്‍ വെറുതെ ദുല്‍ഖറിനെ വിളിക്കുകയായിരുന്നു. നമ്മളുടെ ചില ഉള്‍പ്രേരണകള്‍ ഉണ്ടല്ലോ. ഫോണില്‍ കിട്ടിയപ്പോള്‍ ദുല്‍ഖറേ ഒരു കഥ പറയാനുണ്ട് എന്നങ്ങ് പറഞ്ഞു. ഫോണില്‍ ഇപ്പോ തന്നെ കഥ പറഞ്ഞോ എന്നായിരുന്നു മറുപടി. കുള്ളന്റെ ഭാര്യ നടക്കുന്ന സമയത്താണ് അത്. ഒരു വിശ്വാസത്തിന്റെ പുറത്താണ് വിളിക്കുന്നത്. വളരെ ഹെവി ആണല്ലോ എന്നും ചാലഞ്ചിംഗ് ആയ കാര്കടര്‍ ആണല്ലോ എന്നുമായിരുന്നു ദുല്‍ഖറിന്റെ പ്രതികരണം. അതുകൊണ്ട് തന്നെയാണ് ദുല്‍ഖറിനോട് പറഞ്ഞത് എന്നായിരുന്നു ഞാന്‍ തിരിച്ചു പറഞ്ഞത്.

  ആദ്യം പരിഗണിച്ചത് ദുല്‍ഖറിനെ മാത്രം

  'ബിലാലും സികെ രാഘവനുമല്ല ചാര്‍ലി; പക്ഷെ ദുല്‍ഖര്‍ മമ്മൂട്ടിയെ പോലെയാണ്'

  ഈ കഥ ആലോചിക്കുമ്പോള്‍ എന്റെ മനസ്സില്‍ ദുല്‍ഖര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ദുല്‍ഖറിന്റെ ഇതുവരെയുള്ള കഥാപാത്രങ്ങളെല്ലാം അദ്ദേഹത്തിന്റെ പ്രായത്തില്‍ നിന്ന് ചെയ്തവയാണ്. പക്ഷേ ചാര്‍ലി പ്രായത്തെ അതിജീവിച്ച അനുഭവസമ്പത്തുള്ള ഒരാളാണ്. ദുല്‍ഖറിന്റെ മുഴുവന്‍ കഥാപാത്രസ്വഭാവങ്ങളില്‍ നിന്നും വ്യത്യസ്ഥനായ മനുഷ്യനുമാണ് ചാര്‍ലി. ദുല്‍ഖറിനെ സംബന്ധിച്ചിടത്തോളം വളരെ വെല്ലുവിളി നിറഞ്ഞ കാരക്ടറാണെന്ന് നേരത്തെ അറിയാമായിരുന്നതിനാല്‍ അദ്ദേഹം നന്നായി വര്‍ക്ക് ചെയ്തിട്ടുണ്ട്.

  കഥാപാത്രമായി ദുല്‍ഖര്‍

  'ബിലാലും സികെ രാഘവനുമല്ല ചാര്‍ലി; പക്ഷെ ദുല്‍ഖര്‍ മമ്മൂട്ടിയെ പോലെയാണ്'

  ഇതില്‍ ചാര്‍ലിയായുള്ള ദുല്‍ഖറിന്റെ മാനറിസങ്ങളിലെല്ലാം അദ്ദേഹം എടുത്ത എഫര്‍ട്ട് കാണാം. ചില നോട്ടത്തിലും ശൈലിയിലുമെല്ലാം ചില വ്യത്യസ്ഥതകള്‍ കാണാന്‍ കഴിയും. ദുല്‍ഖറിന്റെ സംഭാഷണങ്ങളും വ്യത്യസ്ഥമാണ്. നിരന്തരം യാത്ര ചെയ്യുന്ന ഒരാളുടെ വാമൊഴിയാണ് ചാര്‍ലിയുടേത്. ഒരേ സമയം അയാള്‍ കോട്ടയം ഭാഷ പറയും ഇടയ്ക്ക് തൃശൂര്‍ സ്ലാംഗില്‍ സംസാരിക്കും. ഒരു പ്രദേശത്തിന്റെ ഭാഷയില്‍ അല്ല ചാര്‍ലി സംസാരിക്കുന്നത്. ഏത് മനുഷ്യന്റെ ഭാഷയും സംസാരിക്കുന്നയാളാണ് ചാര്‍ലി.

  ബിലാലും രാഘവനുമായി ബന്ധമില്ല

  'ബിലാലും സികെ രാഘവനുമല്ല ചാര്‍ലി; പക്ഷെ ദുല്‍ഖര്‍ മമ്മൂട്ടിയെ പോലെയാണ്'

  ബിലാലിനെയോ രാഘവനെ പോലെയല്ല ചാര്‍ലി. ചില സ്ഥലങ്ങളിലൊക്കെ മമ്മൂക്കയെ ഓര്‍മ്മ വരുന്ന രീതിയിലാണ് ദുല്‍ഖറിന്റെ പ്രകടനം. താടി വച്ചുള്ള ചില നോട്ടങ്ങളും നടത്തവും ചിരിയുമൊക്കെ മമ്മൂക്ക തന്നെയെന്ന് തോന്നും. മനോഹരമായി ദുല്‍ഖര്‍ ചാര്‍ലിയായിട്ടുണ്ട്. എന്റെ മനസ്സില്‍ രൂപമെടുത്ത കഥാപാത്രത്തോട് നൂറ് ശതമാനം ദുല്‍ഖര്‍ നീതി പുലര്‍ത്തിയിട്ടുണ്ട്.

  English summary
  Charlie is not like Bilal or CK Raghavan says the Script writer Unni R
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X