അഭിനയിക്കാന്‍ സമയമില്ല: പൂര്‍ണിമ ഇന്ദ്രജിത്ത്

By Aswathi

പൂര്‍ണിമ എപ്പോള്‍ തിരിച്ചുവരും എന്ന ചോദ്യത്തിന് പ്രസക്തിയില്ല. സിനിമാ താരങ്ങള്‍ക്കിടയിലും പരസ്യ ചിത്രങ്ങളിലും മിനിസ്‌ക്രീനിലും എന്നും പൂര്‍ണിമ നിറഞ്ഞു തന്നെ നില്‍ക്കുന്നു. പക്ഷെ അഭിനയിത്തിലേക്ക് വരുമോ എന്നത് ചോദ്യമാണ്.

ഇന്ദ്രജിത്തുമായുള്ള വിവാഹത്തിന് ശേഷം കുറേക്കാലം പൂര്‍ണമിയെ ക്യാമറയ്ക്ക് മുന്നിലേ കണ്‌തേയില്ല. പിന്നെ ചില ടെലിവിഷന്‍ പരപാടികളില്‍ അവതാരകയായി പ്രത്യക്ഷപ്പെട്ട പൂര്‍ണിമ പതുക്കെ പതുത്തെ പരസ്യ ചിത്രങ്ങളിലും മുഖം കാണിക്കാന്‍ തുടങ്ങി.

poornima-indrajith

അതിനിടയില്‍ ബിസ്‌നസ് രംഗത്തേയക്കും ശ്രദ്ധ കൊടുത്തു. പ്രാണ എന്ന ഡിസൈനിങ് കമ്പനിയിലൂടെ ഒത്തിരി താരങ്ങളെ പൂര്‍ണിമ സുന്ദരികളാക്കി. വിവാഹത്തിനും മറ്റ് പൊതു ചടങ്ങുകളിലും സിനിമാ താരങ്ങളുള്‍പ്പടെ പലരും പൂര്‍ണിമ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളിലൂടെ വന്നപ്പോള്‍ വീണ്ടും പൂര്‍ണിമയുടെ പേര് മുഴങ്ങിക്കേട്ടു.

ഇപ്പോള്‍ മഴവില്‍ മനോരമിലെ ഉഗ്രം ഉജ്ജ്വലം എന്ന റിയാലിറ്റി ഷോയിലെ വിധികര്‍ത്താവാണ് പൂര്‍ണിമ. അഭിനയത്തിലേക്ക് പ്രതീക്ഷിക്കാമോ എന്ന ചോദിച്ചാല്‍ വ്യക്തമായ മറുപടി പൂര്‍ണിമ നല്‍കും.

സിനിമയും ടിവിയുമാണ് എന്നെ പൂര്‍ണമാക്കിയത്. പക്ഷെ സിനിമ ധാരാളം സമയം ആവശ്യപ്പെടുന്നു. സിനിമ ചെയ്യാന്‍ ഇറങ്ങിയാല്‍ പിന്നെ സിനിമ മാത്രമേ ചെയ്യാന്‍ സാധിക്കുകയുള്ളൂ. എനിക്ക് കുട്ടുകളുണ്ട്, ബിസ്‌നസുണ്ട് എന്നൊന്നും അവരോട് പറയാന്‍ കഴിയില്ല. ഒരുപാട് പേരുടെ കഷ്ടപ്പാടുള്ള ഒരു വലിയ ഇന്റസ്ട്രിയാണ് സിനിമ- പൂര്‍ണമ പറഞ്ഞു തുടങ്ങി.

വിവാഹ കഴിഞ്ഞ ഒരു നടിയ്ക്ക് പ്രധാന്യം കുടുംബമാണ്. ജോലിയില്‍ തെറ്റില്ല. പക്ഷെ സമയം വേണം. എന്റെ കുടുംബം ഞാന്‍ എന്ത് ചെയ്താലും പിന്തുണ നല്‍കും, നല്‍കുന്നുണ്ട്. അതിന് ഞാനെന്നും നന്ദിയുള്ളവളാണ്. അതുകൊണ്ട് തന്നെ അവര്‍ക്കാവശ്യമുള്ളപ്പോള്‍ ഞാനവരുടെ അടുത്തുണ്ടാവണം. സിനിമയില്‍ മാത്രം കേന്ദ്രീകരിക്കാന്‍ എനിക്ക് സമയമില്ല- പൂര്‍ണിമ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X