»   » വിക്രമാദിത്യന് ശേഷം സംഭവിച്ചത്, മൂന്ന് പേരില്‍ ഒരാളുടെ കൂടെ സഹകരിക്കാന്‍ സംവിധായകന്‍ പറഞ്ഞു

വിക്രമാദിത്യന് ശേഷം സംഭവിച്ചത്, മൂന്ന് പേരില്‍ ഒരാളുടെ കൂടെ സഹകരിക്കാന്‍ സംവിധായകന്‍ പറഞ്ഞു

By: Sanviya
Subscribe to Filmibeat Malayalam

ഒരിടവേളയ്ക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുകയാണ് ശ്രദ്ധേയയായ നടി ചാര്‍മിള. പ്രണയവും വിവാഹവും വിവാഹമോചനവും ഏല്‍പ്പിച്ച ആഘാതത്തിന് ശേഷം മനസ് വീണ്ടും പഴയ അവസ്ഥയിലേക്ക് കൊണ്ടുവരാനായിരുന്നു നടിയുടെ അഭിനയ ജീവിതത്തിലേക്കുള്ള തിരിച്ച് വരവ്.

ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിലൂടെയാണ് നടി വീണ്ടും സിനിമയില്‍ എത്തുന്നത്. പിന്നീട് മഴവില്‍ മനോരമയിലെ മംഗല്യപ്പട്ട് എന്ന സീരിയലില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ പല കാരണങ്ങളാലും നടി സീരിയലില്‍ നിന്ന് പിന്മാറി.

അതിനിടെ നടി കൈരളി ടിവി ജോണ്‍ ബ്രിട്ടാസ് അവതാരകനാകുന്ന ജെബി ജങ്ഷന്‍ എന്ന പരിപാടിയില്‍ അതിഥിയായി എത്തി. വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് ശേഷം തനിയ്ക്ക് ഷൂട്ടിങ് സെറ്റില്‍ വെച്ചുണ്ടായ ഒരു ദുരനുഭവത്തെ കുറിച്ചും നടി തുറന്ന് പറഞ്ഞു. ചാര്‍മിളയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ തുറന്ന് വായിക്കൂ...

ലാല്‍ ജോസ് ചിത്രത്തിന് ശേഷം

ലാല്‍ ജോസ് സംവിധാനം ചെയ്ത വിക്രമാദിത്യന്‍ എന്ന ചിത്രത്തിന് ശേഷം ഒന്ന് രണ്ട് ചിത്രങ്ങളില്‍ അഭിനയിച്ചു. ആ സമയത്താണ് തനയിക്ക് ഇത്രയും വലിയൊരു ദുരനുഭവം ഉണ്ടായതെന്ന് നടി പറയുന്നു.

42ാംമമത്തെ വയസില്‍

13ാംമത്തെ വയസിലാണ് താന്‍ സിനിമയില്‍ എത്തുന്നത്. 20ാം വയസിലും 30ാം വയസിലും അഭിനയിച്ചു. പക്ഷേ 42ാം വയസില്‍ ആദ്യമായി സിനിമാ ലോകത്ത് നിന്നും ഉണ്ടാകുന്ന അനുഭവമാണിതെന്നും നടി വ്യക്തമാക്കി.

സംവിധായകന്‍ പറഞ്ഞു

മൂന്ന് സംവിധായകരില്‍ നിന്നാണ് ഈ അനുഭവം ഉണ്ടായത്. ഞങ്ങളില്‍ ഒരാളെ തെരഞ്ഞെക്കാനാണ് സംവിധായകന്‍ പറഞ്ഞത്. പറ്റില്ലെന്ന് പറഞ്ഞ എന്നോട് പ്രതിഫലം തരില്ലെന്നും ഇറങ്ങി പോകാനും പറഞ്ഞു.

അപ്പോള്‍ തന്നെ ഇറങ്ങി

സംവിധായകരുടെ മോശം പെരുമാറ്റം മനസിലായതോടെ എടിഎമ്മില്‍ നിന്ന് പണം എടുത്ത് രക്ഷപ്പെടുകയായിരുന്നുവെന്നും നടി പറഞ്ഞു. അവിടെ 18 വയസുള്ള പെണ്‍കുട്ടികളുണ്ടായിരുന്നു. എന്നാല്‍ അവരോട് പ്രശ്‌നമില്ല. 42 വയസായ എന്നോടാണ് അവര്‍ മോശമായി പെരുമാറിയതെന്ന് ചാര്‍മിള പറഞ്ഞു.

ബാബു ആന്റണിയുമായുള്ള പ്രണയം

നടന്‍ ബാബു ആന്റണിയുമായുള്ള ചാര്‍മിളയുടെ പ്രണയം പ്രേക്ഷകര്‍ക്ക് അറിയാം. നടിയുടെ ആദ്യ പ്രണയമായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ക്കൊണ്ടും ഇരുവര്‍ക്കും ഒന്നിക്കാന്‍ കഴിഞ്ഞില്ല.

ആദ്യ വിവാഹം

സീരിയലും സിനിമാ നടനുമായ കിഷോര്‍ സത്യയെയാണ് ചാര്‍മിള ആദ്യം വിവാഹം കഴിക്കുന്നത്. പല കാരണങ്ങളാലും ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോള്‍ നല്ല സുഹൃത്തുക്കളാണെന്ന് അടുത്തിടെ നടി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.

രാജേഷുമായുള്ള വിവാഹം

കിഷോര്‍ സത്യയുമായുള്ള വിവാഹത്തിന് ശേഷം നടി രാജേഷിനെ വിവാഹം കഴിച്ചു. ഇപ്പോള്‍ രാജേഷുമായി പിരിഞ്ഞിട്ട് ഒരു വര്‍ഷം. ഒരു മകനുണ്ട്. അഡോണീസ്. ചെന്നൈയില്‍ നടിയ്‌ക്കൊപ്പമാണ് മകന്‍.

English summary
Charmila about her film career.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam