അച്ഛനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ കാളിദാസ് ഇനി അഭിനയിക്കുമോ?
അച്ഛനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ ചെയ്യാന്‍ താത്പര്യമുണ്ടെന്ന് ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം. ഒരുപാട് അവസരങ്ങള്‍ വന്നിട്ടുണ്ടെന്നും എന്നാല്‍ നല്ലൊരു കഥയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണെന്നും ഇന്ത്യഗ്ലിഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ കാളിദാസ് പറഞ്ഞു.
വളരെ ജോളിയാണ് അച്ഛന്‍. എന്റെ കുഞ്ഞുന്നാളിലൊക്കെ മൂന്ന് മാസത്തില്‍ ഒരിക്കല്‍ രണ്ടും അഞ്ചും ദിവസത്തെ ലീവിനൊക്കെയാണ് അച്ഛന്‍ വീട്ടില്‍ വരുന്നത്. ആ രണ്ട് ദിവസം ഹാപ്പി ആയി ഇരിക്കണം എന്നാണ് അച്ഛന്റെ ആഗ്രഹം. ഞങ്ങള്‍ എന്ത് വികൃതി കാണിച്ചാലും ദേഷ്യപ്പെടില്ല. അമ്മയാണ് കുറച്ച് സ്ട്രിക്റ്റ്. അച്ഛന്‍ ജോളിയാണ്- കാളിദാസ് പറയുന്നു.

അച്ഛനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ കാളിദാസ് ഇനി അഭിനയിക്കുമോ?
ഒരു താരപുത്രന്‍ സിനിമയില്‍ എത്തുക എളുപ്പമാണെന്നാണ് എല്ലാവരും ധരിച്ചു വച്ചിരിയ്ക്കുന്നത്. എന്നാല്‍ മറ്റുള്ളവരെ പോലെ തന്നെയാണ് ഞങ്ങളും. ഒരു നടന്റെ മകന്‍ എന്ന് പറയുമ്പോള്‍ ഉത്തരവാദിത്വവും സമ്മര്‍ദ്ദവും ഒരുപാടാണ്. അച്ഛന്റെ പേര് മോശം വരാതെ നോക്കണം.

അച്ഛനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ കാളിദാസ് ഇനി അഭിനയിക്കുമോ?
ഒരുപാട് ആളുകള്‍ ചോദിച്ചിട്ടുണ്ട്, ഒരു മലയാളിയായിട്ടും എന്തുകൊണ്ട് തുടക്കം തമിഴകത്ത് ആക്കി എന്ന്. പക്ഷെ ഞാന്‍ കേട്ടകഥയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ടത് ഇതാണ്. മലയാളത്തില്‍ നിന്ന് ഒരുപാട് അവസരങ്ങള്‍ വന്നിരുന്നു.

അച്ഛനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ കാളിദാസ് ഇനി അഭിനയിക്കുമോ?
ഞാന്‍ ആദ്യമായി കേട്ട കഥയും ഈ സിനിമയുടേതാണ്. മലയാളത്തില്‍ നിന്ന് അവസരങ്ങള്‍ വന്നുതും കഥകള്‍ വന്നതും പിന്നീടാണ്. മറ്റൊന്ന് എനിക്ക് സിനിമകള്‍ വാരി വലിച്ച് ചെയ്യണം എന്നില്ല. ആദ്യം ഈ സിനിമ പൂര്‍ത്തിയാക്കണം.

അച്ഛനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ കാളിദാസ് ഇനി അഭിനയിക്കുമോ?
ആ പരസ്യം എന്റെ ലൈഫ് ടേണിങ് പോയിന്റാണെന്ന് ഒരര്‍ത്ഥത്തില്‍ പറയാം. ഫേസ്ബുക്കിലെ ഫോട്ടോസ് കണ്ടിട്ടാണ് കാറ്റ്ബറിയുടെ അംബാസിഡറാവാന്‍ ബോംബെയില്‍ നിന്ന് വിളി വന്നത്. ആദ്യം ഞാന്‍ വിശ്വസിച്ചില്ല. പിന്നെ സത്യമാണെന്ന് അറിഞ്ഞപ്പോള്‍ ഒരു ദിവസം വേണ്ടി വന്നു ആ സത്യത്തെ ഉള്‍ക്കൊള്ളാന്‍. പിന്നെ ഓഡിഷന് വിളിച്ചു. സ്‌ക്രീന്‍ ടെസ്റ്റ്, ലുക്ക് ടെസ്റ്റ്.. അങ്ങനെ എല്ലാം കഴിഞ്ഞിട്ടാണ് എന്നെ സെലക്ട് ചെയ്തത്. ബോംബെയില്‍ വച്ചായിരുന്നു പരസ്യത്തിന്റെ ഷൂട്ട്. അതിന് ശേഷം ഒരുപാട് അവസരങ്ങള്‍ വന്നു. ഒരുപാട് റീച്ചായി. ഞാന്‍ വളരെ സന്തോഷവാനാണ്.

അച്ഛനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ കാളിദാസ് ഇനി അഭിനയിക്കുമോ?
ഇതുവരെ അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ല. പക്ഷെ ആവാന്‍ താത്പര്യമുണ്ട്. എന്തുകൊണ്ട് വേണ്ട എന്ന് വയ്ക്കണം. അവര്‍ വിളിച്ചാല്‍ തീര്‍ച്ചയായും ഏറ്റെടുക്കും

അച്ഛനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ കാളിദാസ് ഇനി അഭിനയിക്കുമോ?
(നടുവിലെ കൊഞ്ചം പക്ക കഥൈ എന്ന ചിത്രത്തിന് ശേഷം ബാലാജി തരണീതരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കാളിദാസ് അഭിനയിക്കുന്ന ഒരു പക്ക കഥൈ. രണ്ട് സിനിമകളിലെയും പേരിലെ ഒരു സാമ്യമായിരുന്നു ചോദ്യം) പേരുകള്‍ തമ്മില്‍ സാമ്യമുണ്ടെന്നല്ലാതെ സിനിമകള്‍ തീര്‍ത്തും വ്യത്യസ്തമാണ്. പക്ഷെ ബാലാജി സാറിന്റെ ഒരു സസ്‌പെന്‍സ് ഈ ചിത്രത്തിലും ഉണ്ടാവും. സിനിമ കണ്ട് കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് മനസ്സിലാവും ഇതാണ് സിനിമയ്ക്ക് ഏറ്റവും യോജിച്ച പേര് എന്ന്

അച്ഛനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ കാളിദാസ് ഇനി അഭിനയിക്കുമോ?
സര്‍ വന്ന് തിരക്കഥ വായിച്ചു കേള്‍പ്പിച്ച് പത്ത് മിനിട്ട് കഴിയുമ്പോഴേക്കും ഞാന്‍ തീരുമാനിച്ചു, ഇത് തന്നെയാണ് എന്റെ ആദ്യ സിനിമ എന്ന്. അത്രയും ശക്തമായ തിരക്കഥയാണ്. ഈ കാലത്ത് എന്നെ പോലൊരു നവാഗതന് അതുപോലൊരു സ്‌ക്രിപ്റ്റ് കിട്ടുന്നത് തന്നെ ഭാഗ്യമാണ്.

അച്ഛനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ കാളിദാസ് ഇനി അഭിനയിക്കുമോ?
ചെറിയ പ്രായം മുതല്‍ സിനിമയില്‍ വരണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ ഏത് ലൈനിലാണ് സിനിമയിലെത്തേണ്ടത് എന്ന ഒരു ഐഡിയ ഉണ്ടായിരുന്നില്ല. ബാലതാരമായി അഭിനയിക്കാന്‍ അച്ഛന്‍ വിളിച്ചപ്പോള്‍ എങ്ങനെയാണ് അഭിനയിക്കേണ്ടത് എന്ന് പോലും എനിക്കറിയില്ലായിരുന്നു. പോയി അഭിനയിച്ചു, ദൈവാനുഗ്രഹം കൊണ്ട് ദേശീയ പുരസ്‌കാരവും ലഭിച്ചു. പക്ഷെ ഡിഗ്രിയെങ്കിലും പൂര്‍ത്തിയാക്കിയിട്ടേ സിനിമയില്‍ തുടരേണ്ടൂ എന്ന് രക്ഷിതാക്കള്‍ സട്രിക്റ്റായി പറഞ്ഞപ്പോള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പഠിക്കുന്ന കാലത്ത് എനിക്ക് മനസ്സിലായി, ചുറ്റമുള്ളവരെല്ലാം സിനിമയില്‍ വളരെ പാഷനാണ്. എനിക്കും അഭിനയിക്കണം എന്ന് മോഹം തോന്നി. പക്ഷെ ഞാന്‍ ആ സമയത്ത് വളരെ തടിച്ചിട്ടായിരുന്നു. മൂന്ന് വര്‍ഷം കൊണ്ട് തടി കുറച്ചു. അതിന് ശേഷം ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ മിമിക്രി അവതരിപ്പിച്ചത് ശ്രദ്ധയില്‍ പെട്ടിട്ടാണ് ബാലാജി സര്‍ വിളിച്ചത്.

അച്ഛനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ കാളിദാസ് ഇനി അഭിനയിക്കുമോ?
അച്ഛനോടൊപ്പം അഭിനയിക്കാന്‍ ഇനിയും ഒരവസരം ലഭിച്ചാല്‍ തീര്‍ച്ചയായും അഭിനയിക്കും. അങ്ങനെ ചില ഓഫറുകള്‍ വന്നിരുന്നു. പക്ഷെ നല്ലൊരു സിനിമയായിരിക്കണം അത് എന്നൊരു ആഗ്രഹം എനിക്കുണ്ട്. അച്ഛനോടൊപ്പം കുട്ടിക്കാലത്ത് അഭിനയിച്ച രണ്ട് ചിത്രങ്ങളും വിജയിച്ചതാണ്. അപ്പോള്‍ തീര്‍ച്ചയായും ഇനിയൊരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ പ്രതീക്ഷ കൂടും. അത് നിലനിര്‍ത്തേണ്ടതുണ്ട്. അച്ഛനൊപ്പം അഭിനയിക്കുക എന്നത് ജോളിയായ കാര്യമാണ്.

അച്ഛനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ കാളിദാസ് ഇനി അഭിനയിക്കുമോ?
വളരെ ജോളിയാണ് അച്ഛന്‍. എന്റെ കുഞ്ഞുന്നാളിലൊക്കെ മൂന്ന് മാസത്തില്‍ ഒരിക്കല്‍ രണ്ടും അഞ്ചും ദിവസത്തെ ലീവിനൊക്കെയാണ് അച്ഛന്‍ വീട്ടില്‍ വരുന്നത്. ആ രണ്ട് ദിവസം ഹാപ്പി ആയി ഇരിക്കണം എന്നാണ് അച്ഛന്റെ ആഗ്രഹം. ഞങ്ങള്‍ എന്ത് വികൃതി കാണിച്ചാലും ദേഷ്യപ്പെടില്ല. അമ്മയാണ് കുറച്ച് സ്ട്രിക്റ്റ്. അച്ഛന്‍ ജോളിയാണ്. വിഷമമുള്ള കാര്യത്തില്‍ ആണെങ്കില്‍ കൂടെ അച്ഛന്‍ അതില്‍ എന്തെങ്കിലും തമാശ കണ്ടെത്തും.

അച്ഛനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ കാളിദാസ് ഇനി അഭിനയിക്കുമോ?
അച്ഛനൊപ്പം യു എസില്‍ അടുത്തിടെ ഒരു ഷോയുണ്ടായിരുന്നു. ഷോയില്‍ അച്ഛനൊപ്പം ഉണ്ടായിരുന്ന ആര്‍ട്ടിസ്റ്റുകളുമായൊക്കെ നല്ല അടുപ്പമാണ്. അത് ശരിക്കുമൊരു ജോളി ട്രിപ്പായിരുന്നു. ഒരിക്കല്‍ മെക്‌സിക്കോയിലെ ഒരു ഷോ കഴിഞ്ഞ് മടങ്ങി വരുന്ന വഴി ഭക്ഷണത്തിന് വേണ്ടി കാത്തിരിയ്ക്കുന്ന സമയത്ത് ഞങ്ങള്‍ വെറുതെ കൈയ്യിലുണ്ടായിരുന്ന മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റൊക്കെ വച്ച് വെറുതെ താളം പിടിച്ചു. അത് കണ്ട വിദേശിയായ ഒരാള്‍ കാശിട്ടിട്ട് പോയി. പിന്നെ രസം പിടിച്ചു. അവിടെ നിന്ന് കളക്ട് ചെയ്ത പൈസകൊണ്ട് ഞങ്ങള്‍ ജോളിയായി കറങ്ങി.

അച്ഛനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ കാളിദാസ് ഇനി അഭിനയിക്കുമോ?
അതൊരു ലിസ്റ്റ് തന്നെയുണ്ട്. മണിരത്‌നം സര്‍. ഗൗതം മേനോന്റെ സിനിമ വളരെ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ട്. ഏത് സംവിധായകനായാലും കഥയാണ് പ്രധാന്യം. പുതിയ സംവിധായകരാണെങ്കിലും കഥ നല്ലതാണെങ്കില്‍ ഞാന്‍ റെഡി.

അച്ഛനൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചാല്‍ കാളിദാസ് ഇനി അഭിനയിക്കുമോ?
സ്‌ക്രീന്‍ പ്രസന്റിസിന്റെ കാര്യത്തില്‍ എനിക്കേറ്റവും ഇഷ്ടം ധനുഷ് സാറാണ്. അദ്ദേഹം ഒന്നും ചെയ്യേണ്ടതില്ല. വെറുതേ സ്‌ക്രീനില്‍ വന്ന് നിന്നാലേ മതി. വ്യക്തിപരമായും അദ്ദേഹത്തെ വളരെ ഇഷ്ടമാണ്.


Click it and Unblock the Notifications